Asianet News MalayalamAsianet News Malayalam

എഴുപത്തിയഞ്ചാം വയസ്സിലും അടങ്ങാത്ത സമരവീര്യം, ലഖ്‌നൗവിൽ വിദ്യാർത്ഥികൾക്കൊപ്പം പൊലീസിനെ എതിരിട്ട് മുൻ വിസി പ്രൊഫ. രൂപ് രേഖാ വർമ്മ

ബാരിക്കേഡിനു മുന്നിൽ ചെന്ന് നിന്ന് പൊലീസിനോട് നിർഭയം കാര്യങ്ങൾ പറയുന്ന. എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി, കാറിന്റെ ബോണറ്റിൽ കയറി നിന്ന് മെഗാഫോണിലൂടെ സമരസജ്ജരായ വിദ്യാർഥികളിലേക്ക് പകരുന്ന ഈ വയോധിക ലഖ്‌നൗവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പ്രതീകമായി മാറുകയാണ്. 

Prof.Rooprekha varma, leads the protest in Lucknow University at the age of 75
Author
Lucknow, First Published Dec 20, 2019, 7:08 PM IST

ബാരിക്കേഡിനു മുന്നിൽ ചെന്ന് നിന്ന് പൊലീസിനോട് നിർഭയം കാര്യങ്ങൾ പറയുന്ന. എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി, കാറിന്റെ ബോണറ്റിൽ കയറി നിന്ന് മെഗാഫോണിലൂടെ സമരസജ്ജരായ വിദ്യാർഥികളിലേക്ക് പകരുന്ന ഈ വയോധിക ലഖ്‌നൗവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പ്രതീകമായി മാറുകയാണ്. 

Prof.Rooprekha varma, leads the protest in Lucknow University at the age of 75

ലഖ്‌നൗ നഗരത്തിലെ ജനങ്ങൾ ഏറെ ബഹുമാനത്തോടെ കാണുന്ന ഈ അധ്യാപികയുടെ, സർവകലാശാല മുൻ വൈസ് ചാൻസലറുടെ പേര് പ്രൊഫ. രൂപ് രേഖാ വർമ്മ എന്നാണ്. 39 വർഷം കലാലയങ്ങളിൽ പഠിപ്പിച്ച്, ഒടുവിൽ സർവകലാശാലയിലെ ഏറ്റവും ഉയർന്ന പദവിയിലിരുന്നാണ് 2005 -ലാണ് അവർ വിരമിച്ചത്. അവർ തന്റെ അധ്യാപന ജീവിതകാലമത്രയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായിരുന്നു.

എൺപതുകളിൽ യൂണിവേഴ്സിറ്റിയുടെ ഫിലോസഫി വിഭാഗം അധ്യക്ഷയായിരുന്നു അവർ. അക്കാലത്തു തന്നെ സിലബസിൽ കാവി പടർത്താൻ ശ്രമിച്ച അധ്യാപക ലോകത്തിനെതിരെ അവർ ഒറ്റയാൾപോരാട്ടം നടത്തിയിരുന്നു. സുധ പൈ എഴുതിയ  In Political Process in Uttar Pradesh: Identity, Economic Reforms, and Governance എന്ന പുസ്തകത്തിലെ  "The Rise and Fall of Hindutva in Uttar Pradesh" എന്ന അധ്യായത്തിൽ പ്രൊഫ. രൂപ് രേഖ വർമ്മ നയിച്ച സമരങ്ങളെപ്പറ്റി പരാമർശമുണ്ട്. ബലാത്സംഗങ്ങളുമായി ബന്ധപ്പെടുത്തി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മുലായം സിംഗിനെതിരെയും പ്രൊഫ. വർമ്മ സമരങ്ങൾ നടത്തി.  ഉത്തർപ്രദേശിനോട് രാഷ്ട്രീയമണ്ഡലത്തിൽ വലതുപക്ഷത്തോട് എന്നും എതിരിട്ടു നിന്നിരുന്ന ഈ വയോധികയ്ക്ക് ഇങ്ങനെയൊരു സമരം നടക്കുമ്പോഴും അതിന്റെ മുൻ നിരയിൽ തന്നെ നിന്ന് നയിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല എന്നാണ് അവരുടെ വിദ്യാർത്ഥികളും സുഹൃത്തുക്കളും പറയുന്നത്. 

Follow Us:
Download App:
  • android
  • ios