1984 -ൽ വിവാഹിതയായ ഇവർ നാലു കുട്ടികളുടെ അമ്മയാണ്. എന്നാൽ, പിന്നീട് തന്റെ ഭർത്താവുമായി യോജിച്ചു പോകാൻ കഴിയാതെ വന്നതോടെ മിസ്. എച്ച്.ഡബ്ല്യു വിവാഹമോചനത്തിന് ആഗ്രഹം പ്രകടിപ്പിച്ചു.

ലൈംഗികത വൈവാഹികമായി ആളുകളുടെ കടമയല്ല എന്ന നിർണായക വിധിപ്രസ്താവം നടത്തി യൂറോപ്പിലെ ഉന്നത മനുഷ്യാവകാശ കോടതി. ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതിനാൽ വിവാഹമോചന കേസിൽ ഫ്രഞ്ച് കോടതി കുറ്റപ്പെടുത്തിയ സ്ത്രീ നൽകിയ അപ്പീലിലാണ് ഇവരെ പിന്തുണച്ചുകൊണ്ട് ഇത്തരത്തിൽ ഒരു വിധിപ്രസ്താവം മനുഷ്യാവകാശ കോടതി നടത്തിയത്. ഇത് ഫ്രാൻസിൽ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്ക് ഇപ്പോൾ വഴി തുറന്നിരിക്കുന്നത്.

1955 -ൽ ജനിച്ച, മിസ്. എച്ച്.ഡബ്ല്യു. എന്ന സ്ത്രീയാണ് വിവാഹമോചനത്തെ തുടർന്ന് 2021-ൽ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വിവരിച്ച് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ (ECHR) അപ്പീൽ നൽകിയത്. കേസ് പരിഗണിച്ച മനുഷ്യാവകാശ കോടതി സ്വകാര്യവും കുടുംബജീവിതവും ബഹുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഫ്രഞ്ച് കോടതികൾ ലംഘിച്ചുവെന്നാണ് വിധിപ്രസ്താവത്തിൽ പറയുന്നത്. 

1984 -ൽ വിവാഹിതയായ ഇവർ നാലു കുട്ടികളുടെ അമ്മയാണ്. എന്നാൽ, പിന്നീട് തന്റെ ഭർത്താവുമായി യോജിച്ചു പോകാൻ കഴിയാതെ വന്നതോടെ മിസ്. എച്ച്.ഡബ്ല്യു വിവാഹമോചനത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഭർത്താവ് ഇതിന് തയ്യാറായില്ല. തൻ്റെ ആരോഗ്യപ്രശ്നങ്ങളും ഭർത്താവിൽ നിന്നുള്ള അക്രമഭീഷണികളും കാരണം 2004 മുതൽ തനിക്ക് പ്രസ്തുത വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ താല്പര്യമില്ല എന്നും ഇവർ കോടതിയിൽ പറഞ്ഞിരുന്നു. 

എന്നാൽ, വിവാഹമോചന കേസ് നടക്കുന്ന വേളയിൽ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഇവരെ ഫ്രഞ്ച് കോടതികൾ വിമർശിക്കുകയായിരുന്നു. തൻ്റെ സ്വകാര്യതയിലേക്കുള്ള കോടതിയുടെ ഈ കടന്നുകയറ്റത്തിന് എതിരെയാണ് ഈ സിഎച്ച്ആ‍ർ -ൽ ഇവർ അപ്പീൽ നൽകിയത്.

ഫോട്ടോയില്‍ കണ്ട പെണ്ണിങ്ങനെയല്ലെന്ന് ചെറുക്കൻ വീട്ടുകാർ, സഹോദരന്റെ മീശ ബലമായി പിടിച്ചുവടിച്ച് പെൺവീട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം