‘ചിത്രങ്ങളിൽ സ്ത്രീ വളരെ സുന്ദരിയും ആകർഷണം തോന്നുന്നവളും ആയിരുന്നു. പണം സമ്പാദിക്കാനുള്ള ഒരുപാട് ഐഡിയകൾ ഉള്ളവളും ബിസിനസുകൾ നടത്തുന്നവളും ഒക്കെയായിരുന്നു’ എന്നും ഇയാൾ പറഞ്ഞു.

പലതരം തട്ടിപ്പുകളിലൂടെ ആളുകൾക്കിന്ന് പണം നഷ്ടപ്പെടാറുണ്ട്. അതുപോലെ, കൊളറാഡോയിൽ നിന്നുള്ള ഒരാൾക്ക് നഷ്ടപ്പെട്ടത് 1.4 മില്ല്യൺ ഡോളറാണ്. ഏകദേശം 11 കോടിയിൽ അധികം വരും ഇത്. വിവാഹിതനായ ഇയാൾക്ക് ഭാര്യയുമായി സ്വരച്ചേർച്ചയില്ലായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളും പതിവായിരുന്നത്രെ. പിന്നാലെയാണ് ഇയാൾ മറ്റ് ബന്ധങ്ങൾ അന്വേഷിക്കുന്ന വിവാഹിതരായ ആളുകൾക്കായുള്ള ഡേറ്റിം​ഗ് ആപ്പ് ഉപയോ​ഗിക്കാൻ തുടങ്ങിയത്. എന്നാൽ, ഡേറ്റിം​ഗ് ആപ്പ് ഉപയോ​ഗിക്കാൻ തുടങ്ങി അധികം വൈകും മുമ്പ് ഇയാൾക്ക് നഷ്ടപ്പെട്ടത് 12 കോടി രൂപയാണ്. ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

വിവാഹിതരായ വ്യക്തികൾക്കായുള്ള ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണിലാണ് താൻ സ്ത്രീയെ പരിചയപ്പെട്ടത് എന്ന് ഇയാൾ പറയുന്നു. പിന്നീട് ഇരുവരും വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാനും ഫോട്ടോ കൈമാറാനും വീഡിയോകോൾ വിളിക്കാനും ഒക്കെ തുടങ്ങി. എന്നാൽ, സ്ത്രീയായി തന്നോട് ചാറ്റ് ചെയ്യുന്നത് തട്ടിപ്പുകാരാണ് എന്ന് ഇയാൾക്ക് മനസിലായില്ല. ഒടുവിൽ, ഇവർ ഇയാളോട് പണം കണ്ടെത്താൻ സഹായിക്കാമെന്ന വാ​ഗ്ദ്ധാനവും നൽകി.

ബിറ്റ്കോയിൻ, ക്രിപ്റ്റോസ്റ്റഫ്സ് ഒക്കെ എനിക്ക് ഇഷ്ടമാണ്. അതിലൂടെ പണം കണ്ടെത്താൻ ഞാൻ നിങ്ങളെയും സഹായിക്കാം, അത് നിങ്ങളുടെ ഡിവോഴ്സിന്റെ സമയത്ത് സഹായകരമാകും എന്നെല്ലാം പറഞ്ഞതോടെ അയാൾ തട്ടിപ്പിനിരയായ വ്യക്തി അതെല്ലാം വിശ്വസിക്കുകയും ചെയ്തു. ഏകദേശം ആറ് ആഴ്ചയ്ക്കുള്ളിൽ തന്നെ ഇയാൾ നാല് വ്യത്യസ്ത ക്രിപ്‌റ്റോകറൻസി ഇടപാടുകളാണ് നടത്തിയത്. ഒടുവിൽ തന്റെ റിട്ടയർമെന്റിൽ നിന്നും, സമ്പാദ്യത്തിൽ നിന്നും ഒക്കെയായി 12 കോടിയോളം രൂപ ഇയാൾ നഷ്ടപ്പെടുത്തി.

‘ചിത്രങ്ങളിൽ സ്ത്രീ വളരെ സുന്ദരിയും ആകർഷണം തോന്നുന്നവളും ആയിരുന്നു. പണം സമ്പാദിക്കാനുള്ള ഒരുപാട് ഐഡിയകൾ ഉള്ളവളും ബിസിനസുകൾ നടത്തുന്നവളും ഒക്കെയായിരുന്നു’ എന്നും ഇയാൾ പറഞ്ഞു. എന്നാൽ, ഇതെല്ലാം തട്ടിപ്പായിരുന്നു എന്ന് വളരെ വൈകിയാണ് ഇയാൾ അറിഞ്ഞത്. അപ്പോഴേക്കും കാശത്രയും പോയിരുന്നു. ഒന്നരമാസത്തിന് ശേഷം അധികൃതർ തേടിയെത്തിയപ്പോഴാണ് ഇയാൾ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കുന്നത്.

കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റേ​ഗഷൻ ഏജന്റ് സേബ് സ്മീസ്റ്റെർ പറയുന്നത്, ഓൺലൈൻ തട്ടിപ്പുകൾ ഒരുപാട് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം കാശ് പോയ സംഭവം ആദ്യമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ്. പണം പോയ ആളാവാട്ടെ പറയുന്നത്, 20 വര്‍ഷമായി വിവാഹിതനാണ്. മൊത്തം പ്രശ്നമാണ്. ഒറ്റപ്പെടലും വേദനയുമാണ് വിവാഹേതരബന്ധം തിരയാന്‍ കാരണം. അങ്ങനെയാണ് കാശ് പോയത് എന്നാണ്.