സംഭവത്തിന് ശേഷം അപകടത്തിൽ പെട്ടയാളെ ജാക്സൺ സൗത്ത് മെഡിക്കൽ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്തു. എന്താണ് അദ്ദേഹത്തിനേറ്റ പരിക്കിന്റെ അവസ്ഥ എന്ന വിവരം പുറത്ത് വന്നിട്ടില്ല.
കരയിലായാലും വെള്ളത്തിലായാലും അക്രമകാരികളായ ജീവികൾ ഒരുപാടുണ്ട്. അതിൽ, വെള്ളത്തിലെ അക്രമകാരിയായ ജീവികളിലൊന്നാണ് സ്രാവ്. സ്രാവിന്റെ അകമ്രങ്ങളിൽ പരിക്കേൽക്കുന്ന അനേകം പേരുണ്ട്. അതുപോലെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ഒരു സ്രാവ് ഒരു മത്സ്യത്തൊഴിലാളിയുടെ കയ്യിൽ കടിക്കുകയും അയാളെ വലിച്ച് വെള്ളത്തിൽ ഇടുകയും ചെയ്യുകയാണ്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലാണ് സംഭവം നടന്നത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ സ്രാവ് ഇയാളുടെ കയ്യിൽ കടിക്കുന്നതും ശേഷം ഇയാളെ വെള്ളത്തിലേക്ക് വലിച്ചിടുന്നതും കാണാം. കൂടെയുള്ള ആളുകൾ ഇയാളെ തിരികെ ബോട്ടിലേക്ക്
കയറ്റാൻ ശ്രമിക്കുന്നുണ്ട്. വെള്ളത്തിൽ തന്റെ കൈ കഴുകുന്നതിനിടയിലാണ് ഇയാളെ സ്രാവ് കടിക്കുന്നതും വെള്ളത്തിലേക്ക് വലിച്ചിടുന്നതും.
രാജവെമ്പാലയുടെ വിഷം പോലും ഏശില്ല, ഈ ഇത്തിരിക്കുഞ്ഞന്‍ മൃഗം ചില്ലറക്കാരനല്ല
ബോട്ടിലുണ്ടായിരുന്ന മൈക്കിൾ എന്നയാളാണ് ഈ സംഭവം ക്യാമറയിൽ പകർത്തിയതും ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചതും. തനിക്ക് ഇതുവരെയുണ്ടായതിൽ വച്ച് ഭയാനകമായ ദിവസം ആയിരുന്നു അതെന്നും ഇയാൾ കുറിച്ചു. വെള്ളത്തിൽ സ്രാവ് ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. അതിനാൽ തന്നെ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. ഈ വെള്ളത്തിൽ സ്രാവ് ഉണ്ട് എന്ന മുന്നറിയിപ്പ് തള്ളിക്കളയരുത്. വെള്ളത്തിൽ നിങ്ങളുടെ കൈകൾ ഇടാതിരിക്കണം എന്നും മൈക്കിൾ മുന്നറിയിപ്പ് നൽകുന്നു.
സംഭവത്തിന് ശേഷം അപകടത്തിൽ പെട്ടയാളെ ജാക്സൺ സൗത്ത് മെഡിക്കൽ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്തു. എന്താണ് അദ്ദേഹത്തിനേറ്റ പരിക്കിന്റെ അവസ്ഥ എന്ന വിവരം പുറത്ത് വന്നിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ ഇന്റർനാഷണൽ ഷാർക്ക് അറ്റാക്ക് ഫയൽ പ്രകാരം, കഴിഞ്ഞ വർഷം ലോകമെമ്പാടുമായി പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ 57 പേരെയാണ് സ്രാവ് കടിച്ചത്. അതിൽ അഞ്ചുപേർ മരിച്ചു.
