ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നത് വന്‍ ചിലവ്. ഒടുവില്‍ യാത്രാ പ്ലാന്‍ മാറ്റി. ഋഷികേശ് യാത്ര ഒഴിവാക്കി അതേ ബജറ്റിൽ ശ്രീലങ്കയിലേക്ക് യാത്രപോയ സുഹൃത്തിന്‍റെ അനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസർ.

ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നത് വൻ ചിലവ്, ഒടുവിൽ ഋഷികേശിലേക്ക് പ്ലാൻ ചെയ്ത യാത്ര മാറ്റി അതേ ബജറ്റിൽ ശ്രീലങ്കയിലേക്ക് ടൂർ പോയ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ച് ഇൻഫ്ലുവൻസർ. ഇന്റർനാഷണൽ യാത്രകൾ ഇപ്പോൾ ഇന്ത്യയിലെ യാത്രകളുടെ അതേ ചെലവിൽ ലഭ്യമാകുന്നു എന്നാണ് പരിതോഷ് ശർമ്മ എക്സിൽ (ട്വിറ്റർ) പങ്കുവച്ച പോസ്റ്റിൽ നിന്നും മനസിലാകുന്നത്. മുംബൈയിൽ നിന്ന് ഡെൽഹി വഴി ഋഷികേശിലേക്ക് പോകാനായിരുന്നു പരിതോഷിന്റെ സുഹൃത്തിന്റെ പ്ലാൻ. എന്നാൽ, അവിടുത്തെ ഹോട്ടൽ നിരക്കുകൾ കണ്ട് അയാളുടെ കണ്ണ് തള്ളിപ്പോയി. മികച്ച ഹോട്ടലുകൾക്ക് ഒരു രാത്രി 9,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈടാക്കുന്നത്. കൂടാതെ മുംബൈയിൽ നിന്ന് ഡെൽഹിയിലേക്കുള്ള വിമാന നിരക്ക് ഒരു ഭാ​ഗത്തേക്ക് മാത്രം ഏകദേശം 7,000 - 8,000 രൂപയോളം വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ, ഇതേ ബജറ്റിൽ ശ്രീലങ്കയിൽ കടലിന് അഭിമുഖമായുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒരു രാത്രിക്ക് 3,000 - 5,000 രൂപ നിരക്കിൽ കിട്ടും എന്ന് മനസ്സിലാക്കിയാണ് സുഹൃത്ത് യാത്ര ശ്രീലങ്കയിലേക്ക് മാറ്റിയത് എന്ന് പോസ്റ്റിൽ പറയുന്നു. കുറഞ്ഞ ചിലവിൽ മികച്ച എക്സ്പീരിയൻസ്, നല്ല വായു, സമാധാനപരമായ അന്തരീക്ഷം എന്നിവ ശ്രീലങ്കൻ യാത്ര സമ്മാനിക്കുമെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യൻ ടൂറിസം അമിത ചെലവേറിയതായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇത് തുടർന്നാൽ രാജ്യത്തിന് ടൂറിസ്റ്റുകളെ കിട്ടാതാകുമെന്നും പരിതോഷ് ശർമ്മ അഭിപ്രായപ്പെട്ടു.

Scroll to load tweet…

പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കോവിഡിന് ശേഷം ആളുകൾ ഇന്ത്യക്കകത്ത് കൂടുതലായി യാത്ര ചെയ്യുന്നുവെന്നും അതിലെ വൻ വർദ്ധനവാണ് നിരക്കുകൾ ഉയരാൻ കാരണമെന്നും പലരും അഭിപ്രായപ്പെട്ടു. അതുപോലെ, കുറഞ്ഞ ബജറ്റിൽ മികച്ച എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് ശ്രീലങ്ക മികച്ച ഓപ്ഷനാണെന്നും ആളുകൾ പ്രതികരിക്കുന്നു.