പൊലീസ് അവിടെ എത്തിയപ്പോള്‍ കണ്ടത്, ഗര്‍ഭനിരോധന ഉറകള്‍ ധരിച്ച് മസാജ് ചെയ്യാന്‍ കിടക്കുന്ന പുരുഷന്‍മാരെയാണ്.

ഒറ്റനോട്ടത്തില്‍ അതൊരു മസാജ് പാര്‍ലറായിരുന്നു. എന്നാല്‍, അതിനകത്ത് നടക്കുന്നത് വേശ്യാവൃത്തിയും. സംശയം തോന്നിയ ആരൊക്കെയോ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ആ മസാജ് പാര്‍ലറുകളില്‍ തെരച്ചില്‍ നടത്തിയത്. പൊലീസ് അവിടെ എത്തിയപ്പോള്‍ കണ്ടത്, ഗര്‍ഭനിരോധന ഉറകള്‍ ധരിച്ച് മസാജ് ചെയ്യാന്‍ കിടക്കുന്ന പുരുഷന്‍മാരെയാണ്. ഉടന്‍ തന്നെ അവര്‍ അവിടെ ഉണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തു. ആഴ്ചകള്‍ക്ക് ശേഷം, അതിനടുത്ത മറ്റൊരു മസാജ് പാര്‍ലറിലെയും റെയ്ഡ് നടന്നു. അവിടെയും കണ്ടത് സമാനമായ കാഴ്ചയാണ്. മസാജ് ചെയ്യുന്നതിനിടെ ഒരു സ്ത്രീ ഓടിക്കളഞ്ഞെങ്കിലും പൊലീസ് പിടികൂടിയതായി ഫോക്‌സ് ഫൈവ് റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്കയിലെ ബ്രൂക്ക് ഹാവനിലാണ്, ഏഴ് പേര്‍ അറസ്റ്റിലായത്. മസാജ് പാര്‍ലറുകളുടെ മറവില്‍ ലൈംഗിക തൊഴില്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവിടങ്ങളില്‍ റെയ്ഡ് നടത്തിയത്. സ്ത്രീകളെ മസാജ് ചെയ്യുന്ന ജോലിക്കെടുത്ത ശേഷം ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കാഴ്ചവെക്കുന്നതും പതിവാണെന്നാണ് ബ്രൂക്ക് ഹാവന്‍ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. 

ബഫോര്‍ഡ് ഹൈവേയിലെ ഓറഞ്ച് മസാജ് പാര്‍ലര്‍ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ആദ്യം റെയ്ഡ് നടന്നത്. കമ്യൂണിറ്റി അംഗങ്ങള്‍ നല്‍കിയ വിവരപ്രകാരമായിരുന്നു ഇവിടെ തെരച്ചില്‍ നടന്നത്. പണത്തിനു പകരമായി ലൈംഗികവൃത്തി നടക്കുന്നതായി അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അവിടെ പൊലീസ് എത്തിയപ്പോള്‍ മസാജിന്റെ മറവില്‍ നടക്കുന്നത് ലൈംഗിക തൊഴിലാണ് എന്നതിനുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ ഗര്‍ഭനിരോധന ഉറകള്‍ ധരിച്ച് മസാജ് ടേബിളില്‍ കിടക്കുന്ന പുരുഷന്‍മാരെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നാലു പേരെ ഇവിടെനിന്നും അറസ്റ്റ് ചെയ്തു. 

അതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ സോന വണ്‍ എന്ന മസാജ് പാര്‍ലറിലും പൊലീസ് രണ്ട് തവണ റെയ്ഡ് നടത്തി. ഇവിടെയും സമാനമായ അവസ്ഥയായിരുന്നു. പണം വാങ്ങി ലൈംഗിക തൊഴില്‍ നടക്കുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പൊലീസ് എത്തിയപ്പോള്‍ ഒരു സ്ത്രീ ഇറങ്ങിയോടിയെങ്കിലും ഇവരടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ഇതിന്റെ ഉടമകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം മുതല്‍ ഈ മസാജ് പാര്‍ലറുകള്‍ കമ്യൂണിറ്റി അംഗങ്ങള്‍ നല്‍കിയ വിവരപ്രകാരം പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ മസാജ് പാര്‍ലറുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.