20 വർഷങ്ങൾക്ക് മുമ്പ് കാണാതായ യൂണിഫോം സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ!
അന്ന് ടോമി ഒരു കളി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ യൂണിഫോം ചുരുട്ടി ഒരു ബോൾ പോലെയാക്കി എറിഞ്ഞാൽ എവിടെ വരെ എത്തും എന്നതായിരുന്നു കളി. എന്നാൽ, അത് പോയി വീണതാവട്ടെ വളരെ ഉയരത്തിൽ മേൽക്കൂരയിലും. അന്ന് അത് തിരികെ എടുക്കാൻ സാധിച്ചില്ല.

20 വർഷങ്ങൾക്ക് മുമ്പ് കാണാതായ ഒരു സ്കൂൾ യൂണിഫോം സ്കൂളിന്റെ മേൽക്കൂരയിൽ നിന്നും കണ്ടുകിട്ടി. ആരുടേതാണ് ഈ യൂണിഫോമെന്നും സ്കൂൾ തിരിച്ചറിഞ്ഞു. കൗതുകകരമായ സംഭവം നടന്നത് ചെഷയറിലാണ്. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് സ്കൂൾ ഇങ്ങനെ ഒരു യൂണിഫോം കണ്ടുകിട്ടിയിട്ടുണ്ട് എന്ന് അറിയിച്ചത്.
Huxley CofE Primary സോഷ്യൽ മീഡിയയിൽ കുറിച്ചത് 'ഇപ്പോൾ 27 വയസ്സുള്ള ടോമി ക്രാങ്ക് സ്കൂളിൽ നിന്നും തന്റെ യൂണിഫോം ശേഖരിക്കാൻ ഇഷ്ടപ്പെടുമോ' എന്നാണ്. ഏഴാമത്തെ വയസിലാണ് ഈ സ്കൂളിൽ പഠിക്കുമ്പോൾ ടോമിക്ക് തന്റെ യൂണിഫോം നഷ്ടപ്പെട്ടത്. അന്ന് ടോമി ഒരു കളി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ യൂണിഫോം ചുരുട്ടി ഒരു ബോൾ പോലെയാക്കി എറിഞ്ഞാൽ എവിടെ വരെ എത്തും എന്നതായിരുന്നു കളി. എന്നാൽ, അത് പോയി വീണതാവട്ടെ വളരെ ഉയരത്തിൽ മേൽക്കൂരയിലും. അന്ന് അത് തിരികെ എടുക്കാൻ സാധിച്ചില്ല.
അങ്ങനെ, യൂണിഫോം വർഷങ്ങളോളം അവിടെ കിടന്നു. ഇപ്പോൾ സ്കൂൾ കെട്ടിടത്തിൽ ചില പണികൾ നടക്കവെയാണ് യൂണിഫോം ശ്രദ്ധയിൽ പെട്ടത്. സ്കൂളിലെ പ്രധാന അധ്യാപിക റേച്ചൽ ഗൗർലി മാധ്യമങ്ങളോട് പറഞ്ഞത് ഒരു ചോർച്ചയുണ്ടായതിനെ തുടർന്ന് അത് പരിഹരിക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് യൂണിഫോം ശ്രദ്ധയിൽ പെട്ടത് എന്നാണ്. അത് എടുത്ത് നോക്കിയപ്പോൾ അതിൽ ടോമിയുടെ പേര് കോളറിലായി തുന്നിപ്പിടിപ്പിച്ചിരിക്കുന്നതും കണ്ടു. സ്കൂൾ റെക്കോർഡുകൾ പരിശോധിച്ചാണ് അത് 20 വർഷം മുമ്പ് അവിടെ വീണതാണ് എന്നും അന്ന് അവിടെ പഠിച്ച ടോമി എന്ന കുട്ടിയുടേതാണ് എന്നുമൊക്കെ മനസിലാക്കിയത്.
ഏതായാലും സ്കൂളിന്റെ പോസ്റ്റ് ടോമി ക്രാങ്കിന്റെ ശ്രദ്ധയിലും പെട്ടു. അവൻ അതിന് മറുപടിയും നൽകി. തനിക്ക് തന്റെ യൂണിഫോം തിരികെ തരുമോ എന്നായിരുന്നു മറുപടി. ഏതായാലും സംഭവം ആളുകൾക്ക് ചിരിക്കാനുള്ള വക നൽകി. ടോമി തന്റെ പഴയ സ്കൂൾ ഒന്നുകൂടി സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ.