അന്ന് അവന് പ്രായം വെറും നാല് മാസം. അളരെ വേഗം ഒലിവര്‍ മനുഷ്യന്‍റെ രീതി ശാസ്ത്രം പഠിച്ചെടുത്തു. ഒരു ചിമ്പാന്‍സി എന്നതില്‍ നിന്നും വ്യത്യസ്തമായി അവന്‍, മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തു തുടങ്ങി. 


നുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ 'നഷ്ടപ്പെട്ട കണ്ണി' എന്ന് ലോകം ഒരിക്കല്‍ വിശ്വസിച്ചിരുന്ന 'ഒലിവർ' എന്ന ചിമ്പാന്‍സിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മനുഷ്യരുടേത് പോലെയുള്ള പെരുമാറ്റവും സവിശേഷതകളും കാരണം 'ഹ്യൂമൻസി' എന്നായിരുന്നു ഒലിവറിന്‍റെ വിളിപ്പേര്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെയാണ് ഒലിവര്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ താരമായത്. ഒലിവറിന്‍റെ പഴയ രണ്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ മനുഷ്യനും ഒലിവറും തമ്മിലുള്ള സാദൃങ്ങളില്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആകൃഷ്ടരായി. 

റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ കാടുകളില്‍ നിന്നുമാണ് ഒലിവറിനെ മൃഗക്കടത്തുകാര്‍ തട്ടിയെടുത്തത്. അന്ന് അവന് ചെറുപ്പമായിരുന്നു. 1970 ൽ മൃഗ പരിശീലകരായ ഫ്രാങ്ക്, ജാനറ്റ് ബെർഗർ എന്നിവർ അവനെ സ്വന്തമാക്കി. പിന്നാലെ ഒലിവര്‍ മറ്റ് മൃഗങ്ങളോടൊപ്പം തന്നെ കാണാനെത്തുന്ന കാഴ്ചക്കാരെ ആനന്ദിപ്പിക്കാനായി സര്‍ക്കസ് കൂടാരത്തിലേക്ക് മാറ്റപ്പെട്ടു. അന്ന് അവന് പ്രായം വെറും നാല് മാസം. അളരെ വേഗം ഒലിവര്‍ മനുഷ്യന്‍റെ രീതി ശാസ്ത്രം പഠിച്ചെടുത്തു. ഒരു ചിമ്പാന്‍സി എന്നതില്‍ നിന്നും വ്യത്യസ്തമായി അവന്‍, മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തു തുടങ്ങി. 

50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും

Scroll to load tweet…

ദുബായില്‍ ബഹുനില ഹോട്ടലിന്‍റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിടുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍

Scroll to load tweet…

പങ്കാളി നിങ്ങളെ വഞ്ചിക്കുകയാണോ? ഏറ്റവും പുതിയ സോഷ്യൽ മീഡിയ ടേം 'മൈക്രോ ചീറ്റിങ്ങി'നെ കുറിച്ച് അറിയാം

വെറീഡ് എന്‍ജെ എന്ന മാസികയോട് സംസാരിക്കവേ ജാനറ്റ് ബെർഗർ പറഞ്ഞ വാക്കുകള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. അത് ഇങ്ങനെയായിരുന്നു, 'നിങ്ങള്‍ക്ക് അവനെ ജോലിക്കായി അയക്കാം. അവൻ ചെറിയ ഉന്തുവണ്ടി ഉപയോഗിച്ച് വൈക്കോലുകള്‍ എടുത്ത് മാറ്റും. നായകള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട സമയമാകുമ്പോള്‍ അവന്‍ നായകളുടെ പാത്രങ്ങളെടുത്ത് അതില്‍ അവയ്ക്കായി ഭക്ഷണം നിറയ്ക്കും. രാത്രിയില്‍ ഇരുന്ന് ടിവി കണ്ട് കൊണ്ട് മയങ്ങുന്നത് അവന്‍ ഏറെ ആസ്വദിച്ചു. സ്വന്തമായി ഒരു ഷോട്ട് വിസ്കി ഒഴിച്ച് അതില്‍ സെവനപ്പ് കലര്‍ത്തി കുടിക്കും. ഉറങ്ങും മുമ്പ് അല്പം ബിയര്‍ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നത് അവന്‍റെ ശീലമാണ്.' ഒരു മനുഷ്യന്‍ ചെയ്യുന്ന കൃത്യതയോടെ ഒലിവര്‍ തന്‍റെ ജോലികള്‍ കൃത്യമായി ചെയ്തു. എന്തിന്, 'Oliver' എന്ന സ്വന്തം പേര് പോലും അവന്‍ എഴുതിയിരുന്നു. 

ഒലിവറിന് മറ്റ് ചില ശാരീരിക പ്രത്യേകതകളുമുണ്ടായിരുന്നു. ചെറിയ തല, എന്നാല്‍ സാധാരണ ചിമ്പാന്‍സികളില്‍ നിന്നും അല്പം വലിയ മുഖവും മൂക്കും. മനുഷ്യരുടേതിന് സമാനമായി ഇരുകാലുകളില്‍ നിവര്‍ന്ന് നടക്കാനും അവന് കഴിഞ്ഞു. ഈ പ്രത്യേകതകളെല്ലാം കൊണ്ട് ഒലിവര്‍ പിന്നീട് അറിയപ്പെട്ടത് 'ഹ്യൂമന്‍സി' എന്നായിരുന്നു. അതിനകം ഒലിവര്‍, തന്‍റെ വ്യത്യസ്തതകള്‍ കാരണം അന്താരാഷ്ട്രാതലത്തില്‍ തന്നെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളിലെ ടെലിവിഷന്‍ ഷോകളില്‍ ഒലിവര്‍ അതിഥിയായെത്തി, വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു. 1989 -ൽ ബക്ക്ഷയർ കോർപ്പറേഷൻ ഓഫ് പെൻസിൽവാനിയ ഒലിവറിനെ സ്വന്തമാക്കി. പക്ഷേ, പുതിയ വാസസ്ഥലം ഒലിവറിന്‍റെ ആരോഗ്യത്തെ തകര്‍ത്തു. ഇതിന് പിന്നാലെ ഒലിവറിനെ മൃഗശാലയിലെ മറ്റ് ചിമ്പാന്‍സികള്‍ക്കൊപ്പമാക്കി. അങ്ങനെ മനുഷ്യരോടൊപ്പം മനുഷ്യനെ പോലെ ജീവിച്ച ഒലിവര്‍, തന്‍റെ ജീവിതത്തിന്‍റെ അവസാന വര്‍ഷങ്ങള്‍ സ്വന്തം വര്‍ഗക്കാര്‍ക്കൊപ്പം ജീവിച്ചു. ഒടുവില്‍ മനുഷ്യനെയും ചിമ്പാന്‍സിയേയും ചേര്‍ത്ത് ഹ്യൂമന്‍സി എന്ന് വിളിക്കപ്പെട്ട ഒലിവര്‍ 2012 ജൂണ്‍ മാസം എന്നന്നേക്കുമായി വിടപറഞ്ഞു. 

'12 മണിക്കൂർ ജോലി, വിനോദങ്ങളില്ല, ജീവിതം നരകതുല്യം'; യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍