കാര്‍ പിന്നിലോട്ട് എടുക്കവെ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറില്‍ കാറിടിച്ചെങ്കിലും യുവതി ആക്സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കാര്‍, സ്കൂട്ടറുകളെ ഇടിച്ചിട്ട ശേഷം അവയുടെ മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
കാണ്‍പൂരിലെ നഗരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകള്‍ക്ക് മുകളില്‍ ഒരു യുവതി തന്‍റെ കാര്‍ പാര്‍ക്ക് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാര്‍ പിന്നിലോട്ട് എടുക്കവെ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറില്‍ കാറിടിച്ചെങ്കിലും യുവതി ആക്സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കാര്‍, സ്കൂട്ടറുകളെ ഇടിച്ചിട്ട ശേഷം അവയുടെ മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ @gharkekalesh എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം മുപ്പത്തിയേഴായിരം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
കാൺപൂരിലെ ഗുംതി മേഖലയിലാണ് സംഭവം. യുവതി വാഹനം റിവേഴ്‌സ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളിലും മോട്ടോർ സൈക്കിളുകളിലും അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കുറഞ്ഞത് നാലോ ആറോ ഇരുചക്ര വാഹനങ്ങൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചതായി പറയപ്പെടുന്നു. സ്ത്രി തനിക്ക് വാഹനം ഓടിച്ച് പരിചയ കുറവുണ്ടെന്ന് സമ്മിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചെയ്തു. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ഫസൽഗഞ്ച് പോലീസ് പറയുന്നത്, യുവതി ഇപ്പോഴും കാർ ഓടിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. അതായത് അവര്‍ക്ക് ലൈസണ്‍സ് ലഭിച്ചിട്ടില്ലെന്ന് തന്നെ. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് 2,500 രൂപ പിഴ ചുമത്തി പോലീസ് അവരെ വിട്ടയച്ചു. മറ്റ് നടപടികളിലേക്ക് കടക്കാതെ ഒത്തുതീർപ്പിലൂടെയാണ് വിഷയം അവസാനിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി സധൈര്യം നിന്നയാളുടെ വീഡിയോ വൈറല്‍; പിന്നാലെ അറസ്റ്റ് !
എന്നാല്‍ സാമൂഹ്യ മാധ്യത്തില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 'അവരുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് കൈവച്ചേനെയെന്ന്' ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ടും അവര്‍ ഒരു കൂസലുമില്ലാതെ നില്‍ക്കുന്നുവെന്ന് മറ്റ് ചിലര്‍ പരിതപിച്ചു. കൈക്കൂലി നൽകുന്ന ആർക്കും ലൈസൻസ് നൽകുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
'സർക്കാർ ജോലിയുള്ള വരനെ തെരയുന്നത് നിർത്തൂ': ഐപിഎൽ മത്സരത്തിനിടെ യുവാവിന്‍റെ പ്ലക്കാർഡ് വൈറല്‍
