ഇറ്റലിയിലെ സാർഡിനിയയിലെ ഒരു ജനപ്രിയ വിഭവമാണ് കാസു മർസു ചീസ്. എന്നാൽ ഈ ചീസ് പുഴുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നതിനാൽ അത് വളരെ അപകടകരമായി കണക്കാക്കപ്പെടുന്നു.

ഭക്ഷണം കഴിയ്ക്കാതെയുള്ള ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആകില്ല. എന്നാൽ, എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ശരീരത്തിന് ആരോഗ്യകരമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ശരിയായ രീതിയിൽ അല്ല ഉപയോ​ഗമെങ്കിൽ ഒരു വ്യക്തിയെ കൊല്ലാൻ കഴിയുന്ന അഞ്ച് അപകടകരമായ ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.

പഫർഫിഷ് (Pufferfish)

ലോകത്തിലെ ഏറ്റവും അപകടകരമായ മത്സ്യങ്ങളിലൊന്നാണ് പഫർഫിഷ്. അവയിൽ സയനൈഡിനേക്കാൾ അപകടകരമായ വിഷം അടങ്ങിയിട്ടുണ്ട്. അപകടസാധ്യത ഉണ്ടായിരുന്നിട്ടും, ജപ്പാനിൽ വിളമ്പുന്ന ഒരു വിഭവത്തിന്റെ പ്രധാന ചേരുവയായി അവ ഉപയോഗിക്കുന്നു. ഈ മത്സ്യങ്ങളിൽ ധാരാളം വിഷാംശം ഉണ്ട്, ജപ്പാനിലെ പ്രത്യേക പരിജ്ഞാനമുള്ള പഫർഫിഷ് ഹാൻഡ്‌ലർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ മാത്രമേ അവ വിളമ്പാൻ കഴിയൂ. ഈ പാചകക്കാർ മത്സ്യത്തിന്റെ തലച്ചോറ്, ചർമ്മം, കണ്ണുകൾ, കരൾ, കുടൽ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് നീക്കം ചെയ്യുന്നു.

കാസു മർസു ചീസ് (Casu Marzu Cheese)

ഇറ്റലിയിലെ സാർഡിനിയയിലെ ഒരു ജനപ്രിയ വിഭവമാണ് കാസു മർസു ചീസ്. എന്നാൽ ഈ ചീസ് പുഴുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നതിനാൽ അത് വളരെ അപകടകരമായി കണക്കാക്കപ്പെടുന്നു. ഈ പുഴുക്കൾക്ക് പ്രോട്ടീനുകളെ ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. മൃദുവായ ക്രീം ചീസാക്കി മാറ്റിയാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും ഈ പുഴുക്കൾ ചിലപ്പോൾ അതിജീവിക്കുകയും ആമാശയത്തിനുള്ളിൽ തന്നെ തുടരുകയും കുടലിൽ അണുബാധയുണ്ടാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

റുബാർബ് ഇലകൾ (Rhubarb Leaves)

വിവിധ സാലഡുകളിൽ ഉപയോഗിക്കുന്നതിനാൽ റുബർബാബ് ഇലകൾ യുകെയിൽ വളരെ സാധാരണമാണ്. എന്നാൽ ഈ ഇലകൾ മനുഷ്യശരീരത്തിന് തികച്ചും അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. കാരണം അവയിൽ ഓക്സാലിക് ആസിഡ് അധികമാണ്, ഇത് വിഷമായി കണക്കാക്കുകയും വൃക്കയിലെ കല്ലുകൾക്ക് കാരണമാവുകയും ചെയ്യും.

ചുവന്ന സോയാബീൻസ് (Red Soybeans)

കിഡ്നി ബീൻസ് പോലെ കാണപ്പെടുന്ന ചുവന്ന സോയാബീൻസിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, നാരുകൾ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, അവയിൽ ഒരു പ്രത്യേക തരം കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്, ഇത് മനുഷ്യശരീരത്തിന് ദഹിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ജാതിക്ക (Nutmeg)

ജാതിക്ക ധാരാളം വിഭവങ്ങളിൽ ഉപയോഗിക്കുന്നു. ബിസ്‌ക്കറ്റ് നിർമ്മാണത്തിലും ഇവ ഉപയോഗിക്കുന്നു. മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, അവ അമിതമായി കഴിച്ചാൽ, ഓക്കാനം, വേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.