യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിൽ ഒന്നുകൂടിയാണ് സാൻ മരീനോ. 2021 -ലെ കണക്കുകൾ പ്രകാരം 33,642 ആണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെയും ഒരൊറ്റ ഇന്ത്യക്കാരൻ പോലും താമസിക്കുന്നില്ല. 

ലോകത്തെവിടെ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാം എന്ന് സാധാരണയായി പറയാറുണ്ട്. എന്നാൽ, മലയാളി പോയിട്ട് ഇന്ത്യക്കാരെ പോലും അധികം കാണാൻ സാധിക്കാത്ത ഏതെങ്കിലും സ്ഥലങ്ങളുണ്ടോ ലോകത്ത്. ഒന്നല്ല, അങ്ങനെ പല സ്ഥലങ്ങളുണ്ട്. ഇനി അവ ഏതൊക്കെയാണ് എന്നല്ലേ? 

സാൻ മരീനോ

യൂറോപ്പിലെ ഒരു രാജ്യമാണ് മോസ്റ്റ് സെറീൻ റിപ്പബ്ലിക് ഓഫ് സാൻ മരീനോ. ഈ രാജ്യം ഇറ്റലിയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ മൈക്രോസ്റ്റേറ്റുകളിൽ ഒന്നുകൂടിയാണ് സാൻ മരീനോ. 2021 -ലെ കണക്കുകൾ പ്രകാരം 33,642 ആണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെയും ഒരൊറ്റ ഇന്ത്യക്കാരൻ പോലും താമസിക്കുന്നില്ല. 

തുവാലു

മുമ്പ് എല്ലിസ് ദ്വീപുകൾ എന്നാണ് തുവാലു അറിയപ്പെട്ടിരുന്നത്. ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്കായി പസഫിക് സമുദ്രത്തിലാണ് തുവാലു സ്ഥിതി ചെയ്യുന്നത്. ഏകദേശം 10,000 പേരാണ് ഇവിടുത്തെ താമസക്കാർ. അതിൽ, വളരെ കുറച്ച് ഇന്ത്യൻ വംശജരുണ്ട് (Indo-Fijians). 

ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന തുവാലു 1978 -ലാണ് സ്വതന്ത്രമാകുന്നത്. ഇവിടെ എത്തിച്ചേരാൻ പ്രയാസമാണ് എന്നതിനാൽ തന്നെ ടൂറിസത്തിനും വലിയ പ്രാധാന്യമില്ല. 2010 -ൽ 2,000 -ത്തിൽ താഴെ സന്ദർശകരാണ് തുവാലുവിൽ എത്തിയത്. അവരിൽ തന്നെ 65% പേരും ബിസിനസ്സിനുവേണ്ടി വന്നവരാണ്. 

വത്തിക്കാൻ സിറ്റി

ഒരു പരമാധികാര രാഷ്ട്രമാണ് വത്തിക്കാൻ സിറ്റി. 0.44 ചതുരശ്ര കിലോമീറ്റർ (ഏകദേശം .2 ചതുരശ്ര മൈൽ) ആണ് വത്തിക്കാൻ സിറ്റിയുടെ വിസ്തൃതി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് റോമൻ കത്തോലിക്കരുടെ ആത്മീയ കേന്ദ്രമാണ് വത്തിക്കാൻ സിറ്റി. ജനസംഖ്യ ഏറ്റവും കുറവുള്ള ഇടമായും ഇത് അറിയപ്പെടുന്നു. ഇവിടെ ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഇല്ല. 

പാക്കിസ്ഥാൻ

ഔദ്യോഗികമായ കണക്കുകൾ പ്രകാരം പാക്കിസ്ഥാനിലും ഇന്ത്യക്കാരില്ല. 

എൻആർഐ (നോൺ റെസിഡൻഷ്യൽ ഇന്ത്യൻസ്), പിഐഒ (പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) എന്നിവരെ മാത്രമേ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. തടവുകാരും നയതന്ത്രജ്ഞരും ഇതിൽ പെടില്ല. 

വായിക്കാം: ജയിലിനകത്തും നിലയ്ക്കാത്ത പോരാട്ടം, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം, ആരാണ് നർഗസ് മുഹമ്മദി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player