ഇന്ന് പലരും വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണ്. ആവശ്യത്തിന് ഉറക്കം പലർക്കും കിട്ടാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അതിനാൽ, ആവശ്യത്തിന് ഉറങ്ങുമെന്ന തീരുമാനമെടുക്കാവുന്നതാണ്.
നാളെ കൂടി കഴിഞ്ഞാൽ പുതിയ ഒരു വർഷമാണ്. എല്ലാ വർഷവും മുടങ്ങാതെ നാം ചെയ്യുന്നൊരു കാര്യമാണ് 'ന്യൂ ഇയർ റെസല്യൂഷൻ' എടുക്കുക എന്നത്. അതേ, പുതുവർഷത്തിൽ അവസാനിപ്പിക്കേണ്ടതും തുടങ്ങേണ്ടതുമായ ശീലങ്ങളും കാര്യങ്ങളും ഒക്കെ എല്ലാവരും ഉറപ്പിച്ചു വയ്ക്കും. ശരിക്കും അത് നല്ലതാണ്. ഒരു പുതിയ നമ്മളെ തന്നെ സൃഷ്ടിക്കാനുള്ള ശ്രമം നമ്മുടെ ജീവിതം തന്നെ മാറ്റിയേക്കാം.
ഫിറ്റ്‍നെസ്സ്: എല്ലാ വർഷവും മുടങ്ങാതെ മിക്കവരും എടുക്കുന്ന ന്യൂ ഇയർ റെസല്യൂഷനാണ് ഫിറ്റ്നെസ്. ജിമ്മിൽ പോവും, തടി കുറക്കും, ഡയറ്റ് ശ്രദ്ധിക്കും ഇതൊക്കെ എല്ലാത്തവണയും ആളുകളുടെ തീരുമാനത്തിൽ ഉണ്ടാവാറുണ്ട്. ഇത് നല്ലൊരു ന്യൂ ഇയർ റെസല്യൂഷൻ തന്നെയാണ്.
യാത്ര: അടുത്തതായി യാത്രയാണ്. പുതിയ പുതിയ സ്ഥലങ്ങൾ കാണാനും അറിയാനും വേണ്ടി യാത്രകൾ നടത്തും എന്ന പ്ലാൻ. അത് നമ്മെ കൂടുതൽ ജീവിതത്തോട് അടുപ്പമുള്ളവരാക്കും.
പുതിയ ഹോബി: പുതിയ എന്തെങ്കിലും ഒരു ഹോബി തുടങ്ങുക എന്നതാണ് അടുത്തത്. ഫോൺ ഉപയോഗം പരമാവധി കുറക്കുക, എന്നിട്ട് പുതിയ ശീലം തുടങ്ങുക, ഇത് നമ്മെ കുറച്ചുകൂടി നല്ല അവസ്ഥയിലെത്തിക്കും. പുതിയ ഭാഷ പഠിക്കുക, ഏതെങ്കിലും സംഗീതോപകരണം പഠിക്കുക, അല്ലെങ്കിൽ ഔട്ട്ഡോർ സ്പോർട്സ് പോലുള്ള ഹോബികൾ സ്വീകരിക്കുക തുടങ്ങിയവയെല്ലാം ഇതിൽ പെടുന്നു.
പണം നോക്കി ചെലവാക്കുക: കണ്ടമാനം ഷോപ്പിംഗ് ഒന്നും നടത്താതെ ആവശ്യത്തിനുള്ളവ മാത്രം വാങ്ങി പണം നോക്കിയും കണ്ടും ചെലവഴിക്കുക. ഇത് നമുക്ക് നമ്മളിൽ തന്നെ ഒരു വിശ്വാസമുണ്ടാക്കാനും ഒരു സേവിംഗ്സിനും നമ്മെ സഹായിക്കും.
കുടിയും വലിയും വേണ്ട: ഒരു മാറ്റവുമില്ലാത്ത ഐറ്റം, പുതുവർഷത്തിൽ കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല. വെറുതെ പറയുന്നതിന് പകരം അത് പാലിച്ചുനോക്കൂ. വലിയ മാറ്റമായിരിക്കും അത് നിങ്ങളുടെ ആരോഗ്യകാര്യത്തിലുണ്ടാക്കുന്നത്.
വായന: കൂടുതൽ വായിക്കും എന്ന തീരുമാനവും ഒരുപാടാളുകൾ എടുക്കാറുണ്ട്. ഫോണൊക്കെ ഒഴിവാക്കി വായനയിൽ ശ്രദ്ധിക്കാൻ പലരും തീരുമാനിക്കാറുണ്ട്. ഇതും ഒരു നല്ല ന്യൂ ഇയർ റെസല്യൂഷനാണ്. വായന നമ്മെ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാക്കും.
പാചകം: പുറത്ത് നിന്ന് കഴിക്കുന്നതിനും ഓർഡർ ചെയ്യുന്നതിനും ഒക്കെ പകരം പാചകം പഠിക്കുമെന്നും സ്വയം പാചകം ചെയ്യുമെന്നും പുതു തീരുമാനം കൈക്കൊള്ളുന്നവരും കുറവല്ല. ഇനി അഥവാ എന്നും പാചകം ചെയ്യുന്നില്ലെങ്കിൽ പോലും അത്യാവശ്യത്തിനുള്ള പാചകം പഠിച്ചു വയ്ക്കുന്നത് നല്ലതാണ്.
കുടുംബം: ഫോണിലും മറ്റും സമയം ചെലവഴിക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കൂടുതൽ നേരം ചെലവഴിക്കും എന്ന തീരുമാനവും നല്ലതാണ്. വർക്ക് -ലൈഫ് ബാലൻസിന് പ്രാധാന്യം നൽകുന്നതും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ഉറക്കം: ഇന്ന് പലരും വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നവരാണ്. ആവശ്യത്തിന് ഉറക്കം പലർക്കും കിട്ടാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അതിനാൽ, ആവശ്യത്തിന് ഉറങ്ങുമെന്ന തീരുമാനമെടുക്കാവുന്നതാണ്.
ഡിജിറ്റൽ ഡീടോക്സ്: ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നതിന് പകരം ഡിജിറ്റൽ ഡീടോക്സിന് പ്രാധാന്യം നൽകുന്നത് നമ്മുടെ ഏകാഗ്രതയും ശ്രദ്ധയും ഒക്കെ വർധിപ്പിക്കും.
അമേരിക്കയില്‍ ട്രെന്‍ഡാണോ നമ്മുടെ 'അരിസഞ്ചി'? ബസുമതി റൈസ് ബാഗുമായി യുവതി സലൂണിൽ
