Asianet News MalayalamAsianet News Malayalam

വീടിന് പുറത്ത് രാജസ്ഥാൻ, അകത്ത് ഹരിയാന; ഇതാണ് അതിര്‍ത്തികള്‍ ഭേദിച്ച വീട്

ഒരേ വീട്ടില്‍ താമസിക്കുമ്പോഴേക്കും സഹോദരങ്ങള്‍ക്ക് രണ്ട് സംസ്ഥാന അഡ്രസാണ് ഉള്ളത്.

rare house with 6 rooms in Haryana and four rooms in Rajasthan
Author
First Published Apr 6, 2024, 11:28 AM IST


ലോകമെമ്പാടും തനതായ കാരണങ്ങളാൽ പ്രശസ്തമായ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. അവയിൽ ചിലത് ലോകത്തിന് പുറത്തുള്ള വാസ്തുവിദ്യയ്ക്ക് പേരുകേട്ടപ്പോൾ, മറ്റുള്ളവ അവ സ്ഥിതി ചെയ്യുന്ന വിചിത്രമായ സ്ഥലങ്ങൾക്ക് പേരുകേട്ടതാണ്.  എന്നാൽ രണ്ട് സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നു എന്ന അപൂർവ്വമായ പ്രത്യേകതയുള്ള ഒരു വീടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു വീടുണ്ട് രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ ആറു മുറികൾ ഹരിയാനയിലും നാല് മുറികൾ രാജസ്ഥാനിലുമാണ്. സംസ്ഥാനത്തിന്‍റെ അതിര്‍ത്തി നിശ്ചയിച്ചപ്പോള്‍ സംഭവിച്ച ചെറിയൊരു പിഴവ്. 

'എന്‍റെ ജീവിതം മൊത്തം ഒരു നുണയാണ്'; കെഎഫ്‍സി ചിക്കന്‍ ഔട്ട്ലെറ്റിലെ വീഡിയോ വൈറല്‍

രാജസ്ഥാനിലെ ഭിവാദി അൽവാർ ബൈപാസ് റോഡിലും ഹരിയാനയിലെ രേവാരിയിലെ ധരുഹേരയിലുമായാണ് ഈ വേറിട്ട വീട് നിർമ്മിച്ചിരിക്കുന്നത്.  ഈ വീടിന് ആകെ പത്ത് മുറികളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇതിൽ ആറ് മുറികൾ രാജസ്ഥാനിലും നാലെണ്ണം ഹരിയാനയിലുമാണ്.  ഈ വസ്തുവിനെക്കുറിച്ചുള്ള അതിശയകരമായ വസ്തുത ഇതല്ല.  ഈ വീടിന് പുറത്ത് ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അവർ രാജസ്ഥാനിൽ ആയിരിക്കും എന്നാൽ, വീടിനുള്ളിലേക്ക് കയറിയാൽ ഉടൻ തന്നെ അവര്‍ മറ്റൊരു സംസ്ഥാന അതിര്‍ത്തിക്കുള്ളിലാകും. അതായത്, ഹരിയാനയിൽ എത്തുമെന്നര്‍ത്ഥം. ബസോ ട്രെയിനോ ഒന്നും ഉപയോഗിക്കാതെ ഇവർക്ക് നിമിഷ നേരം കൊണ്ട് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ സാധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. 

സൂര്യഗ്രഹണം മതപരമായ കാര്യം; കാണാന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

ചൗധരി ടെക്രം ദയ്മയാ എന്ന വ്യക്തിയാണ് വർഷങ്ങൾക്ക് മുമ്പ് ഈ വീടിന്‍റെ തറക്കല്ലിട്ടത്. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി ഭൂമിയിൽ നിർമ്മിച്ച ഈ വീട് ഒരു ആഡംബര ഭവനം തന്നെയാണ്.  നിലവിൽ രണ്ട് സഹോദരന്മാരാണ് അവിടെ താമസിക്കുന്നത്.  രണ്ടുപേരുടെയും വീടിന്‍റെ രേഖകളും മറ്റും അവരവരുടെ മുറികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങൾക്ക് അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഒരു സഹോദരൻ വീടിന്‍റെ വിലാസമെഴുതുമ്പോള്‍ രാജസ്ഥാൻ എന്ന് എഴുതുന്നു. മറ്റൊരു സഹോദരൻ വിലാസത്തിൽ ഹരിയാന എന്നും എഴുതുന്നു.  ഇവരുടെ വൈദ്യുതി, ജല കണക്ഷനുകളും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നാണ്.

'യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ' എന്ന് കുറിപ്പ്; ഹീറോ തന്നെ പക്ഷേ, ചെറിയൊരു തിരുത്തുണ്ട്

Follow Us:
Download App:
  • android
  • ios