ലോകമെങ്ങും മാറ്റിനിര്‍ത്തപ്പെട്ടുന്നവരെ കൂടി പഠിക്കാനും അത്തരം ആളുകളെ ലോകം അടയാളപ്പെടുത്തിയതെങ്ങനെ എന്ന അന്വേഷണം കൂടിയാണ് ഈ പുതിയ പാഠ്യപദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 


ലോകം തമസ്ക്കരിച്ചവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ അമേരിക്കന്‍ സർവകലാശാലകളില്‍ പുതിയ പാഠ്യപദ്ധതി. യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പുതിയ കോഴ്സുകളിലാണ് ജെൻഡർ ആൻഡ് സെക്ഷ്വാലിറ്റി സ്റ്റഡീസ് എന്ന പാഠ്യപദ്ധതി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ഇതരലിംഗക്കാരുടെ പ്രശ്നങ്ങളും അതോടൊപ്പം അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്ന് കരുതപ്പെടുന്ന സെക്സ് തൊഴിലാക്കിയവരുടെ പ്രശ്നങ്ങളും പുതിയ കാലത്ത് സെക്സ് വര്‍ക്കിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുമാണ് പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

'സെക്സ് വർക്കേഴ്സ് ആന്‍ഡ് സെക്സ് വർക്ക്', 'ലോകത്തിലെ ക്വിയർ ഇടം' എന്നീ വിഷയങ്ങളിലാണ് 2025 -ലെ അധ്യയന വര്‍ഷം മുതല്‍ സർവകലാശാലയില്‍ ക്ലാസുകള്‍ ആരംഭിക്കുക. ഒരു സെമസ്റ്ററില്‍ ഈ വിഷയങ്ങളില്‍ അഞ്ച് ക്ലാസുകളാണ് സര്‍വകലാശാല പഠിപ്പിക്കുക. ലൌ: ആന്ത്രോപ്പോളജിക്കൽ എക്സ്പ്ലോറേഷൻസ്, ക്വിയർ സ്പേസസ് ഇൻ ദ വേൾഡ്, ശക്തി, ലാഭവും ആനന്ദവും: ലൈംഗികത്തൊഴിലാളികളും ലൈംഗിക തൊഴിലും, വൈകല്യവും ജീവിതത്തിന്‍റെ രാഷ്ട്രീയവും, ഓർമ്മയുടെ കാവ്യശാസ്ത്രം: ദുർബലതയും വിമോചനവും തുടങ്ങിയവയാണ് കോഴ്സുകളെന്ന് സർവകലാശാലയുടെ വെബ്സൈറ്റില്‍ പറയുന്നു. 

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തി, ഇരകളുടെ മുതുകിൽ 'ചാപ്പ കുത്ത്'; ഒടുവില്‍ സീരിയൽ കില്ലർ അറസ്റ്റിൽ

ക്വിയർ സ്പേസസ് ഇൻ ദി വേൾഡ് എന്ന വിഷയം, ചരിത്രത്തിൽ നിന്ന് തന്നെ മായ്ക്കപ്പെട്ട ലോകമെങ്ങും പാർശ്വവത്ക്കരിക്കപ്പട്ട ഇതര ലിംഗത്തില്‍പ്പെട്ട ആളുകളെ കുറിച്ചുള്ള അന്വേഷണമാണ്. ഫെമിനിസ്റ്റ്, ലിംഗഭേദം, ക്വിയർ, ട്രാൻസും മറ്റ് വിഭാഗങ്ങളും അടക്കമുള്ള സിദ്ധാന്തങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിന് എന്ത് ചെയ്യാമെന്ന് അന്വേഷണം കൂടിയാണ്. 

'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

അത് പോലെ തന്നെ ലോകമെമ്പാടുമുള്ള അതേസമയം പൊതു സമൂഹത്തില്‍ നിന്നും എല്ലാ സമൂഹവും എക്കാലത്തും മാറ്റിനിര്‍ത്തിയിട്ടുള്ളതുമായ ലൈംഗിക തൊളിലാളികളെയും അവരുടെ തൊഴിലിനെയും പുതിയ കാലത്ത് ലൈംഗിക തൊഴിലിൽ ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളെയും കുറിച്ച് പഠിപ്പിക്കുന്നു. വേശ്യാവൃത്തി, ഇറോട്ടിക് ഡാൻസ്, ഓൺലൈൻ കാമിംഗ് തുടങ്ങി ലൈംഗിക തൊഴിലില്‍ വന്നിട്ട പഴയതും പുതിയതുമായ മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. അതോടൊപ്പം പുതിയ കാലത്ത് ഉയർന്നുവന്ന സെക്സ് ടൂറിസത്തെ കുറിച്ചുള്ള അന്വേഷണവും പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും സർവകലാശാല വെബ്സൈറ്റില്‍ പറയുന്നു. 

തുർക്കി തീരത്ത് നിന്നനിൽപ്പിൽ മുങ്ങി കൂറ്റൻ ചരക്ക് കപ്പൽ; ക്രൂ അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറൽ