എന്നാൽ, ദേഹത്ത് വേദന തുടങ്ങിയതോടെ അവൻ അമ്മയോട് സംഭവം മുഴുവൻ വിശദീകരിച്ചു. തുടർന്ന് അവർ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, ആ പരാതിയെ തുടർന്ന് ജഡ്ജി കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. 

സത്യവും നീതിയും നടപ്പിലാക്കേണ്ടവർ തന്നെ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചാലോ? രാജസ്ഥാനിലെ ഭരത്പൂരിൽ 14 വയസ്സുള്ള ആൺകുട്ടിയെ(14year old boy) ലൈംഗികമായി പീഡിപ്പിച്ചുവെന്ന(sexually assaulting) ആരോപണത്തെ തുടർന്ന് ഒരു ജഡ്ജി(Special Judge)യെ സസ്‌പെൻഡ് ചെയ്തു. കുറ്റകൃത്യം പുറത്തായതോടെ കുറ്റാരോപിതനായ ജഡ്ജി കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ആ ജഡ്ജിക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ടെന്നീസ് കളിക്കാനെന്ന വ്യാജേന കുട്ടിയെ വിളിച്ച് വരുത്തിയായിരുന്നു പീഡനം. അഴിമതി നിരോധന കേസിലെ പ്രത്യേക ജഡ്ജിയാണ് കുറ്റാരോപിതനായ ജഡ്ജി ജിതേന്ദ്ര സിംഗ് ഗുലിയ.

ഇയാളുടെ മറ്റ് രണ്ട് ജീവനക്കാരും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ഭരണകൂടം കുറ്റാരോപിതനായ ജഡ്ജിയെ കൂടാതെ, അയാളെ പിന്തുണച്ച അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥൻ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ഈ സംഭവത്തിന് ശേഷം, രണ്ട് വീഡിയോകൾ ഇപ്പോൾ വൈറലായിട്ടുണ്ട്. അതിലൊന്നിൽ കുറ്റാരോപിതനായ ജഡ്ജി കുട്ടിയോടും കുടുംബത്തോടും മാപ്പ് പറയുന്നതായി കാണാം.

ജഡ്ജിയും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയും ടെന്നീസ് ഗ്രൗണ്ടിൽ വച്ചാണ് കണ്ടുമുട്ടിയത്. അവർ സ്ഥിരമായി ടെന്നീസ് കളിക്കാൻ പോകുമായിരുന്നു. അവിടെ നിന്ന് കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഗുലിയയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരും ഈ ഹീനകൃത്യത്തിൽ പങ്കാളികളാണ്. ഒരു മാസത്തോളം അയാൾ വിദ്യാർത്ഥിയെ തുടർച്ചയായി പീഡിപ്പിച്ചു. ആരോടും ഒന്നും പറയരുതെന്ന് കുട്ടിയുടെ മേൽ സമ്മർദ്ദം ചെലുത്തി. കുട്ടിക്ക് മയക്കുമരുന്ന് നൽകി മയക്കിയാണ് ബലാത്സംഗം ചെയ്തതെന്നും പറയുന്നു.

എന്നാൽ, ദേഹത്ത് വേദന തുടങ്ങിയതോടെ അവൻ അമ്മയോട് സംഭവം മുഴുവൻ വിശദീകരിച്ചു. തുടർന്ന് അവർ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, ആ പരാതിയെ തുടർന്ന് ജഡ്ജി കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതെല്ലാം കുട്ടിയുടെ അമ്മയോടും ആവർത്തിക്കുമെന്ന് അയാൾ ഭീഷണി മുഴക്കി. പരാതി പിൻവലിച്ചില്ലെങ്കിൽ, ജയിലിൽ കിടക്കുമെന്നും അയാൾ താക്കീത് നൽകി. എന്നാൽ, ഭരത്പൂരിലെ മഥുര ഗേറ്റ് പൊലീസ് സ്‌റ്റേഷൻ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും അയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ്. 

സംഭവം പുറത്തറിഞ്ഞതോടെ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. നീതിയുക്തമായ അന്വേഷണത്തിന് ചൈൽഡ് കമ്മീഷൻ ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട കുട്ടിയെ മെഡിക്കൽ ബോർഡ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ സംഗീത ബെനിവാൾ ഭരത്പൂർ പൊലീസ് സൂപ്രണ്ടിനോട് സംഭവത്തെക്കുറിച്ച് വസ്തുതാപരമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

(ചിത്രം പ്രതീകാത്മകം)