Asianet News MalayalamAsianet News Malayalam

'മിണ്ടിപ്പോകരുത്... ഈ വാക്കുകൾ'; ക്ലാസ് റൂമിൽ 32 വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കി അധ്യാപകന്‍, കുറിപ്പ് വൈറൽ !

 'എന്നെ ആ ക്ലാസ്സിൽ നിന്ന് പുറത്താക്കുമായിരുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ആദ്യത്തെ അഞ്ച് മിനിറ്റ്' എന്നായിരുന്നു മറ്റൊരു കമന്‍റ്. 

social media respose on Teacher who bans using 32 words in classroom bkg
Author
First Published Jan 30, 2024, 10:52 AM IST

സ്വേച്ഛാധിപതി, വിനാശ പുരുഷന്‍, കൊവിഡ് വ്യാപി, അഴിമതി, നാട്യക്കാരൻ, മന്ദബുദ്ധി, അരാജകവാദി, ശകുനി, ഖാലിസ്ഥാനി എന്ന് തുടങ്ങി 65 ഓളം വാക്കുകള്‍ അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവ പാര്‍ലമെന്‍റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത് കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് 2022 ല്‍ ജൂലൈയിലാണ്. ഇത്തരത്തില്‍ പാര്‍ലമെന്‍റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ആദ്യത്തെ കാര്യമല്ലെന്നും 1954 മുതല്‍ ഈ രീതി നിലവിലുണ്ടെന്നുമായിരുന്നു അതിന് സ്പീക്കര്‍ നല്‍കിയ വിശദീകരണം. വീണ്ടും ഒരു വാക്ക് നിരോധനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ അത്, പ്രതിപക്ഷത്തിന്‍റെ വാക് ശരങ്ങളെ നേരിടുന്നതിലുള്ള ഭയത്തില്‍ നിന്നുള്ള നിരോധനമല്ല മറിച്ച് തന്‍റെ വിദ്യാര്‍ത്ഥികള്‍ 'നല്ല ഭാഷ' കൈകാര്യം ചെയ്യാന്‍ പ്രാപ്തരാകണം എന്ന ഒരു അധ്യാപകന്‍റെ നിര്‍ബന്ധബുദ്ധിയില്‍ നിന്നുള്ള നിരോധനമായിരുന്നു. 

'നിങ്ങള്‍ക്ക് ഇതെങ്ങനെ അനുഭവപ്പെടുന്നു?' എന്ന് ചോദിച്ച് കൊണ്ട് @hearts4zaniyahh എന്ന എക്സ് ഉപയോക്താവ് ഒരു പേജ് തന്‍റെ അക്കൌണ്ടിലൂടെ പങ്കുവച്ചു. ' ഈ വാക്കുകള്‍ എന്‍റെ ക്ലാസ് മുറിയില്‍ ഉച്ചരിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. അവ ഉപയോഗിച്ചാല്‍ നിങ്ങള്‍ പിടിക്കപ്പെടുമെന്നും കൂടെ നിങ്ങള്‍ സ്വയം പ്രകാശിപ്പിക്കാന്‍ ഒരു അക്കാദിക്ക് രംഗത്ത് എന്തിന് ഈ വാക്കുകള്‍ ഉപയോഗിച്ചു എന്ന് വിശദമാക്കി ഉപന്യാസം എഴുതി തരേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ ആശയം പറയാന്‍ നിരവധി വഴികളുണ്ട്. അക്കാദമിക്ക് രംഗത്ത് ഇത്തരം പ്രാദേശിക ഭാഷാരൂപങ്ങള്‍ (slang) ഉപയോഗിക്കുമ്പോള്‍ അത് വിജയിച്ച ഒരു എഴുത്തുകാരനാകുന്നതില്‍ നിന്ന് നിങ്ങളെ തടയുമെന്ന് ദയവായി മനസിലാക്കൂ. പലപ്പോഴും നിങ്ങള്‍ പറയുന്നത് പോലെയാണ് നിങ്ങള്‍ എഴുതുന്നത്. നിങ്ങളില്‍ പലരും ഉപയോഗിക്കാന്‍ തെരഞ്ഞെടുക്കുന്ന ഗിബ്ബറിഷ് ഇംഗ്ലീഷ് അക്കാദമിക് രീതികള്‍ക്ക് യോജിക്കാത്തതാണ്. ഇതൊരു വിദ്യാഭ്യാസ സ്ഥാപനമാണ്. എന്‍റെ ക്ലാസ് മുറിയില്‍ നിങ്ങള്‍ സ്വയം ഒരു പണ്ഡിതനായിരിക്കണം.' ഈ മുന്നറിയിപ്പിന് പിന്നാലെ 32 വാക്കുകള്‍ എണ്ണമിട്ട് നല്‍കിയിരിക്കുന്നു. 

ഹെല്‍മറ്റ് എടുത്ത് തലയിലോട്ട് വയ്ക്കാന്‍ വരട്ടെ, അതിനുള്ളിലെ ആളെ കണ്ടോ ? ഞെട്ടിപ്പിക്കുന്ന വീഡിയോ

മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു; മാതാപിതാക്കൾക്കെതിരെ നരഹത്യയ്ക്ക് കേസ്

ഭാഷാ പഠനത്തില്‍ കടുംപിടിത്തമുള്ള ഒരു അധ്യാപകന്‍റെ വാക്കുകളായിരുന്നു അത്. brush, On God, Oh my god Ms. T!, On my momma!, On my dead, Just vibe, Gyat, On bro, Gang Gang, It is giving തുടങ്ങി 32 ഓളം വാക്കുകള്‍  അപക്വമായ ഭാഷാ പ്രയോഗങ്ങളായി അദ്ദേഹം കരുതുന്നു. അതിനാല്‍ അവ ഉപയോഗിക്കരുതെന്നാണ് അദ്ദേഹന്‍റെ നിര്‍ദ്ദേശം. എന്നാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അധ്യാപകനെതിരെ തിരിഞ്ഞു. ക്ലാസ് റൂമില്‍ നിരോധിക്കപ്പെട്ട പല പദപ്രയോഗങ്ങളും ആഫ്രിക്കൻ അമേരിക്കൻ വെർണാക്കുലർ ഇംഗ്ലീഷിൽ (എഎവിഇ) നിന്നുള്ളതാണെന്ന തിരിച്ചറിവ് ഉപയോക്താക്കളിൽ രൂക്ഷമായ പ്രതികരണത്തിന് മറ്റൊരു കാരണമായി. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് ട്വിറ്റ് കണ്ടത്. നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്താനെത്തി. 'എന്നെ ആ ക്ലാസ്സിൽ നിന്ന് പുറത്താക്കുമായിരുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ആദ്യത്തെ അഞ്ച് മിനിറ്റ്' എന്നായിരുന്നു മറ്റൊരു കമന്‍റ്. പലരും അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥികളെ വില കുറച്ച് കാണുന്നെന്ന് എഴുതി. അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥകളില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്നും അയാള്‍ തന്‍റെ കുട്ടികളുടെ അസ്ഥിത്വത്തെ നിഷേധിക്കുന്നുവെന്നും ചിലര്‍ കുറിച്ചു. 

ഇത് രാമന്‍റെ പേരിലുള്ള കൊള്ള'; അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 252 രൂപ ഈടാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ
 

Follow Us:
Download App:
  • android
  • ios