Asianet News MalayalamAsianet News Malayalam

റെഹാന ദത്തെടുത്തത് 50 കുട്ടികളെ, സഹായിക്കാനെന്നും മുന്നിലുണ്ട്, മുംബൈ പൊലീസിലെ ‘മദർ തെരേസ’

ദിവസം മുഴുവൻ അവിടെ ചെലവഴിച്ച ശേഷം, സ്കൂളിലെ 50 വിദ്യാർത്ഥികളെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു. പത്താം ക്ലാസ് വരെ അവരുടെ വിദ്യാഭ്യാസം ഇനി റെഹാനയുടെ ചുമതലയാണ്. 

rehana sheikh bagwan inspiring story
Author
Mumbai, First Published Jul 12, 2021, 4:44 PM IST

മഹാമാരി സമയത്ത് കഷ്ടപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന നിരവധി നല്ല മനസ്സുകളെ നമ്മൾ കണ്ടു. മുംബൈയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയായ റെഹാന ഷെയ്ഖ് ബാഗ്വാനും അക്കൂട്ടത്തിലൊരാളാണ്. അവർ ‘മദർ തെരേസ’എന്നാണ് അറിയപ്പെടുന്നത്. ആ 40 -കാരിയായ ഉദ്യോഗസ്ഥ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ 50 ആദിവാസി വിദ്യാർത്ഥികളെ ദത്തെടുത്തു. ഇത് കൂടാതെ പകർച്ചവ്യാധികൾക്കിടയിൽ നിരവധി ആളുകൾക്ക് സഹായവും വാഗ്ദാനം ചെയ്തു. ഇതിനുള്ള ഒരു അംഗീകാരമായി പൊലീസ് കമ്മീഷണർ ഹേമന്ത് നാഗ്രാലെ അവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയുമുണ്ടായി.      

2000 -ത്തിലാണ് അവർ ഒരു കോൺസ്റ്റബിളായി പൊലീസ് സേനയിൽ ചേരുന്നത്. ദരിദ്രർക്കും താഴേക്കിടയിലുള്ളവർക്കുമായി പ്രവർത്തിക്കാൻ എല്ലായ്‌പ്പോഴും മനസ്സ് കാണിക്കുന്ന അവർ ഒരു വോളിബോൾ കളിക്കാരി കൂടിയാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മകളുടെ ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു റെയ്ഗഡിലെ വാജെ താലൂക്കിലെ ധന്യ വിദ്യാലയത്തെക്കുറിച്ച് അവർ അറിയുന്നത്. പ്രിൻസിപ്പൽ അവരെ അവിടേയ്ക്ക് ക്ഷണിക്കുകയും, അങ്ങനെ അവർ സ്കൂൾ കാണാനായി തീരുമാനിക്കുകയും ചെയ്തു.  

അവിടം സന്ദർശിച്ച അവർക്ക് ആ സ്കൂൾ വല്ലാതെ ഇഷ്ടപ്പെട്ടു. “അവിടെ പഠിച്ചിരുന്ന കുട്ടികളിൽ കൂടുതലും പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരായിരുന്നു. അവരിൽ ചിലർക്ക് കാലിൽ ഇടാൻ ചെരുപ്പ് പോലുമില്ലായിരുന്നു. എന്റെ മകളുടെ ജന്മദിനത്തിനും ഈദ് ഷോപ്പിംഗിനുമായി ഞങ്ങൾ സ്വരൂപിച്ച പണം ഞങ്ങൾ ആ കുട്ടികൾക്ക് നൽകി” റെഹാന പറഞ്ഞു.

റെഹാന മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒരു ദിവസം വിദ്യാർത്ഥികളെ കാണാനായി വീണ്ടും സ്കൂളിലേയ്ക്ക് പോയി. എല്ലാ വിദ്യാർത്ഥികളും അങ്ങേയറ്റം അച്ചടക്കമുള്ളവരും നന്നായി പെരുമാറുന്നവരുമാണെന്ന് അവർ കണ്ടു. ദിവസം മുഴുവൻ അവിടെ ചെലവഴിച്ച ശേഷം, സ്കൂളിലെ 50 വിദ്യാർത്ഥികളെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു. പത്താം ക്ലാസ് വരെ അവരുടെ വിദ്യാഭ്യാസം ഇനി റെഹാനയുടെ ചുമതലയാണ്. ഇത് മാത്രമല്ല,  ഓക്സിജൻ വിതരണം, മാസ്കുകൾ, കുത്തിവയ്പ്പുകൾ തുടങ്ങി സാധാരണക്കാർ നേരിടുന്ന ഏത് പ്രശ്‌നത്തിനും പരിഹാരമായി റെഹാന എപ്പോഴും മുന്നിലുണ്ടാകും.  


 

Follow Us:
Download App:
  • android
  • ios