2021 ഓക്ടോബറിലാണ് തന്‍റെ പ്രേത പ്രണയത്തെ കുറിച്ച് ഗായിക വെളിപ്പെടുത്തുന്നത്. 2022 ഹാലോവീന്‍ ദിവസം വിവാഹവും നടന്നു. എന്നാല്‍ , അടുത്ത കാലത്തായി ചില പ്രശ്നങ്ങള്‍ ആരംഭിച്ചെന്നാണ് ഗായികയുടെ വെളിപ്പെടുത്തല്‍.


വിചിത്രമായ ജീവിത രീതികള്‍ പിന്തുടരുന്നവര്‍ ലോകത്തിന്‍റെ പല ഭാഗത്തുമുണ്ട്. ഇത്തരത്തിലുള്ള പലരുടെ രീതികളും സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കണമെന്നില്ല. പ്രത്യേകിച്ചും ഭൂമിയില്‍ സാധാരണ മനുഷ്യന് ദൃശ്യമല്ലാത്ത കാര്യങ്ങളെ കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും ആളുകള്‍ അത്തരം കാര്യങ്ങള്‍ സംശയ ദൃഷ്ടിയോടെയാകും കാണുക. അത്തരത്തിലുള്ള ഒരു സംഭവമാണ് ബ്രിട്ടീഷ് പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ ബ്രോകാര്‍ഡിന്‍റെത്. കൊവിഡിന്‍റെ വ്യാപനകാലമായ 2021 ഓക്ടോബറിലാണ് ബ്രോകാര്‍ഡ് തന്‍റെ പ്രണയത്തെ കുറിച്ച് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സംസാരിച്ച് തുടങ്ങിയത്. 

എന്നാല്‍, ആ പ്രണയം ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരുമായി ആയിരുന്നില്ല. അവളുടെ തന്നെ പ്രായമുണ്ടായിരുന്ന എഡ്വേര്‍ഡോയുമായിരുന്നു ബ്രോകാര്‍ഡിന്‍റെ പ്രണയം. ബ്രോകാര്‍ഡ് തന്‍റെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ എഡ്വേര്‍ഡോ മരിച്ച് കഴിഞ്ഞിരുന്നു. അടുത്ത കാലത്തൊന്നുമായിരുന്നില്ല അയാള്‍ ജീവിച്ചിരുന്നത്. മറിച്ച്, വിക്ടോറിയന്‍ കാലഘത്തിലെ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു എഡ്വേര്‍ഡോ. ഒടുവില്‍ തന്‍റെ അസാധാരണമായ പ്രണയം ഫലമാകാന്‍ പോകുന്നതായി ബ്രോകാര്‍ഡ് തന്നെ വെളിപ്പെടുത്തി. 2022 ഹാലോവീന്‍ ദിവസമായിരുന്നു ആ അസാധാരണ വിവാഹം നടന്നത്. ബ്രോകാര്‍ഡിന്‍റെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ അവരുടെ നിരവധി ഇന്‍റര്‍വ്യൂകള്‍ മാധ്യമങ്ങളില്‍ വന്നു. പ്രേതവുമായുള്ള ഗായികയുടെ വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍, അസാധാരണമായതൊന്നും ആര്‍ക്കും തോന്നിയില്ല. എല്ലാം സാധാരണ പോലെ നടന്നു. എന്നാല്‍, ഇപ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് ബ്രോകാര്‍ഡിന്‍റെ തന്നെ വെളിപ്പെടുത്തല്‍. 

View post on Instagram

കൂടുതല്‍ വായിക്കാം: പ്രസവാവധിയില്‍ ഭാര്യ ഒന്നും ചെയ്യുന്നില്ലെന്ന് ഭര്‍ത്താവ്; വൈറലായി ഭാര്യയുടെ മറുപടി! 

എഡ്വേര്‍ഡോ എന്‍റെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ മുതൽ തന്‍റെ വ്യക്തി സ്വാതന്ത്രത്തിന്‍റെ അതിരുകള്‍ ഉറപ്പിക്കാൻ പാടുപെടുകയാണെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ഇതിന് മുമ്പും എഡ്വേര്‍ഡോയുടെ ചില മോശം നടപടികളെ കുറിച്ച് ബ്രോകാര്‍ഡ് സൂചനകള്‍ നല്‍കിയിരുന്നു. ആദ്യരാത്രിയില്‍ അമിതമായി മദ്യപിച്ചെത്തിയ എഡ്വേര്‍ഡ് തന്‍റെ മധുവിധു നശിപ്പെച്ചെന്നായിരുന്നു ആദ്യ പരാതി. എഡ്വേര്‍ഡ് അസൂയാലുവാണെന്നായിരുന്നു മറ്റൊരു പരാതി. ഭര്‍ത്താവിനെ കുറിച്ച് മറ്റ് ചില പരാതികളാണ് ബ്രോകാര്‍ഡ് ഇപ്പോള്‍ ഉന്നയിക്കുന്നത്. പഴയത് പോലെയല്ല കാര്യങ്ങള്‍ എഡ്വേര്‍ഡ് ഇപ്പോള്‍ സ്വതന്ത്രമായ ആത്മാവല്ല, തന്‍റെ ഭര്‍ത്താവാണ്. പക്ഷേ, അദ്ദേഹവുമായി സ്വതന്ത്രമായ സംഭാഷണം സാധ്യമാകുന്നില്ലെന്ന് ഗായിക പരാതിപ്പെടുന്നു. പലപ്പോഴും മെഴുകുതിരിവെട്ടവും മറ്റ് സംവേദന ശീലങ്ങളും ആവശ്യമായി വരുന്നു. പ്രേത ഭര്‍ത്താവുമായുള്ള എല്ലാ കാര്യങ്ങളും ബ്രോകാര്‍ഡ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. 'എനിക്ക് അവളെ മനസിലാകും. ഇക്കാലത്തെ പല പെണ്‍കുട്ടികള്‍ക്ക് ചരിത്രപരമായ ക്രഷുകളും എല്ലാ ജാസും (ജാസ് മ്യൂസിക്ക്) ഉണ്ട്, കാരണം പുതിയ ആണുങ്ങള്‍ക്ക് ഇപ്പോൾ വ്യത്യസ്ത മൂല്യങ്ങളാണുള്ളത്.' അവളുടെ ഒരു ആരാധകന്‍ കമന്‍റ് ചെയ്തു. 

കൂടുതല്‍ വായനയ്ക്ക്: 50 കോടിയുടെ 90 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുന്നതിനിടെ ഭൂമിക്കടിയില്‍ ലോക്കറുള്ള രഹസ്യ അറ കണ്ടെത്തി