Asianet News MalayalamAsianet News Malayalam

മാസങ്ങളോളം ഒരേ നമ്പർ ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ ജാക്ക് പോട്ട്

ഞാൻ വേഗത്തിൽ ലോട്ടറി ടിക്കറ്റ് പരിശോധിക്കാൻ ഏജന്റിന്റെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ എന്റെ ടിക്കറ്റിനാണ് ജാക്ക്പോട്ട് എന്ന് പറഞ്ഞു. പക്ഷേ എനിക്ക് അത് വിശ്വസിക്കാനായില്ല.

same number every day man wins lottery
Author
First Published Sep 9, 2022, 2:29 PM IST

നിരവധി മാസങ്ങളോളം എല്ലാ ദിവസവും ലക്കി ഫോർ ലൈഫ് ഡ്രോയിംഗിൽ പ്രവേശിക്കാൻ ഒരേ നമ്പറുകൾ തിരഞ്ഞെടുത്ത ആൾക്ക് ഒടുവിൽ ഭാഗ്യം വന്നത്തി. മിഷിഗണിലാണ് വേറിട്ട ഭാഗ്യ പരീക്ഷണം നടന്നത്. അടിച്ചു മോനെ ജാക്ക്പോട്ട്. മിഷിഗൺ ലോട്ടറിയിൽ ഒരേ നമ്പറിൽ മാസങ്ങളോളം പരീക്ഷണം നടത്തിയ ആൾക്കാണ് 25,000 ഡോളർ  ജാക്ക്പോട്ട് കിട്ടിയത്.

സീലാൻഡിലെ 55 -കാരനായ സ്കോട്ട് സ്‌നൈഡർ ആണ് ഈ ഭാഗ്യവാൻ. ഇയാൾ സീലാൻഡിലെ വെസ്റ്റ് മെയിൻ അവന്യൂവിലുള്ള മൊബിൽ ഗ്യാസ് സ്റ്റേഷനിൽ നിന്ന് വാങ്ങിയ ലക്കി ഫോർ ലൈഫ് ടിക്കറ്റിനാണ് ജാക്ക് പോട്ട് അടിച്ചത്. വളരെക്കാലം മുൻപ് തന്നെ ലോട്ടറി എടുക്കുന്ന ആളാണ് സ്കോട്ട്. പക്ഷെ, കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് ഇയാൾ ഈ രീതിയിൽ ലോട്ടറി വാങ്ങി തുടങ്ങിയത്.

സ്‌നൈഡറിന്റെ, 07-12-31-37-44, നമ്പർ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ആ നിമിഷത്തെക്കുറിച്ച് സ്കോട്ട് പറയുന്നത് ഇങ്ങനെ; കടയിൽ ചില ടിക്കറ്റുകൾ പരിശോധിക്കുകയായിരുന്നു ഞാൻ. അതിലൊന്ന് സ്കാൻ ചെയ്തപ്പോൾ ഒരു ലോട്ടറി ഓഫീസ് സന്ദർശിക്കാൻ ഒരു സന്ദേശം ലഭിച്ചു. ഞാൻ അത് വീണ്ടും സ്‌കാൻ ചെയ്‌തു. അപ്പോഴും അതേ സന്ദേശം ലഭിച്ചു, സംശയം തോന്നിയതിനാൽ ഞാൻ എൻറെ ഗുമസ്തനോട് പറഞ്ഞു അതടിച്ചെന്നാ തോന്നുന്നത് എന്ന്.

പിന്നെ ഞാൻ വേഗത്തിൽ ലോട്ടറി ടിക്കറ്റ് പരിശോധിക്കാൻ ഏജന്റിന്റെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ എന്റെ ടിക്കറ്റിനാണ് ജാക്ക്പോട്ട്  എന്ന് പറഞ്ഞു. പക്ഷേ എനിക്ക് അത് വിശ്വസിക്കാനായില്ല. പക്ഷേ, ഞാൻ ആത്മസംയമനം പാലിച്ചു. ഇപ്പോഴും ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് പുതിയൊരു വീട് വയ്ക്കാൻ ആണ് അദ്ദേഹത്തിൻറെ തീരുമാനം.

Follow Us:
Download App:
  • android
  • ios