750 പൗണ്ട്  അതായത് 76,000 ഇന്ത്യൻ രൂപയാണ് സോഫയുടെ വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്. ലെതർ ക്രീം ത്രീ-സീറ്റർ ഡിഎഫ്എസ് സോഫയുടെ യഥാർത്ഥ വില 1,250 പൗണ്ട് അതായത് 1.27 ലക്ഷം ഇന്ത്യൻ രൂപയാണ്. 

കുട്ടികൾ ഉള്ള വീടുകളുടെ ചുമരുകൾ മുതൽ സകലമാന ഇടങ്ങളും കുസൃതികുടുക്കകളുടെ കലാസൃഷ്ടികളാൽ നിറയുന്നത് സാധാരണമാണ്. അത്തരത്തിൽ കുസൃതി കറുമ്പ് കൊണ്ട് നിറഞ്ഞ ഒരു സോഫ സെറ്റി വിൽക്കാനുള്ള അവസാന ശ്രമത്തിലാണ് ഒരച്ഛൻ. ഇംഗ്ലണ്ടിലെ ബെഡ്‌ഫോർഡ്‌ഷയറിലെ ലൂട്ടണിൽ നിന്നുള്ള എസ്ഫാൻഡിയർ ആര്യ എന്ന ആളാണ് തന്‍റെ ഫേസ്ബുക്ക് സെല്ലർ പേജിലൂടെ സോഫ സെറ്റി വിൽക്കാനുള്ള ശ്രമം നടത്തിയത്. പെർമെനന്‍റ് മർക്കർ കൊണ്ട് സോഫാ മുഴുവൻ കുത്തിവരച്ച നിലയിലാണ്. സോഫയിലെ ചിത്രങ്ങൾ സഹിതമാണ് ഇദ്ദേഹം പരസ്യം ചെയ്തിരിക്കുന്നത്. 

മെട്രോയ്ക്കുള്ളിൽ വച്ച് 'ഗോബി മഞ്ചൂരിയൻ' കഴിച്ചു; പിന്നാലെ പിഴ !

750 പൗണ്ട് അതായത് 76,000 ഇന്ത്യൻ രൂപയാണ് സോഫയുടെ വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്. ലെതർ ക്രീം ത്രീ-സീറ്റർ ഡിഎഫ്എസ് സോഫയുടെ യഥാർത്ഥ വില 1,250 പൗണ്ട് അതായത് 1.27 ലക്ഷം ഇന്ത്യൻ രൂപയാണ്. പെർമെനന്‍റ് മർക്കർ കൊണ്ടുള്ള കുത്തിവരകൾ ഒഴിച്ചാൽ മറ്റൊരു കേടുപാടുകളും സോഫയ്ക്കില്ലന്നാണ് എസ്ഫാൻഡിയർ പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് താൻ സോഫ വാങ്ങിയതെന്നും ഡിഎഫ്‌എസിൽ നിന്നുള്ള മനോഹരമായ ക്രീം വിൻസ്റ്റൺ മൂന്ന് സീറ്റുകളുള്ള സോഫയാണിതെന്നും ഇലക്ട്രിക് / ഓട്ടോമാറ്റിക് ആണന്നും പോസ്റ്റിന്‍റെ അടിക്കുറിപ്പിൽ അദ്ദേഹം സൂചിപ്പിച്ചു. 

മുലപ്പാല്‍ സോപ്പ് തേച്ച് കുളിക്കാം! മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അമേരിക്കൻ യുവതി!

രസകരമായ മറ്റൊരു കാര്യം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ സോഫയുടെ പിന്നിലുള്ള ചുമരുകളിലും കുട്ടികളുടെ ചിത്രംവരകൾ കാണാം. പൂക്കളും കാറുകളും കുത്തിവരകളുമൊക്കെ കൊണ്ടാണ് കുട്ടികൾ സോഫാ നിറച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ രസകരമായ നിരവധി കമന്‍റുകളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. മോഡേൺ ആർട്ട് ഗാലറിയിൽ കൊണ്ടുപോയി നല്ല വിലയ്ക്ക് വിൽക്കാം എന്നായിരുന്നു രസകരമായ ഒരു കമന്‍റ്.

'ദ എക്സോർസിസ്റ്റ്' എന്ന പ്രേത സിനിമയ്ക്ക് ആധാരമായ നാസ എഞ്ചിനീയറുടെ യഥാർത്ഥ ജീവിത കഥ !