അച്ഛന്‍ വിവാഹിതനാണോയെന്ന് തനിക്കറിയില്ലെന്നാണ് മകന്‍ ഓര്‍മ്മ കുറിപ്പില്‍ ഒരിടത്ത് പറയുന്നത്. അതേ സമയം അദ്ദേഹത്തിന് മറ്റ് സ്ത്രീകളോട് ഉണ്ടായിരുന്ന താത്പര്യത്തെ കുറിച്ചും മറ്റൊരു സ്ത്രീയിലുള്ള മകളെ കുറിച്ചും പറയാന്‍ മകന്‍ മടിക്കുന്നില്ല.
അടുത്ത ബന്ധുക്കളുടെ മരണവിവരം മറ്റുള്ളവരെ അറിയിക്കുന്നതിനായി തയ്യാറാക്കുന്ന ചരമക്കുറിപ്പുകള്‍ക്ക് നമ്മള്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക രീതിയുണ്ട്. മരണവിവരവും മറ്റ് വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍, പ്രസ്സുകാര്‍ അതിനായി നേരത്തെ തയ്യാറാക്കിയ വാചകങ്ങളിലേക്ക് അത് ചേര്‍ത്തുവയ്ക്കും. പരമ്പരാഗതമായ ഈ രീതിക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, യുഎസിലെ സോമർസെറ്റില്‍ വച്ച് കഴിഞ്ഞ ദിവസം മരിച്ച പിതാവ് ജെയിംസ് ലവ്‌ലെസിന് മകന്‍ റോക്കി ലവ്‌ലെസ് എഴുതിയ ചരമ കുറിപ്പ് വൈറലായി. ഏതാണ്ട് 10,15,077 പേരാണ് ഇതിനകം ആ ചരമക്കുറിപ്പ് വായിച്ചതെന്ന് പുലാസ്‌കി ഫ്യൂണറൽ ഹോമിന്‍റെ വെബ്‍സൈറ്റില്‍ പറയുന്നു.
ഭാവിയിലെ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തോടെ തുടങ്ങുന്ന ചരമക്കുറിപ്പ് മനുഷ്യന്‍റെ സത്തയെ ഉൾക്കൊള്ളുന്ന നർമ്മത്തില്‍ ചാലിച്ച കഥകളിലൂടെയാണ് പറഞ്ഞ് പോകുന്നത്. പിതാവിന്‍റെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റോക്കിക്ക് കഴിഞ്ഞില്ല. എങ്കിലും തന്‍റെ ഓര്‍മ്മകുറിപ്പിലൂടെ അദ്ദേഹം അച്ഛനെ കുറിച്ച് വാക്കുകള്‍ കൊണ്ട് വലിയൊരു ചിത്രം തന്നെ വരച്ചിടുന്നു. ഇതിനായി താന്‍ പുലാസ്‌കി ഫ്യൂണറൽ ഹോമിലെ മിഷേൽ ഗോഡ്‌ബെയോട് സംസാരിച്ചെന്നും അദ്ദേഹം ഹൃദയത്തില്‍ നിന്ന് സംസാരിക്കാന്‍ ഉപദേശിച്ചു. തുടര്‍ന്ന് പത്ത് മിനിറ്റ് കൊണ്ടാണ് താന്‍ ഈ ഓര്‍മ്മകുറിപ്പ് പൂര്‍ത്തിയാക്കിയതെന്നും റോക്കി എഴുതി. പുലാസ്‌കി ഫ്യൂണറൽ ഹോമിന്‍റെ വെബ്‍സൈറ്റില്‍ ചരമ വാര്‍ത്തകളുടെ കൂട്ടത്തില്‍ ജെയിംസ് ലൗലെസിനായി മകനെഴുതിയ ചരമക്കുറിപ്പും വായിക്കാം.
1963-ൽ കെന്‍റക്കിയിൽ ജനിച്ചു വളർന്ന, വിവാഹമോചിതനും പിതാവും മുത്തച്ഛനും ട്രെയിലർ പാർക്കിലെ ഏതാനും സ്ഥലങ്ങളുടെ ഉടമയുമായി ജാമി, ഭാവിയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് ദുരന്തം ഒഴിവാക്കുന്നതിനായി ജൂണ്‍ 14 ന് ഞങ്ങളെ വിട്ടുപോയി എന്ന് തുടങ്ങുന്ന ചരമക്കുറിപ്പ്, അച്ഛന്‍റെ ജീവിതയാത്രയിലൂടെയുള്ള മകന്‍റെ ഓര്‍മ്മ നടത്തം കൂടിയാകുന്നു. അദ്ദേഹത്തിന്‍റെ സൗഹൃദങ്ങളും സൗഹൃദ കൂട്ടായ്മകള്‍ അയല്‍വാസികളില്‍ സൃഷ്ടിച്ച അസ്വസ്ഥതകളും പാചക പരീക്ഷണങ്ങളും മകന്‍ ഓര്‍ത്തെടുക്കുന്നു. അതേ സമയം അച്ഛന്‍ എന്നെങ്കിലും വിവാഹിതനായിരുന്നോയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മകന്‍ എഴുതുന്നു. അതെന്ത് തന്നെയായിരുന്നാലും അദ്ദേഹം ഒരു സ്ത്രീയുടെ ഭര്‍ത്താവായിരുന്നെന്നും കാത്തി, മേരി ലൂ, ടാമി, ഡെബ്ര, കാരി, ടീന എന്നിവര്‍ അവിടെയുണ്ടായിരുന്നെന്നും അദ്ദേഹം എഴുതുന്നു. "സ്ത്രീകൾ നല്ല കാല്‍പാദങ്ങള്‍ ഇഷ്ടപ്പെടുന്നു" എന്ന് അദ്ദേഹം തന്‍റെ കാല്പാദം ചൂണ്ടിക്കാട്ടി പറയുമ്പോഴും അദ്ദേഹത്തെ കാത്ത് ചില പെണ്‍മക്കള്‍ ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും റോക്കി എഴുതുന്നു. ലോകത്തെ മറ്റെന്തിനേക്കാളും ജാമി തന്‍റെ കുടുംബത്തെ സ്നേഹിച്ചു...
അരിസോണ സിറ്റിയിലെ തന്‍റെ രണ്ടാമത്തെ പ്രിയപ്പെട്ട മകൻ റോക്കി (ലിസെത്ത്) ലവ്‌ലെസ്, തന്‍റെ പ്രിയപ്പെട്ട മകൻ റോഡ്‌നി ലവ്‌ലെസ്, ഇളയ സഹോദരൻ ജോയി, അനൗദ്യോഗിക മകൾ മെലിസ (കോയ്) വാൻസും. ട്രെയിലർ പാർക്ക്, ഡിസൈനിൽ 'ബട്ട്‌വെയ്‌സർ ദി കിംഗ് ഓഫ് റിയേഴ്‌സ്' എന്ന് എഴുതിയ ഒരു ജോടി പഴയ ബോക്‌സർ. ഇവയെല്ലാം അദ്ദേഹം മിസ് ചെയ്യുമെന്നും റോക്കി എഴുതുന്നു. ൃഅദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ തങ്ങളുടെ പൂക്കട സന്ദര്‍ശിക്കാന്‍ പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിക്കുന്നത്. സാംസ്കാരികമായി ഇന്നും കോളോണിയല്‍ ജീവിതരീതി പിന്തുടരുന്ന ഇന്ത്യന്‍ സാമൂഹിക ജീവിത സാഹചര്യത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന് വിരുദ്ധമായൊരു ചരമ കുറിപ്പാണ് റോക്കി തന്‍റെ അച്ഛനെ കുറിച്ച് എഴുതിയത്. അച്ഛന്‍ വിവാഹിതനാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്ന മകന്‍ അച്ഛന് മറ്റ് ബന്ധങ്ങളുണ്ടെന്ന് പറയുന്നതില്‍ മടിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് മറ്റൊരു സ്ത്രീയിലുള്ള മകളെ അംഗീകരിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും കാണാം. പുലാസ്‌കി ഫ്യൂണറൽ ഹോമിന്‍റെ വെബ്‍സൈറ്റില്‍ മകന്‍ അച്ഛനെ കുറിച്ചെഴുതിയ ആ കുറിപ്പ് ഇപ്പോഴും കാണാം. അതിന് താഴെയായി അനവധി പേര്‍ ജെയിംസ് ലവ്‌ലെസി കുറിച്ചും റോക്കി എഴുതിയ കുറിപ്പിനെ കറിച്ചും എഴുതിയത്.
ആള്‍ക്കൂട്ടത്തിന് നടുവില്‍ ആസ്വദിച്ച് പാനിപ്പൂരി കഴിക്കുന്ന കുരങ്ങന്‍റെ വീഡിയോ വൈറല്‍!
