Asianet News MalayalamAsianet News Malayalam

ബാത്ത്ടബ്ബിൽ നിന്നും വായിക്കുന്ന ചിത്രമെടുത്തയക്കണമെന്ന് കുട്ടികളോട് സ്കൂൾ, എതിർത്ത് മാതാപിതാക്കൾ, ഒടുവിൽ

എന്നാൽ, പൈജാമയിലോ സ്കൂൾ യൂണിഫോമിലോ ആണ് ബാത്ത് ടബ്ബിൽ വച്ച് കുട്ടി പാഠം വായിക്കുന്നതിന്റെ ചിത്രമെടുക്കേണ്ടത് എന്നും അത് രസകരമായിരിക്കും എന്നും അധ്യാപിക തിരിച്ച് അമ്മയ്ക്ക് മെയിലയച്ചു.

school asked student to capture and send pictures reading from bathtub
Author
First Published Sep 30, 2022, 2:23 PM IST

സ്കൂൾ കുട്ടികളോട് ബാത്ത് ടബ്ബിൽ വച്ച് ചിത്രമെടുക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, ഒരു വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അതിനെ എതിർത്തു. ഇതേ തുടർന്ന് കുട്ടിയെ സ്കൂളിൽ നിന്നും മാറ്റണമെന്ന് രക്ഷിതാക്കളോട് സ്കൂൾ ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഫ്ലോറിഡയിലെ വിക്ടറി ക്രിസ്ത്യൻ അക്കാദമിയിലാണ് സംഭവം. ബാത്ത് ടബ്ബിൽ നിന്നും പുസ്തകം വായിക്കുന്നത് ചിത്രം എടുത്ത് അയക്കുക എന്നാണ് സ്കൂൾ ആവശ്യപ്പെട്ടത്. മിസ്റ്റിയും ഭർത്താവായ ക്രിസ്റ്റഫർ ദൻഹാമും തങ്ങളുടെ എട്ട് വയസുകാരിയായ കുട്ടിയെ സ്കൂൾ ഏൽപിച്ച അസൈൻമെന്റ് കണ്ട് ഞെട്ടി. ഒരു ബാത്ത് ടബ്ബ് കുട്ടിക്ക് ചിത്രം പകർത്തി അയക്കാൻ ഉതകുന്ന ഒരു സ്ഥലമല്ല എന്ന് മിസ്റ്റി പറയുന്നു. 

അതിന് ശേഷം മിസ്റ്റി അധ്യാപികയ്ക്ക് ഒരു മെസേജ് അയച്ചു. എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെന്നും അതിന് പിന്നിലെ കാരണമെന്താണ് എന്നും ചോദിച്ചായിരുന്നു ഈമെയിൽ സന്ദേശം. ഒപ്പം തന്നെ കുട്ടികളോട് ആവശ്യപ്പെട്ടതിനെ അം​ഗീകരിക്കുന്നില്ല എന്നും അവർ മെയിലിൽ വ്യക്തമാക്കി. 

എന്നാൽ, പൈജാമയിലോ സ്കൂൾ യൂണിഫോമിലോ ആണ് ബാത്ത് ടബ്ബിൽ വച്ച് കുട്ടി പാഠം വായിക്കുന്നതിന്റെ ചിത്രമെടുക്കേണ്ടത് എന്നും അത് രസകരമായിരിക്കും എന്നും അധ്യാപിക തിരിച്ച് അമ്മയ്ക്ക് മെയിലയച്ചു. അമ്മ ആദ്യം സ്കൂൾ ഓഫീസുമായും പിന്നെ പൊലീസുമായും ബന്ധപ്പെട്ടു. 

പൊലീസ് റിപ്പോർട്ട് കണ്ട സ്കൂൾ പറഞ്ഞത് വർഷങ്ങളായി തങ്ങൾ കുട്ടികളെ ഈ അസൈൻമെന്റ് ഏൽപ്പിക്കുന്നുണ്ട്. ഇവർ മാത്രമാണ് പരാതി പറഞ്ഞത് എന്നാണ്. മാത്രവുമല്ല, പരാതിക്ക് ശേഷം അമ്മയെ തേടി സ്കൂളിൽ നിന്നും ഒരു ഫോൺകോളും വന്നു. അതിൽ പറഞ്ഞത് അവരുടെ കുട്ടിയെ ആ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോകണം എന്നായിരുന്നു. പറ്റില്ല എന്ന് അമ്മയും പറഞ്ഞു. 

എന്നാൽ, കുട്ടികളോട് അങ്ങനെ ആവശ്യപ്പെട്ടതിൽ തെറ്റായ ഒരു ഉദ്ദേശവും ഇല്ലായിരുന്നു എന്നും എല്ലായിടത്തു വച്ചും വായിക്കാം എന്ന് കാണിക്കുക മാത്രമാണ് ലക്ഷ്യമെന്നും സ്കൂളും പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios