ബിസിനസില്‍ മാത്രമല്ല ഇവര്‍ തിളങ്ങുന്നത്, നന്നായി പഠിക്കുകയും ചെയ്യും ഇരുവരും. അര്‍മാനിക്കിഷ്ടപ്പെട്ട വിഷയം ഗണിതമാണ്. അമയയ്ക്ക് വായിക്കുന്നതാണ് ഏറെയിഷ്ടം.
13 വയസ്സുള്ള അര്‍മാനിയും 12 വയസ്സുള്ള സഹോദരി അമയ ജേഫേഴ്സണും 'മനി ആന്‍ഡ് മയാസ് ഫ്രൂട്ടി ട്രീറ്റ്സി'ന്‍റെ ഉടമകളാണ്. അവരുടെ ബിസിനസ് സംരംഭമാണ് ഈ ഫ്രൂട്ടി സ്റ്റാള്‍. സൗത്ത് കരോലിനയിലാണ് ഇവരുടെ സ്ഥാപനം. വെറുതെ തുടങ്ങിയതല്ല ഈ ബിസിനസ്. അരിവാള്‍ രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് ഈ കുഞ്ഞ് സഹോദരിമാര്‍ ചേര്‍ന്ന് തങ്ങളുടെ ബിസിനസ് ആരംഭിച്ചത്. അവരുടെ ഇളയ സഹോദരി ഒരു വയസ്സുകാരി ടൈലറിനും രക്തസംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു.
'നമ്മുടെ അനിയത്തി എപ്പോഴുമെപ്പോഴും ആശുപത്രിയിലായിരുന്നു. അവളുടെ അവസ്ഥ ഞങ്ങളെ വേദനിപ്പിച്ചു. അവളുടെ ചികിത്സയ്ക്ക് ഒരുപാട് പണം ആവശ്യമായിരുന്നു. അതിനാലാണ് ഇതേ അവസ്ഥയിലുള്ള മറ്റുള്ളവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നത് എന്ന് ഈ സഹോദരിമാര്‍ പറയുന്നു. സ്ട്രോബെറി, പൈനാപ്പിള്‍, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ഫ്രൂട്ട് ജ്യൂസുകളാണ് ഇവര്‍ നല്‍കുന്നത്. ബോട്ടിലില്‍ ഇവ ലഭ്യമാണ്. മാത്രവുമല്ല, ഡോര്‍ ടു ഡോര്‍ ഡെലിവറിയും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

ബിസിനസില്‍ മാത്രമല്ല ഇവര്‍ തിളങ്ങുന്നത്, നന്നായി പഠിക്കുകയും ചെയ്യും ഇരുവരും. അര്‍മാനിക്കിഷ്ടപ്പെട്ട വിഷയം ഗണിതമാണ്. അമയയ്ക്ക് വായിക്കുന്നതാണ് ഏറെയിഷ്ടം. വരും കാലത്തെ ലീഡര്‍മാരായി വളരാന്‍ പിന്തുണ നല്‍കുന്ന നാഷണല്‍ ബെറ്റ ക്ലബ്ബിലും ഇരുവരും പ്രവേശനം നേടി. കുട്ടികളിലെ സംരംഭകര്‍ക്കായി സംഘടിപ്പിച്ച എക്സ്പോയിലും ഇരുവരും തിളങ്ങിയിരുന്നു. അവിടെ നിന്നും ലഭിച്ച തുക മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഇരുവരും കൈമാറി. അവിടെയാണ് ടൈലറിനേയും ചികിത്സിച്ചിരുന്നത്.

എല്ലാ ആഴ്ചാവസാനങ്ങളിലും സ്വന്തം വീടിന്‍റെ മുന്നിലോ മുത്തശ്ശന്‍റെ വീടിന്‍റെ മുന്നിലോ ഇരുവരും അവര്‍ ജ്യൂസ് വില്‍ക്കുന്നു. റെസ്റ്റോറന്‍റുമായും ഇവര്‍ക്ക് പാര്‍ട്ണര്‍ഷിപ്പുണ്ട്. 'ഞങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം, ഒരുപാട് സഹോദരിമാരുമായി ഇതിലൂടെ ഞങ്ങള്‍ ചേര്‍ന്നിരിക്കുന്നു...' എന്നാണ് ഈ സഹോദരിമാര്‍ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ടൈലറിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നിട്ടില്ല.
ഈ രണ്ട് സഹോദരിമാരും അവര്‍ ചെയ്യുന്നതില്‍ വളരെ ഹാപ്പിയാണ്. കാരണം, ഇത്ര ചെറുപ്രായത്തില്‍ സ്വന്തമായി ബിസിനസ് തുടങ്ങുകയും അത് വിജയത്തിലെത്തിക്കുകയും ചെയ്തതില്‍ മാത്രമല്ല. തങ്ങളുടെ സഹോദരിക്കുണ്ടായിരുന്ന അതേ അസുഖമുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നതിനാല്‍ക്കൂടി.
