Asianet News MalayalamAsianet News Malayalam

ഉത്തര കൊറിയൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയക്കാരൻ, ജീവിച്ചിരിപ്പുണ്ടോ എന്നും ഉറപ്പില്ല...

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള അതിർത്തി ലോകത്തിലെ ഏറ്റവും ശക്തമായ കോട്ടയുള്ള പ്രദേശങ്ങളിലൊന്നാണ്. 

South Korean man crossed boarder to North Korea
Author
South Korea, First Published Jan 3, 2022, 10:24 AM IST

ഒരു ദക്ഷിണ കൊറിയ(South Korea)ൻ പൗരൻ അതീവസുരക്ഷയുള്ള അതിർത്തി കടന്ന് ഉത്തര കൊറിയ(North Korea)യിലേക്ക് കടന്നതായി സൈന്യം. ദക്ഷിണ കൊറിയൻ സേന മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിയോളിലെ സൈനിക മേധാവികൾ പറയുന്നത്, ആ വ്യക്തി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എന്നാൽ, അയാളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട് എന്നാണ്.

മഹാമാരി സമയത്ത് ഉത്തരകൊറിയ ഷൂട്ട്-ഓൺ-സൈറ്റ് നയം നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (JCS) ശനിയാഴ്ച പ്രാദേശിക സമയം ഏകദേശം 21:20 ന് (12:20 GMT) കിഴക്കൻ തീരത്ത്, രണ്ട് കൊറിയകളെയും വേർതിരിക്കുന്ന ഡീമിലിറ്ററൈസ്ഡ് സോണിൽ (DMZ) ആളെ കണ്ടെത്തിയതായി പറയുകയായിരുന്നു. 

സിയോളിലെ പ്രതിരോധ ഉദ്യോഗസ്ഥർ മുൻകാലങ്ങളിൽ സമാനമായ ലംഘനങ്ങൾക്ക് ശേഷം അതിർത്തി പ്രതിരോധ സംവിധാനം നവീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. 2020 സെപ്റ്റംബറിൽ കടലിൽ കാണാതായ ദക്ഷിണ കൊറിയൻ ഫിഷറീസ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈന്യം വെടിവെച്ചിരുന്നു. സംഭവം കോളിളക്കം സൃഷ്ടിച്ചു. പ്യോങ്‌യാങ് ആൻറി വൈറസ് റൂളിനെ കുറ്റപ്പെടുത്തുകയും പിന്നീട് ക്ഷമാപണം നടത്തുകയുമായിരുന്നു. 

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒരു നഗരം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തെക്ക് നിന്ന് ഒരാൾ കൊവിഡ് ലക്ഷണവുമായി വടക്കോട്ട് എത്തിയതിനെ തുടർന്നായിരുന്നു അടച്ചുപൂട്ടൽ. 

ഉത്തരകൊറിയയുടെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളും രാജ്യത്തിനുള്ളിലെ സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങളും ദക്ഷിണ ഭാ​ഗത്തുനിന്നുള്ള ആളുകളുടെ വരവ് കുറച്ചിട്ടുണ്ട്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള അതിർത്തി ലോകത്തിലെ ഏറ്റവും ശക്തമായ കോട്ടയുള്ള പ്രദേശങ്ങളിലൊന്നാണ്. ഇത് കുഴിബോംബുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, ചുറ്റും വൈദ്യുത, ​​മുള്ളുവേലി വേലി, നിരീക്ഷണ ക്യാമറകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ സായുധരായ ഗാർഡുകൾ 24 മണിക്കൂറും ജാഗരൂകരായി ഇവിടെയുണ്ടാവും. 

Follow Us:
Download App:
  • android
  • ios