മരണമുഖത്ത് നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട ഒരു മനുഷ്യന്‍. അദ്ദേഹത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ വിശേഷിപ്പിച്ചത് ദൈവത്തിന്‍റെ സ്വന്തം കുട്ടിയെന്നായിരുന്നു.
242 പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടപ്പോൾ മരിച്ചത് 265 നും മുകളില്‍ ജനവാസ മേഖലയിലേക്ക് വീണതാണ് വിമാനാപകടത്തിലെ മരണസംഖ്യ ഉയര്‍ത്തിയത്. ആ വിമാനത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടുകയെന്നാല്‍.... അതെ, 40 -കാരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പൗരന്‍ മരണ മുഖത്ത് നിന്നും എമർജന്‍സി എക്സിറ്റ് വഴി ചാടിയത് ജീവിതത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ അദ്ദേഹം, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ഒപ്പം 'ദൈവത്തിന്റെ സ്വന്തം കുട്ടി' എന്ന വിശേഷണവും.
20 വര്‍ഷമായി ബ്രിട്ടനില്‍ ജീവിക്കുന്ന വിശ്വാസ് സര്‍ദ്ദാർ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും സഹോദരനോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു. പതിനൊന്ന് എ സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. വിമാനത്താവളത്തിൽ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ അകലെയുള്ള ബിജെ ഹോസ്റ്റലിന് മുകളിലേക്ക് ഇടിച്ച് വിമാനം ഇറങ്ങിയപ്പോൾ വിശ്വാസ്, തന്‍റെ സീറ്റിന് സമീപത്തെ എമജന്‍സി എക്സിറ്റ് ഡോര്‍ തുറന്നതായി കണ്ടു. പിന്നെ ഏതോ ഉൾവിളികളില്‍ എക്സിറ്റ് വഴി വിമാനത്തില്‍ നിന്നും താഴേക്ക്. കരിമ്പുകയ്ക്കും തീ നാളങ്ങൾക്കും ഇടയിലൂടെ ഓടിയെത്തിയ ഏതോ കൈകൾ വിശ്വാസിനെ ആംബുലന്‍സിലേക്ക് കയറ്റിയെന്നാണ് വിശ്വാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ്. വിശ്വാസ് ഇപ്പോൾ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് തൊട്ടുപിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങളിൽ വിശ്വാസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് മുടന്തിക്കൊണ്ട് ആംബുലന്‍സിലേക്ക് നീങ്ങുന്ന വിശ്വാസിന്‍റെ ദൃശ്യങ്ങൾ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. അവിടെ നിന്നും നേരെ ആശുപത്രിയിലേക്ക് മുഖത്തും നെഞ്ചിലും കാലുകളിലും സാരമായ പരിക്ക്. പക്ഷേ, ഉള്ളില്‍ കത്തിയമര്‍ന്നൊരു വിമാനത്തില്‍ തൊട്ടടുത്ത് ഇരുന്ന സഹോദരനുമുണ്ടായിരുന്നു.

"എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു, ഞാൻ എഴുന്നേറ്റപ്പോൾ എന്‍റെ ചുറ്റും മൃതദേഹങ്ങൾ ഉണ്ടായിരുന്നു. എനിക്ക് ഭയം തോന്നി. ഞാൻ എഴുന്നേറ്റ് ഓടി. എന്‍റെ ചുറ്റും വിമാന ഭാഗങ്ങൾ ചിതറിക്കിടന്നു." അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഫ്ലൈറ്റ് ചാര്‍ട്ട് പ്രകാരം വിശ്വാസ് 11A സീറ്റിലാണ് ഇരുന്നത്. സഹോദരന്‍ ഇരുന്നിരുന്നത് 11 J എന്ന സീറ്റിലും. പക്ഷേ, ആ അപകടത്തിൽ നിന്നും ഏങ്ങനെയാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് മാത്രം ആര്‍ക്കുമറിയില്ല. 'ദൈവത്തിന്റെ സ്വന്തം കുട്ടി' എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ വിശ്വാസ് കുമാര്‍ രമേശിനെ വിശേഷിപ്പിച്ചത്.
"വിമാനത്തിൽ 252 യാത്രക്കാരുണ്ടായിരുന്നു. 251 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. സീറ്റ് 11A യിലെ രമേശ് വിശ്വാസ് കുമാറിനെ പരിചയപ്പെടൂ. ഇത് നിങ്ങളെ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കും. അദ്ദേഹത്തിന് അതിജീവിക്കാൻ 0.000001% സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും അദ്ദേഹം അതിജീവിച്ചു. ദൈവത്തിന്‍റെ സംരക്ഷണം ഉള്ളയാളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല." ഒരു ഉപയോക്താവ് എഴുതി. "ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സാധാരണ വ്യക്തിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും കഴിയില്ല. ആ 11A പയ്യൻ തീർച്ചയായും ദൈവത്തിന്‍റെ സ്വന്തം കുട്ടിയാണ്," മറ്റൊരാൾ എഴുതി. "ഇനി 11A ആയിരിക്കും ഏറ്റവും കൂടുതൽ പേര്‍ ബുക്ക് ചെയ്ത സീറ്റ്, ഏറ്റവും ചെലവേറിയ സീറ്റ്," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. നിരവധി പേര്‍ വിശ്വാസിന് മാനസിക ആരോഗ്യവും കരുത്തും ലഭിക്കട്ടെയെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. വരും വര്‍ഷങ്ങളില്‍ ഈ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിക്കാന്‍ പോകുന്ന മെറ്റല്‍ ട്രോമയെ കുറിച്ചും മറ്റ് ചിലര്‍ സൂചിപ്പിച്ചു.


