12-ാമത്തെ വയസ്സിൽ യുദ്ധത്തിനെതിരെ ചിത്രം വരച്ചതിന്റെ പേരിൽ റഷ്യയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന മാഷ എന്ന പെൺകുട്ടിയുടെയും അച്ഛന്റെയും കഥയാണിത്. അച്ഛന്റെ ജയിൽവാസത്തിന് ശേഷം ഇരുവരും ഫ്രാൻസിൽ അഭയം പ്രാപിച്ചു. റഷ്യൻ ചാരന്മാരെ ഭയന്നാണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്.

കുട്ടിക്കാലത്ത് വരച്ചൊരു ചിത്രം കാരണം അച്ഛനൊപ്പം സ്വന്തം രാജ്യത്ത് നിന്നുതന്നെ ഒളിച്ചോടി, മറ്റൊരു രാജ്യത്ത് അജ്ഞതവാസത്തിൽ ജീവിക്കേണ്ടി വരികയെന്ന് പറഞ്ഞാൽ, അതിൽ അതിശയോക്തിയില്ലേ എന്നൊരു ചോദ്യമാകും നമ്മളിൾ നിന്ന് ആദ്യമുണ്ടാവുക. എന്നാൽ, നമ്മൾ ജീവിക്കുന്ന ഇക്കാലത്ത് അതിയശോക്തി ഉണ്ടാകേണ്ടൊരു കാര്യമല്ല അതൊന്നമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പറഞ്ഞ് വരുന്നത് തന്‍റെ 12 -ാമത്തെ വയസിൽ യുദ്ധത്തിനെതിരെ വരച്ച ഒരു ചിത്രം കാരണം രാജ്യത്ത് നിന്നും ഒളിച്ച് തളിച്ചോടി ജീവിക്കേണ്ടിവരുന്ന 16 -കാരി മാഷയെ കുറിച്ചാണ്.

12 -കാരിയുടെ യുദ്ധ ചിത്രം

2022 -ൽ റഷ്യ, യുക്രെയ്നെതിരെ അധിനിവേശം ആരംഭിച്ചപ്പോൾ മാഷ മോസ്കല്യോവയ്ക്ക് വയസ് 12. അന്നവൾ സ്കൂളിൽ വച്ച് യുദ്ധത്തിനെതിരെ ഒരു ചിത്രം വരച്ചു. ഇന്ന് ആ ചിത്രം കാരണമാണ് അവളുടെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്ന് റിപ്പോർട്ടുകൾ. അച്ഛനൊപ്പം മാഷയും റഷ്യയിൽ നിന്നും ഒളിച്ചോടി ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ അജ്ഞാതവാസത്തിലാണെന്ന് റിപ്പോർട്ടുകൾ.

Scroll to load tweet…

അധിനിവേശകാലത്ത് റഷ്യൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങൾ വരയ്ക്കാനായിരുന്ന അധ്യാപിക തന്‍റെ കുട്ടികളോട് ആവശ്യപ്പെട്ടത്. സഹപാഠികളിൽ പലരും ടാങ്കുകളും യുദ്ധത്തെ അനുകൂലിക്കുന്ന റഷ്യയുടെ വിഖ്യാതമായ ‘Z’ ചിഹ്നവും വരച്ചു. എന്നാൽ, മാഷ വരച്ചത് റഷ്യൻ ബോംബുകളിൽനിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നു. യുക്രെയ്ൻ പതാകയിൽ ‘യുക്രെയ്‌നിന് ജയം’ എന്നും റഷ്യൻ പതാകയിൽ ‘പുടിൻ വേണ്ട, യുദ്ധം വേണ്ട’ എന്നും ആ 12 -കാരി എഴുതി.

(മാഷ, തന്‍റെ 12 -മത്തെ വയസിൽ വരച്ച യുദ്ധവിരുദ്ധ ചിത്രം)

അറസ്റ്റ്, തടവ്, ഒളിച്ചോട്ടം

ക്ലാസിലെ ഒരു സഹപാഠി ചിത്രം കണ്ടതിന് പിന്നാലെ അത് റഷ്യൻ പൊലീസിന്‍റെ കൈയിലെത്തിയെന്നാണ് മാഷ പറയുന്നത്. തുടർന്ന് പിതാവ് അലക്സി മോസ്കല്യോവിനെ റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചു. മാഷയെ അനാഥാലയത്തിലേക്ക് മാറ്റി. മകളെ ഒറ്റയ്ക്ക് വളർത്തിയിരുന്ന ആ പിതാവും മകളും ഇതോടെ വേർപിരിഞ്ഞു. 2024 -ൽ ജയിൽ മോചിതനായതിന് പിന്നാലെ ആ അച്ഛനും മകളും റഷ്യയിൽ ഒന്നും ഒളിച്ചോടി. അ‍ർമേനിയ വഴി അവർ ഫ്രാൻസിലെത്തി. ഇപ്പോൾ താത്കാലിക വിസയിലാണ് ഇരുവരുമുള്ളത്.

Scroll to load tweet…

സ്വാതന്ത്ര്യം തന്നെ ജീവിതം

റഷ്യൻ ജയിലിലെ രണ്ട് വർഷക്കാലത്തെ ജീവിതം അലക്സിയുടെ ആരോഗ്യത്തെ തകർത്തു. മകളുമായി ഒളിച്ചോടുമ്പോൾ അവളുടെ ജീവിതം മാത്രമായിരുന്നു ആ അച്ഛന്‍റെ മനസിലുണ്ടായിരുന്നത്. ഇന്ന് ഫ്രഞ്ച് ഭാഷ അറിയാത്ത മാഷയ്ക്ക് പുതിയ സ്കൂൾജീവിതവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നെന്ന് അദ്ദേഹം പറയുന്നു. ഫ്രാൻസിലാണെങ്കിലും തങ്ങൾ എപ്പോൾ വേണമെങ്കിലും റാഷ്യൻ ചാരന്മാരാൽ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് ഇരുവരും ഒരോ ദിവസവും തള്ളിനീക്കുന്നത്.

റഷ്യയിൽ നിന്ന് ഒളിച്ചോടുമ്പോൾ കൊണ്ടുവന്ന ചുരുക്കം ചില ചിത്രങ്ങളിൽ മാഷയുടെ ആ ചിത്രവുമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ യുദ്ധത്തെയും റഷ്യൻ ഭരണകൂടത്തെയും വിമർശിക്കുന്നത് അവളിപ്പോഴും തുടരുകയാണ്. സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്നുവെന്നതാണ് നഷ്ടപ്പെട്ട ജീവിതത്തിന് പകരമായി ലഭിച്ച കാര്യമെന്ന് അലക്സി പറയുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പാകുന്ന ദിവസം റഷ്യയിലേക്ക് മടങ്ങണമെന്നാണ് മാഷയുടെ ആഗ്രഹം.