Asianet News MalayalamAsianet News Malayalam

താടിയെല്ലിൽ ടിൻ കുടുങ്ങി, കടൽനായയ്ക്ക് ഒരാഴ്ചത്തെ ദുരിതം, സമ്മാനിച്ചത് മനുഷ്യരുടെ വിവേകമില്ലാത്ത പെരുമാറ്റം

ബെൽഫാസ്റ്റ് ഹാർബർ പൊലീസും ലഗൻ സെർച്ച് ആൻഡ് റെസ്ക്യൂവും കടൽനായ ദുരിതത്തിലാണെന്ന് തോന്നുന്നു എന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ എട്ട് വെള്ളിയാഴ്ച കുറഞ്ഞ വേലിയേറ്റത്തിൽ ഒരു പുതിയ തെരച്ചിൽ ആരംഭിച്ചു. 

police rescued seal from tin
Author
Northern Ireland, First Published Oct 19, 2021, 9:00 AM IST

വടക്കൻ അയർലണ്ടിൽ(Northern Ireland) ഒരാഴ്ചയായി രക്ഷാപ്രവർത്തകർ ഒരു കടൽനായയെ(seal) സഹായിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ താടിയെല്ലില്‍ ഒരു ടിന്‍ കുടുങ്ങിയിരിക്കുകയായിരുന്നു. അത് കടൽനായയ്ക്ക് സമ്മാനിച്ചതാവട്ടെ നീണ്ട ദുരിതവും. പലതവണ കടൽനായ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും അത് കൃത്യമായി എവിടെയാണ് എന്ന് ലൊക്കേറ്റ് ചെയ്യാന്‍ ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, MOD പൊലീസ് ഉദ്യോഗസ്ഥർ വാരാന്ത്യത്തിൽ ക്ലൈഡ് നദിയിൽ വന്ന് അതിന്റെ താടിയെല്ലിൽ കുടുങ്ങിയിരിക്കുന്ന ടിന്നിൽ നിന്നും മോചിപ്പിച്ചു. 

ഒക്ടോബർ ആറ് ബുധനാഴ്ചയാണ് കടൽനായയെ ആദ്യമായി കണ്ടത്, ബെൽഫാസ്റ്റിലെ ഹാർലാൻഡ്, വോൾഫ് കപ്പൽശാലയ്‌ക്ക് സമീപം റെഡ് ബുള്ളിന്‍റെ ടിൻ അതിന്റെ താഴത്തെ താടിയെല്ലിൽ കുടുങ്ങിയ നിലയിലായിരുന്നു അത് കാണപ്പെട്ടത്. കടൽനായയെ സഹായിക്കാൻ ഹാർബർ പൊലീസ് ശ്രമിച്ചു, പക്ഷേ, അത് ബെൽഫാസ്റ്റ് ലോഫിലേക്ക് നീന്തി, അതിനുശേഷം അതിനെ കാണാനായില്ല. 

ബെൽഫാസ്റ്റ് ഹാർബർ പൊലീസും ലഗൻ സെർച്ച് ആൻഡ് റെസ്ക്യൂവും കടൽനായ ദുരിതത്തിലാണെന്ന് തോന്നുന്നു എന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ എട്ട് വെള്ളിയാഴ്ച കുറഞ്ഞ വേലിയേറ്റത്തിൽ ഒരു പുതിയ തെരച്ചിൽ ആരംഭിച്ചു. കടൽനായ മുങ്ങിമരിക്കാനുള്ള സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ സ്റ്റീവൻ യാമിൻ-അലി പറഞ്ഞു. കൗണ്ടി ഡൗണിലെ പോർട്ടഫെറിയിലെ അടുത്തുള്ള എക്സ്പ്ലോറിസ് അക്വേറിയത്തിൽ നിന്നുള്ള ജീവനക്കാരും തെരച്ചിലിന് സഹായിച്ചു.

പ്രതിരോധ മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഒടുവിൽ കൊടുങ്കാറ്റിൽ ഒഴുകിപ്പോകുന്ന കടൽനായയെ കണ്ടെത്തിയത്. ഒരു MOD വക്താവ് ബിബിസിയോട് പറഞ്ഞു: "MOD പൊലീസ് ക്ലൈഡ് മറൈൻ യൂണിറ്റ് ഓഫീസർമാർ ഈ കടൽനായയെ ദുരിതത്തിൽ നിന്ന് മോചിപ്പിച്ചു. കൂടാതെ വെള്ളത്തിനടുത്ത് മാലിന്യങ്ങള്‍ വിലിച്ചെറിയുന്നതിനെ കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുമുണ്ടായി.'' 

Follow Us:
Download App:
  • android
  • ios