Asianet News MalayalamAsianet News Malayalam

ബസിൽ യാത്ര ചെയ്യവേ പ്രസവവേദന, ബസ് പ്രസവ മുറിയായി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന കുറിപ്പ് വൈറൽ

ഗർഭിണിയായ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി, മറ്റ് യാത്രക്കാരെ ഇറക്കി. 

post of a mother and baby who gave birth in a bus while travelling is doing fine has gone viral on social media
Author
First Published Aug 19, 2024, 10:11 PM IST | Last Updated Aug 19, 2024, 10:11 PM IST


സിൽ യാത്ര ചെയ്യവേ ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടു.  ഉടന്‍തന്നെ മറ്റ് യാത്രക്കാരെ ഇറക്കി വനിതാ കണ്ടക്ടറുടെയും നേഴ്സിന്‍റെയും സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആന്ധ്രയിലെ ഗഡ്‌വാളിൽ നിന്ന് വനപർത്തിയിലേക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ടിജിഎസ്ആർടിസി) ബസിൽ  യാത്ര ചെയ്യവേയാണ്  ഗർഭിണിയായ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി, മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിന്‍റെയും വനിതാ കണ്ടക്ടറുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചപ്പോള്‍, നിമിഷ നേരം കൊണ്ട് വൈറലായി. പ്രസവശേഷം അമ്മയെയും മകളെയും കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. 

ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ ഇങ്ങനെ എഴുതി, “തിങ്കളാഴ്‌ച രാവിലെ സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്‌വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങൾക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍   പോകുകയായിരുന്നു.  ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സിന്‍റെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയെയും കുഞ്ഞിനെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെന്‍റിന്‍റെ പേരില്‍‌ അഭിനന്ദനങ്ങൾ. കൃത്യസമയത്ത് നേഴ്‌സിന്‍റെ സഹായത്തോടെ പ്രസവിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്." അദ്ദേഹം എഴുതി. 

ഭയക്കണം, ആർട്ടിക്കിലെ 'മെർക്കുറി ബോംബി'നെ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

'ഇപ്പോഴെല്ലാം അപ്പപ്പോൾ'; ബെംഗളൂരു നഗരത്തിൽ സ്റ്റണ്ട് നടത്തി പറന്നത് 44 പേർ; പിന്നീട് സംഭവിച്ചത് കാണേണ്ട കാഴ്ച

യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോള്‍ തന്നെ സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ടിജിഎസ്ആർടിസി ജീവനക്കാർ സേവന മനോഭാവം പ്രകടിപ്പിക്കുന്നത് വലിയ കാര്യമാണെന്നും, വിസി സജ്ജനാർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് വനിതാ കണ്ടക്ടര്‍ ജി ഭാരതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “കണ്ടക്ടർ ഓൺ ഡ്യൂട്ടിയും നഴ്‌സും മികച്ച ജോലി ചെയ്തു. ഇരുവർക്കും എന്‍റെ ആശംസകൾ. പുതുതായി ജനിച്ച കുഞ്ഞിനും എന്‍റെ ആശംസകൾ." ഒരു കാഴ്ചക്കാരന്‍ എഴുതി. വനിതാ കണ്ടക്ടര്‍ക്ക് മികച്ച പ്രതിഫലം നല്‍കണം എന്ന് കുറിച്ചവരും കുറവല്ല.  "എല്ലാ നായകന്മാരും തൊപ്പികൾ ധരിക്കില്ല," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. “കണ്ടക്ടർക്ക് പ്രത്യേക ഇൻക്രിമെന്‍റ് നൽകണം” എന്നും നിരവധി പേര്‍ എഴുതി. 

തായ്‍ലന്‍ഡ് ഇനി 'ഡാഡീസ് ഗേൾ' നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?

Latest Videos
Follow Us:
Download App:
  • android
  • ios