പിന്നീട്, അതിന്റെ ചില ചിത്രങ്ങൾ കേസർ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു. ആകെ അരോചകമായ നിമിഷമെന്നാണ് മീനിന്റെ വയറ്റിൽ നിന്നും സെക്സ് ടോയ് കണ്ടെത്തിയ നിമിഷത്തെ കുറിച്ച് കേസർ പറയുന്നത്.
യുഎസിലെ ഇന്ത്യാന(Indiana, US)യിൽ ഞായറാഴ്‌ച രണ്ട് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാനിറങ്ങി. അവർക്ക് കിട്ടിയ മീനിന്റെ വയറ്റിൽ വത്യസ്തമായ ഒരു വസ്തുവാണ് ഉണ്ടായിരുന്നത് -ഒരു സെക്സ് ടോയ് (sex toy). ലോറൻസ്ബർഗിലെ ഒഹായോ നദിയിലാണ് സുഹൃത്ത് ജോൺ ഹൂപ്പിനൊപ്പം തന്റെ ബോട്ടിൽ റിച്ചാർഡ് കേസർ മീൻപിടിക്കാൻ പോയത്. ആ സമയത്താണ് പ്രസ്തുത മത്സ്യത്തെ കിട്ടിയത്. അതിന്റെ വയറ്റിൽ അസാധാരണമായത് എന്തോ ഉണ്ട് എന്ന് കേസറിന് തോന്നി. പിന്നീട് പരിശോധിച്ചപ്പോഴാണ് അതൊരു സെക്സ് ടോയ്, അല്ലെങ്കിൽ ഡിൽഡോ ആണ് എന്ന് കണ്ടെത്തിയത്. ബോട്ടിൽ കയറിയപ്പോൾ തന്നെ അതിന്റെ വയർ വലുതാണല്ലോ എന്ന് തങ്ങൾ ശ്രദ്ധിച്ചിരുന്നു എന്ന് കേസർ പറയുന്നു.
എന്നാൽ, ആ ക്യാറ്റ്ഫിഷ് മുട്ടകളോ മറ്റ് ജലജീവികളെയോ വിഴുങ്ങിയതാകാമെന്ന ധാരണയാണ് തനിക്കുണ്ടായിരുന്നത്. എന്നാൽ, മത്സ്യത്തിന്റെ വയറിൽ അമർത്തിപ്പിടിച്ച ശേഷമാണ് അത് വീർത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായത് എന്നും കേസർ പറഞ്ഞു. അകത്തുള്ളത് എന്തോ കട്ടിയുള്ള വസ്തുവാണ് എന്ന് ഇരുവർക്കും തോന്നി. അങ്ങനെ അതിന്റെ വയർ കീറി നോക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ നോക്കിയപ്പോഴാണ് അതിന്റെ വയറ്റിൽ നിന്നും സെക്സ് ടോയ് കണ്ടെത്തിയത്.
പിന്നീട്, അതിന്റെ ചില ചിത്രങ്ങൾ കേസർ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു. ആകെ അരോചകമായ നിമിഷമെന്നാണ് മീനിന്റെ വയറ്റിൽ നിന്നും സെക്സ് ടോയ് കണ്ടെത്തിയ നിമിഷത്തെ കുറിച്ച് കേസർ പറയുന്നത്. അദ്ദേഹത്തിന്റെ മൂന്നു വയസുള്ള മകൾ മീൻ വൃത്തിയാക്കുമ്പോൾ അടുത്തുണ്ടായിരുന്നു. അവളും മീൻ വൃത്തിയാക്കാൻ സഹായിച്ചു. പെട്ടെന്നാണ് വയറ്റിൽ നിന്നും സെക്സ് ടോയ് കണ്ടെത്തിയത്. എന്ത് ചെയ്യണമെന്നറിയാതെ താൻ അമ്പരന്നു പോയി. ഭാര്യയും താനും ചിരിച്ചുപോയി. എന്നാൽ, ഭാര്യ പെട്ടെന്ന് തന്നെ മകളുടെ കണ്ണുകൾ പൊത്തുകയും അവളെ അവിടെ നിന്നും മാറ്റുകയും ചെയ്തു എന്നും കേസർ പറഞ്ഞു.
