തന്‍റെ 16 -ാം വയസിലാണ് റിയാന തന്‍റെ ആദ്യ ജോലി ആരംഭിച്ചത്. ക്യാംബ്‌സിലെ സ്റ്റീപ്പിൾ മോർഡൻ ഗ്രാമത്തിലെ 17-ാം നൂറ്റാണ്ടിലെ വാഗൺ ആൻഡ് ഹോഴ്‌സ് എന്ന വിന്‍റേജ് ഭക്ഷണശാലയില്‍ പാര്‍ടൈം വെയ്ട്രസാണ് റിയാന. ഇതിനൊപ്പമാണ് ഇന്ന് അവള്‍ പബ് നോക്കി നടത്തുന്നതും.
മിക്ക ഭരണകൂടങ്ങളും പൗരന്മാരുടെ സാമൂഹിക ജീവിതത്തിന് സുരക്ഷിതത്വം നല്‍കാന്‍ അതാത് സാംസ്കാരിക - സാമൂഹികാവസ്ഥകളെ കൂടി കണക്കിലെടുത്ത് ഓരോ പ്രായം നിശ്ചയിക്കുന്നു. അങ്ങനെയാണ് വോട്ട് ചെയ്യാന്‍, വിവാഹം കഴിക്കാന്‍ ഓക്കെ ഓരോ രാജ്യത്തും ഓരോ പ്രായം നിശ്ചയിക്കപ്പെടുന്നത്. ഇത്തരത്തില്‍ മിക്ക സമൂഹങ്ങളും മദ്യപാനത്തിനുള്ള പ്രായമായി കണക്കാക്കുന്നത് 18 വയസാണ്. ബ്രീട്ടീഷ് പൗരത്വമുള്ള റിയാന ഗെരാഗ്റ്റിക്കും വയസ് 18 ആണ്. എന്നാല്‍, അവളിന്ന് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പബ് നടത്തിപ്പുകാരിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകമെങ്ങുമുള്ള 18 വയസുള്ള കൗമാരക്കാരില്‍ ഭൂരിഭാഗവും സ്വന്തമായുള്ള ധനസമ്പാദനത്തിനായി ചെറിയ ചെറിയ ജോലികള്‍ ചെയ്യുകയാണ് പതിവ്. പ്രത്യേകിച്ചും റസ്റ്റോറന്‍റുകളിലും കഫേകളിലും കാര്‍ വാഷിംഗ് കമ്പനികളിലും മറ്റ് ചെറുകിട കമ്പനികളിലും പാര്‍ടൈം ജോലികള്‍ ചെയ്ത് കൗമാരക്കാര്‍ പഠനത്തോടൊപ്പം തങ്ങളുടെ പോക്കറ്റ് മണിയും കണ്ടെത്തുന്നു. എന്നാല്‍, പബുകളില്‍ പ്രവേശനമില്ലാത്ത പ്രായത്തിലാണ് റിയാന ഗെരാഗ്റ്റി പബ് നടത്തിപ്പുകാരിയായതെന്നതാണ് കൗതുകം. പുതിയ റോള്‍ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ താന്‍ ഏറെ ആവേശഭരിതയായെന്ന് റിയാന പറയുന്നു. ഒരു ബ്യൂട്ടി തെറാപ്പിസ്റ്റാകാനുള്ള പഠനത്തിലായിരുന്നു അവള്‍. അന്ന് തന്‍റെ 16 -ാം വയസിലാണ് റിയാന തന്‍റെ ആദ്യ ജോലി ആരംഭിച്ചത്. ക്യാംബ്‌സിലെ സ്റ്റീപ്പിൾ മോർഡൻ ഗ്രാമത്തിലെ 17-ാം നൂറ്റാണ്ടിലെ വാഗൺ ആൻഡ് ഹോഴ്‌സ് എന്ന വിന്‍റേജ് ഭക്ഷണശാലയില്‍ പാര്‍ടൈം വെയ്ട്രസാണ് റിയാന. ഇതിനൊപ്പമാണ് ഇന്ന് അവള്‍ പബ് നോക്കി നടത്തുന്നതും. ഒപ്പം കേംബ്രിഡ്ജ് റീജിയണൽ കോളേജിൽ ബ്യൂട്ടി തെറാപ്പിക്ക് പഠിക്കുകയാണ് റിയാന.
പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ക്ക് മുകളില്‍ കാര്‍ 'പാര്‍ക്ക് ചെയ്ത്' അക്ഷോഭ്യയായി യുവതി; വൈറല്‍ വീഡിയോ
"ഞാൻ പബ്ബിന് ചുറ്റും എത്ര സ്വാഭാവികമായാണ് ഞാന്‍ പെരുമാറുന്നതെന്ന് എന്‍റെ ബോസ് എപ്പോഴും പറയുമായിരുന്നു, അദ്ദേഹം അടുത്തിടെ പുതിയൊരു പബ് വാങ്ങി. ആ പബിന്‍റെ ചുമതല എന്നെ ഏല്‍പ്പിച്ചു. എനിക്ക് കുടിക്കാനുള്ള നിയമപരമായ പ്രായത്തിലാണ് ഇത് സംഭവിച്ചത്. ഇന്ന് എന്‍റെ പ്രിയപ്പെട്ട പാനീയം പ്രോസെക്കോയും എന്‍റെ പ്രിയപ്പെട്ട ഷോട്ട് ഒരു കുഞ്ഞ് ഗിന്നസുമാണ്." റിയാന ഗെരാഗ്റ്റി കൂട്ടിച്ചേര്‍ത്തു. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആദ്യം ചെറിയ പരിഭ്രമമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മുറപോലെ നീങ്ങിയപ്പോള്‍ തന്‍റെ ആശങ്കകളെല്ലാം നീങ്ങിയെന്നും റിയാന പറയുന്നു.
റിയാനയുടെ മുൻ ഭൂവുടമ ക്രിസ് കോളിയർ, തന്‍റെ ബിസിനസ്സ് ഏറ്റെടുക്കാൻ ശരിയായ ആളെ കണ്ടെത്താൻ പാടുപെടുകയായിരുന്നു. എന്നാൽ, 2022 സെപ്റ്റംബറിൽ ഗെരാഗ്റ്റിക്ക് 18 വയസ്സ് തികഞ്ഞപ്പോൾ അദ്ദേഹത്തിന് മറ്റാരെയും കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. തന്‍റെ കൗമാരക്കാരിയായ ജോലിക്കാരി എത്ര പെട്ടെന്നാണ് ബിസിനസ് കാര്യങ്ങൾ പഠിച്ചതെന്നതിൽ ക്രിസ് ചൂട്ടിക്കാട്ടി. ഇന്ന് റിയാനയ്ക്ക് മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സ് ഉണ്ട്. "ക്രിസ് ഇപ്പോഴും പബ്ബിന്‍റെ ഉടമയാണ്, ഞാൻ അത് നടത്തിക്കൊണ്ട് പോവുക മാത്രമാണ് ചെയ്യുന്നത്. ഞാൻ ഇവിടം എല്ലായ്പ്പോഴും ശരിക്കും ആസ്വദിക്കുന്നു. രണ്ട് വർഷമായി, ഇപ്പോള്‍ ഇവിടെ എങ്ങനെ എന്തെല്ലാം പ്രവർത്തിക്കുന്നുവെന്ന് എനിക്ക് കൃത്യമായി അറിയാം,. ഭാവിയില്‍, പകൽ ബ്യൂട്ടി തെറാപ്പിസ്റ്റായും വൈകുന്നേരങ്ങളിൽ പബ്ബിലും ജോലി ചെയ്യാനാണ് എന്‍റെ പ്ലാൻ. എല്ലാറ്റിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ആദ്യം എനിക്ക് ഒരല്‍പ്പം പരിഭ്രാന്തി ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് മാറി. ഇന്ന് എല്ലാം നന്നായി പോകുന്നു," റിയാന പറയുന്നു.
ഒരൊറ്റ ലൈവ് സ്ട്രീമില്‍ നിന്ന് 10 വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ വരുമാനം; ടീച്ചര്‍ ജോലി രാജിവച്ചു
