തോലിനും ഇറച്ചിക്കും വേണ്ടിയാണ് അവ പ്രധാനമായും കടത്തപ്പെടുന്നത്. അവയുടെ ഇറച്ചി പരമ്പരാ​ഗതമായ മരുന്ന്, ഫാഷൻ ആക്സസറീസ് എന്നിവയിലെല്ലാം ഉപയോ​ഗിക്കുന്നു.

മൃ​ഗങ്ങളുടെയും പല ജീവികളുടെയും ചിത്രങ്ങൾ‌ മിക്കവാറും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഐഎഫ്‍എസ് ഓഫീസറാണ് പർവീൺ കസ്‍വാൻ. അടുത്തിടെ അദ്ദേഹം ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയുണ്ടായി. ഒപ്പം ഇതാണ് ലോകത്തിൽ ഏറ്റവും അധികം കടത്തപ്പെടുന്ന രണ്ടാമത്തെ ജീവി, ഏതാണ് എന്ന് തിരിച്ചറിയാമോ എന്ന് കൂടി ചോദിച്ചിട്ടുണ്ട്. 

'ലോകത്തിൽ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന രണ്ടാമത്തെ ജീവിയാണ് ഇത്, ഏതാണ് എന്ന് അറിയുമോ?' എന്നാണ് ചിത്രത്തിന്റെ കാപ്ഷൻ. എന്നാൽ, കമന്റ് സെക്ഷനിൽ മിക്കവരും ശരിയായി ജീവിയുടെ പേര് പറഞ്ഞിട്ടുണ്ട്. എന്നാൽ, ചിലർ അറിയില്ല, ഇത് ഏത് ജീവിയാണ് എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ, കസ്‍വാൻ കമന്റ് ബോക്സിൽ ആ ജീവി ഈനാംപേച്ചിയാണ് എന്ന് പറയുന്നു. 

അന്താരാഷ്ട്ര മാർക്കറ്റിൽ 10 ലക്ഷം രൂപവരെ കിട്ടുന്ന ഈനാംപേച്ചി, കടത്തുകാർക്ക് പേടിസ്വപ്നമായ ഓഫീസർ...

വളരെ അധികമായി ആളുകൾ കടത്തി കൊണ്ടു പോകുന്ന ജീവിയാണ് ഇത് എന്നും എന്നാൽ ചിത്രത്തിൽ കാണുന്ന ഒരെണ്ണത്തിനെ രക്ഷപ്പെടുത്തിയെടുക്കാൻ തങ്ങൾക്ക് സാധിച്ചു എന്നും ഐഎഫ്‍എസ് ഓഫീസർ പറയുന്നുണ്ട്. "ഇതൊരു ഈനാംപേച്ചിയാണ്. ഏറ്റവും കൂടുതൽ കടത്തപ്പെടുന്നത് മനുഷ്യരാണ്. ഇതിനെ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ ഞങ്ങളുടെ സംഘം രക്ഷപ്പെടുത്തിയതാണ്. അതിനെ കാട്ടിൽ വിടുന്ന സമയത്താണ് ചിത്രം എടുത്തത്. ഇന്ത്യയിലും ചൈനയിലും ഈനാംപേച്ചിയെ കാണാം. ഇവ പ്രധാനമായും കടത്തുന്നത് അവയുടെ തോലിന് വേണ്ടിയാണ്. അവ ചൈനീസ് പരമ്പരാ​ഗത വൈദ്യത്തിൽ ഒരുപാട് ഉപയോ​ഗിക്കുന്നു" എന്നും കസ്‍വാൻ എഴുതി. 

Scroll to load tweet…

ഈംനാംപേച്ചിയുടെ പുറംതോടാണ് അവയെ ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നത്. തോലിനും ഇറച്ചിക്കും വേണ്ടിയാണ് അവ പ്രധാനമായും കടത്തപ്പെടുന്നത്. അവയുടെ ഇറച്ചി പരമ്പരാ​ഗതമായ മരുന്ന്, ഫാഷൻ ആക്സസറീസ് എന്നിവയിലെല്ലാം ഉപയോ​ഗിക്കുന്നു. പ്രധാനമായും ചൈനയിലും വിയറ്റ്നാമിലുമാണ് ഇവ ഉപയോ​ഗിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഈനാംപേച്ചിക്ക് 10 ലക്ഷം രൂപ വരെ കിട്ടും എന്നാണ് പറയുന്നത്.