റോളോയും സാഡിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും ഉടമസ്ഥരും സുഹൃത്തുക്കളാണ്. റോളോയും സാഡിയും ഉടമസ്ഥര്‍ ഇരുവര്‍ക്കുമായി ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ച പേജിന്‍റെ പേരും 'റോളോ ആന്‍റ് സാഡി' (rolloandsadie) എന്നാണ്. 


നായകള്‍ക്ക് ഘ്രാണ ശക്തി കൂടുതലാണെന്നത് ഒരു പൊതുതത്വമാണ്. അതിനാലാണ് അവയെ ലോകമെങ്ങുമുള്ള പോലീസ് സേനകള്‍ തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നത്. തൊണ്ടി മുതല്‍ കണ്ടെത്താനും മണം പിടിച്ച് പ്രതികളിലേക്ക് സൂചനകള്‍ നല്‍കാനും അവ പോലീസ് സേനയെ സഹായിക്കുന്നു. എന്നാല്‍, ഘ്രാണ ശക്തിയൊടൊപ്പം മറ്റ് പല കഴിവുകളുമുള്ള ഒരു വളര്‍ത്തുമൃഗമാണ് നായ. അവയുടെ ഉടമസ്ഥനോടുള്ള വിശ്വാസവും സ്നേഹവും ലോക പ്രസിദ്ധമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു നായ വീഡിയോ കോളിലൂടെ തന്‍റെ സുഹൃത്തിനെ തിരിച്ചറിയുന്നതായിരുന്നു അത്. 

View post on Instagram

ചെറിത്തോട്ടം കിളച്ച കര്‍ഷകന് ലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ നിധി !

അതെ, നേര്‍ക്ക് നേരെ കാണാതെ സ്ക്രീനിൽ കണ്ടാല്‍ പോലും തങ്ങളുടെ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നായകള്‍, നായ തന്‍റെ സുഹൃത്തിനെ കണ്ടപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ട് വീഡിയോയുടെ കാഴ്ചക്കാരില്‍ മിക്കവരും അതിശയപ്പെട്ടു. റോളോയും സാഡിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും ഉടമസ്ഥരും സുഹൃത്തുക്കളാണ്. റോളോയും സാഡിയും ഉടമസ്ഥര്‍ ഇരുവര്‍ക്കുമായി ഇന്‍സ്റ്റാഗ്രാമില്‍ ആരംഭിച്ച പേജിന്‍റെ പേരും 'റോളോ ആന്‍റ് സാഡി' (rolloandsadie) എന്നാണ്. സാഡി, ഹസ്കി - ഷെപ്പേര്‍ഡ് ക്രോസാണ്. റോളോയാകട്ടെ റോട്ടി - ഷെപ്പേര്‍ഡ് ക്രോസ് ഇനവും. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് ഉടമകളുടെ അഭിപ്രായം. ഇരുനായകളും തമ്മിലുള്ള സൗഹൃദത്തിന്‍റെ വീഡിയോകളാണ് പേജ് നിറയെ. 

View post on Instagram

റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ ചുമലില്‍ കയറിയ പൂച്ചയെ താലോലിക്കുന്ന ഇമാമിന്‍റെ വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളും ഇരുവരുടെയും സൗഹൃദത്തെ കാണിക്കുന്നു. വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ അവരുടെ ഉടമസ്ഥര്‍ റോളോയെയും സാഡിയെയും പരസ്പരം വീഡിയോ കോളിലൂടെ കാണിച്ചു. ഈ സമയം തന്‍റെ സുഹൃത്തിനെ തിരിച്ചറിഞ്ഞ റോളോ, ജൈവികമായ രീതിയില്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് വാലാട്ടി തന്‍റെ ഉടമയെ ശ്രദ്ധിക്കുന്നു. തുടര്‍ന്ന് അവന്‍ വീണ്ടും വീഡിയോയിലേക്ക് നോക്കി മുരളുന്നു. ഇതേസമയം അപ്പുറത്ത് സാഡിയാകട്ടെ ഹസ്കികളുടെ തനത് ശൈലിയില്‍ നീണ്ട ഓരിയിടുന്നു. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് ഉടമകള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇരുനായ്ക്കളുടെ ഉടമകളും തങ്ങളുടെ നായ്ക്കളുടെ ഭാഗത്ത് നിന്നുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ടിക് ടോക്കില്‍ എടുത്ത രണ്ട് വീഡിയോയും പിന്നീട് ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കുകയായിരുന്നു. നിരവധി പേരാണ് നായ്ക്കളുടെ സ്നേഹ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന്. ഞാൻ ഇവ ഇഷ്ടപ്പെടുന്നു," ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.