എലിസബത്ത് II-ന്റെ ഇളയ സഹോദരിയായിരുന്ന പ്രിൻസസ് മാർഗരറ്റ്, പൈലറ്റും റോയൽ കോർട്ട് ഓഫീസറുമായിരുന്നു ടൗൺസെൻഡുമായി പ്രണയത്തിലായിരുന്നു. 1950-കളിലെ കർശനമായ രാജകീയ നിയമങ്ങൾ  ഈ പ്രണയ ബന്ധത്തിന് തടസ്സമായി.

ബക്കിംഗ്ഹാം കൊട്ടാരത്തിലെ തണുത്ത ഇടനാഴികളിൽ, രാജകീയ നിയമങ്ങളുടെ കനത്ത നിഴലുകൾ വീണുകിടന്നിരുന്നു. അവിടെയായിരുന്നു, ബ്രിട്ടീഷ് രാജ്ഞി പ്രിൻസസ് മാർഗരറ്റിന്റെ ഹൃദയം ആദ്യമായി പ്രണയത്തിന്റെ ചൂടറിഞ്ഞത്. അവളുടെ പ്രിയതമൻ ഗ്രൂപ്പ് ക്യാപ്റ്റൻ പീറ്റർ ടൗൺസെൻഡ് ആയിരുന്നു. ലോകമഹായുദ്ധത്തിന്റെ കറുത്ത നാളുകളിൽ ആകാശത്ത് ധീരതയുടെ ചരിത്രം രചിച്ച പൈലറ്റും റോയൽ കോർട്ട് ഓഫീസറുമായിരുന്നു ടൗൺസെൻഡ്. ടൗൺസെൻഡിന്റെ പ്രായം മാർഗരറ്റിനേക്കാൾ 16 വയസ്സ് കൂടുതലായിരുന്നു എന്നത് ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ, മറ്റൊന്നുണ്ടായിരുന്നു; അദ്ദേഹം വിവാഹബന്ധം വേർപെടുത്തിയ വ്യക്തിയായിരുന്നു.

അധികാര ചങ്ങലയിൽ തിർത്ത പ്രണയം

മാർഗരറ്റിന്റെ വിപ്ലവകരമായ ചിന്താഗതിക്ക് മുന്നിൽ, 1950-കളിലെ ബ്രിട്ടീഷ് രാജകീയ നിയമങ്ങൾ ഒരു വലിയ ഇരുമ്പു ചങ്ങലയായി നിന്നു. ഒരു ഡിവോഴ്സിയെ വിവാഹം കഴിക്കാനുള്ള അവളുടെ ആഗ്രഹം, രാജ്ഞിക്കും പ്രധാനമന്ത്രിക്കും സഭയ്ക്കും വലിയ തലവേദനയായി. ഒരു നൂറ്റാണ്ട് മുമ്പ്, പ്രണയത്തിനായി സിംഹാസനം ഉപേക്ഷിച്ച എഡ്വേർഡ് എട്ടാമന്റെ അനുഭവം മാർഗരറ്റിനും ഉണ്ടാകുമോ എന്ന് രാജകുടുംബം ഭയന്നു. മാർഗരറ്റിന് ടൗൺസെൻഡിനെ വിവാഹം കഴിക്കണമെങ്കിൽ, സിംഹാസനത്തിലേക്കുള്ള പിന്തുടർച്ചാവകാശവും, രാജകീയ പദവികളും സാമ്പത്തിക ആനുകൂല്യങ്ങളും ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. സ്നേഹം നേടാൻ അവൾ എല്ലാം ഉപേക്ഷിക്കുവൻ തയ്യാറയിരുന്നു. കൊട്ടാരത്തിന്റെ ഭംഗിയുള്ള പൂന്തോപ്പുകളിലിരുന്ന്, അവൾ പ്രണയത്തെയും കടമയെയും തൂക്കി നോക്കി. അവൾക്ക് ടൗൺസെൻഡിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ, രാജകീയ പദവികൾ നഷ്ടമാകും. കടമയുടെയും സ്നേഹത്തിൻ്റെയും ഇടയിൽ കിടന്ന് അവളുടെ ഹ്യദയം നൂറുങ്ങി..

രാജകുമാരിയുടെ അന്ത്യവിധി

രാജ്യത്തിന്റെ സമ്മർദ്ദവും, രാജ്ഞിയോടുള്ള സ്നേഹവും, രാജകീയ ധർമ്മത്തെക്കുറിച്ചുള്ള അവബോധവും അവളെ തളർത്തി. ഒടുവിൽ, ഒരു വികാരപരമായ ഏറ്റുപറച്ചിലിന് അവൾ തയ്യാറായി. 1955 ഒക്ടോബർ 31-ന്, ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകളിലൂടെ ആ വാർത്ത പ്രവഹിച്ചു. രാജകീയ വസ്ത്രമണിഞ്ഞ്, നിറഞ്ഞ കണ്ണുകൾ ഉള്ളിലൊതുക്കി അവൾ പറഞ്ഞു:

"രാജകീയ ധർമ്മത്തെക്കുറിച്ച് ഞാൻ ശ്രദ്ധാലുവാണ്. ആംഗ്ലിക്കൻ സഭയുടെ നിയമം ലംഘിച്ചുകൊണ്ട് ഞാൻ ഒരു വിവാഹബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നില്ല. അതുകൊണ്ട്, ഗ്രൂപ്പ് ക്യാപ്റ്റൻ പീറ്റർ ടൗൺസെൻഡുമായുള്ള വിവാഹാലോചന ഞാൻ അവസാനിപ്പിക്കുന്നു".

അധികാരത്തിന് വേണ്ടി പ്രണയത്തെ ബലികൊടുത്ത് അവൾ കിരീടധാരണം തിരഞ്ഞെടുത്തു. രാജകീയ നിയമങ്ങളാൽ തകർന്നുപോയ ആ പ്രണയം, ചരിത്രത്തിലെ ഏറ്റവും വലിയ വൈകാരിക നഷ്ടങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. മാർഗരറ്റ് പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു, പക്ഷെ അവളുടെ ജീവിതം ഏകാന്തതയുടെയും ദുരിതത്തിൻ്റെയും നിഴലിലായിരുന്നു. കാരണം, ആ കൊട്ടാരത്തിൽ അവൾ ഉപേക്ഷിച്ച ആ പ്രണയം, അവളുടെ ഹൃദയത്തിൽ നിന്നും ഒരുകാലത്തും മാഞ്ഞുപോയിട്ടുണ്ടായിരുന്നില്ല.