ഫോൺ മേടിക്കുന്നതിനിടയിൽ ഇരയോട് ക്ഷമാപണം നടത്തിയ കള്ളൻ രണ്ട് ദിവസം കഴിയുമ്പോൾ ഫോൺ തിരികെ നൽകാമെന്നും അതിനായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കള്ളൻ കാറോടിച്ച് രക്ഷപ്പെട്ടു.
പലതരത്തിലുള്ള മോഷണ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും നാം കേട്ടിട്ടുണ്ടാകും. എന്നാൽ, മോഷണത്തിന് ശേഷം ഇരയോട് ക്ഷമാപണവും നടത്തി ഇൻസ്റ്റഗ്രാം അക്കൗണ്ടും നൽകിയതിന് ശേഷം രക്ഷപ്പെടുന്ന ഏതെങ്കിലും കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു മോഷണം കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ മാൻഹട്ടൻ ബീച്ചിൽ നടന്നു.
മാൻഹട്ടൻ ബീച്ച് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ജൂലൈ 2 -നാണ് ഈ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. റോസ്ക്രാൻസ് അവന്യൂവിലൂടെ നടക്കുന്നതിനിടയിലാണ് ആയുധധാരിയായ ഒരു മനുഷ്യൻ മോഷണത്തിന് ഇരയാക്കപ്പെട്ട വ്യക്തിയുടെ അടുത്തേക്ക് എത്തിയത്. ഉടൻ തന്നെ മോഷ്ടാവ് തോക്ക് ചൂണ്ടി ഇരയോട് പണം ആവശ്യപ്പെട്ടു. ഭയന്നുപോയ ഇയാൾ തന്റെ കൈവശം പണമില്ലെന്നും ഒരു സെൽ ഫോണും എടിഎം കാർഡും മാത്രമേ ഉള്ളൂവെന്നും പറഞ്ഞു.
ആയുധവുമായി ഭീഷണിപ്പെടുത്തി, എന്നാൽ ജനങ്ങളുടെ പ്രതികരണം കണ്ട് വന്നതുപോലെ ചമ്മിയിറങ്ങിപ്പോയി കള്ളൻ
തുടർന്ന് മോഷ്ടാവ് ഇയാളോട് തന്നോടൊപ്പം കാറിൽ കയറി എടിഎമ്മിലേക്ക് വരാൻ ആവശ്യപ്പെട്ടു. എടിഎമ്മിൽ നിന്നും പണം എടുത്തതിന് ശേഷം കള്ളൻ ഇരയാക്കപ്പെട്ട വ്യക്തിയെ തിരികെ ഇരുവരും ആദ്യം കണ്ടുമുട്ടിയ സ്ഥലത്ത് തന്നെ ഇറക്കി വിട്ടു. ഇതിനിടയിൽ അയാൾ തനിക്ക് ഒരുപാട് ബില്ലുകൾ അടയ്ക്കാനുണ്ടെന്നും അതുകൊണ്ട് ഇരയുടെ സെൽഫോൺ കൂടി തരണമെന്നും ആവശ്യപ്പെട്ടു.
ഫോൺ മേടിക്കുന്നതിനിടയിൽ ഇരയോട് ക്ഷമാപണം നടത്തിയ കള്ളൻ രണ്ട് ദിവസം കഴിയുമ്പോൾ ഫോൺ തിരികെ നൽകാമെന്നും അതിനായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കള്ളൻ കാറോടിച്ച് രക്ഷപ്പെട്ടു.
ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 5 അടിയും 8 ഇഞ്ചും ഉയരവുമുള്ള 20 വയസ്സുകാരനാണ് മോഷണം നടത്തിയത്.
