പിങ്കി വളരെ അപൂർവമായ ഇനത്തിൽപ്പെട്ടതാണെന്നാണ് ഉടമയുടെ അവകാശവാദം. ചെറിയ ഉയരവും ശാന്തമായ സ്വഭാവവും വ്യത്യസ്തമായ രൂപവുമാണ് പിങ്കിയുടെ പ്രത്യേകതകൾ. ഇതെല്ലാം പരിഗണിച്ച് ഒരു കോടി രൂപയാണ് ഉടമ പിങ്കിക്ക് വിലയിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കന്നുകാലിമേളകളിലൊന്നായ പുഷ്കർ മേളയിൽ കൂറ്റൻ പോത്തുകൾക്കും അലങ്കരിച്ച ഒട്ടകങ്ങൾക്കുമിടയിൽ താരമായി മാറിയിരിക്കുകയാണ് വെറും രണ്ടടി മാത്രം ഉയരമുള്ള 'പിങ്കി' എന്ന കുഞ്ഞൻ പോത്ത്. ഒരുകോടി രൂപയാണ് ഉടമ പിങ്കിക്ക് വിലയിട്ടിരിക്കുന്നത്.
സാധാരണയായി ഉയരമുള്ള കുതിരകളും അലങ്കരിച്ച ഒട്ടകങ്ങളും കൂറ്റൻ പോത്തുകളുമൊക്കെയാണ് പുഷ്കർ മേളയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണങ്ങൾ. എന്നാൽ, ഇത്തവണ മേളയിൽ എല്ലാവരുടെയും ശ്രദ്ധ കവരുന്നത് 'പിങ്കി'യാണ്.
ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി മേളകളിലൊന്നായ പുഷ്കർ മേളയിൽ പിങ്കി ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിവസവും നിരവധി പേരാണ് ഈ കുഞ്ഞൻ പോത്തിനെ കാണാനായി എത്തുന്നത്. പലരും പിങ്കിക്കൊപ്പം ഫോട്ടോയും വീഡിയോയുമെടുക്കാനും സമയം കണ്ടെത്തുന്നു. ഇത്രയും ചെറിയൊരു പോത്തിനെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നാണ് മിക്ക സന്ദർശകരുടെയും പ്രതികരണം.
പിങ്കി വളരെ അപൂർവമായ ഇനത്തിൽപ്പെട്ടതാണെന്നാണ് ഉടമയുടെ അവകാശവാദം. ചെറിയ ഉയരവും ശാന്തമായ സ്വഭാവവും വ്യത്യസ്തമായ രൂപവുമാണ് പിങ്കിയുടെ പ്രത്യേകതകൾ. ഇതെല്ലാം പരിഗണിച്ച് ഒരു കോടി രൂപയാണ് ഉടമ പിങ്കിക്ക് വിലയിട്ടിരിക്കുന്നത്. മേളയിലെ ഏറ്റവും ഭംഗിയുള്ള മൃഗം എന്നാണ് ചില സന്ദർശകർ പിങ്കിയെ വിശേഷിപ്പിക്കുന്നത്.
ഇങ്ങനെ പുഷ്കർ മേളയിൽ ശ്രദ്ധ നേടുന്നത് പിങ്കി മാത്രമല്ല. ഏകദേശം രണ്ടര അടി ഉയരമുള്ള പൂങ്കനൂർ പശുക്കളും നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള മുറാ ഇനത്തിൽപ്പെട്ട പോത്തുകളും മേളയിലുണ്ട്. കോടികൾ വില ചോദിക്കുന്ന കുതിരകളും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. എന്നാൽ, ഈ വമ്പന്മാർക്കിടയിലും പിങ്കി വേറിട്ട ആകർഷണമായി തുടരുകയാണ്.
പിങ്കിക്ക് പ്രത്യേക പരിചരണമാണ് നൽകുന്നതെന്നും ഉടമ വ്യക്തമാക്കുന്നു. ലളിതമായ ഭക്ഷണം, ശുദ്ധജലം, ആവശ്യത്തിന് വിശ്രമം എന്നിവ പിങ്കിക്കായി ഉറപ്പാക്കുന്നുണ്ട്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പിങ്കിക്ക് ഇഷ്ടമല്ല. അതിനാൽ ക്ഷീണം തോന്നുന്ന സമയങ്ങളിൽ ചെണ്ടമേളം ഉൾപ്പെടെയുള്ള ശബ്ദങ്ങളിൽനിന്ന് അവളെ മാറ്റിനിർത്താറുണ്ടെന്നും ഉടമ കൂട്ടിച്ചേർത്തു.














