ജൂണ്‍ 24 -ന് സ്വന്തം സ്റ്റുഡിയോയുടെ അടുത്ത് വെച്ച് തന്നെയാണ് ലിഡിക്, മുത്തശ്ശനും മുത്തശ്ശിക്കുമായി ഫോട്ടോഷൂട്ട് നടത്തിയത്. ബ്രൈഡല്‍ സ്യൂട്ടും പൂക്കളും ഹെയര്‍ ആന്‍ഡ് മേക്കപ്പും ഒക്കെയായി കൂട്ടുകാരും കട്ടക്ക് കൂടെനിന്നു.
അറുപതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഗിഞ്ചറും ജോര്‍ജ് ബ്രൗണും. 1958 ജൂണ്‍ ആറിനായിരുന്നു അവരുടെ വിവാഹം. ന്യൂജെഴ്സിയില്‍ Abigail Gingerale Photography ഉടമ അബിഗെയില്‍ ലിഡിക് ആണ് പ്രണയം നിറഞ്ഞ ഈ വിവാഹ വാര്‍ഷിക ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവളുടെ ഭര്‍ത്താവും ബിസിനസ് പാര്‍ട്ണറുമായ ആന്‍ഡി ലിഡിക് ആണ് 'ബിഹൈന്‍ഡ് ദ സീന്‍' വീഡിയോ ഷൂട്ട് ചെയ്തത്.

'ആ രാത്രി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് സന്തോഷമുണ്ടാകണം, കുടുംബത്തോടൊപ്പമുള്ള നിമിഷം ആഘോഷിക്കണമെന്നും. പിന്നെ, ഞങ്ങളുടെ സന്തോഷത്തിനായി എങ്ങനെ നില്‍ക്കാനും അവര്‍ ഒരുക്കമായിരുന്നു. അങ്ങനെയാണ് ഫോട്ടോ ഷൂട്ടിനെ കുറിച്ച് ആലോചിക്കുന്നത്.' ലിഡിക് പറയുന്നു.

ഗിഞ്ചറിന് 78 വയസ്സാണ്. ജോര്‍ജ്ജിന് 83 വയസ്സും. നാല് മക്കളും 18 കൊച്ചുമക്കളും അവരുടെ 19 മക്കളുമുണ്ട്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ സൗത്ത് കരോലിനയിലേക്ക് പോയത്. പക്ഷെ, മക്കളുടേയും കൊച്ചുമക്കളുടേയും കൂടെ വാര്‍ഷികം ആഘോഷിക്കാന്‍ ന്യൂജെഴ്സിയിലേക്ക് വന്നതാണ്.

ജൂണ്‍ 24 -ന് സ്വന്തം സ്റ്റുഡിയോയുടെ അടുത്ത് വെച്ച് തന്നെയാണ് ലിഡിക്, മുത്തശ്ശനും മുത്തശ്ശിക്കുമായി ഫോട്ടോഷൂട്ട് നടത്തിയത്. ബ്രൈഡല്‍ സ്യൂട്ടും പൂക്കളും ഹെയര്‍ ആന്‍ഡ് മേക്കപ്പും ഒക്കെയായി കൂട്ടുകാരും കട്ടക്ക് കൂടെനിന്നു.
ഈ അറുപതാം വിവാഹവാര്‍ഷികത്തിന് ഇവര്‍ക്ക് രണ്ടുപേര്‍ക്കും യുവതലമുറയിലെ ഭാര്യാഭര്‍ത്താക്കന്മാരോട് പറയാനും കുറച്ച് കാര്യമുണ്ട്:
ദേഷ്യത്തോടെ ഉറങ്ങാന്‍ പോവരുത്
ക്ഷമിക്കാന്‍ എപ്പോഴും തയ്യാറാവണം
ഹ്യൂമര്‍ സെന്‍സ് വിട്ടൊരു കളിയും വേണ്ടാ
ലിഡിക്കിന് തന്‍റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ച് പറയാനുള്ളതും ഇതാണ്. എന്താവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും അവരെ വിളിക്കാം. എപ്പോഴും പാടുകയും ആടുകയും ചിരിക്കുകയും ചെയ്യുന്നവരാണവര്‍. ആ സന്തോഷവും ചിരിയും സ്നേഹവും കരുതലും തന്നെയാണ് ലിഡിക് തന്‍റെ ക്യാമറയില്‍ പകര്‍ത്തിയതും.

ചിരിച്ചും സ്നേഹിച്ചും ചുംബിച്ചും ചേര്‍ന്ന് നില്‍ക്കുന്ന മുത്തശ്ശന്‍റേയും മുത്തശ്ശിയുടേയും ഫോട്ടോ കാണുമ്പോള്‍ തന്നെ ഉള്ളില്‍ സ്നേഹം നിറയും. അറുപത് വര്‍ഷത്തെ ദാമ്പത്യജീവിതം കഴിഞ്ഞിട്ടും അവരുടെ ചിരി ഒട്ടും മങ്ങിയിട്ടില്ല, കണ്ണിലെ പ്രണയവും.
