. ഭൂമിയില്‍ പതിച്ചത് ബഹിരാകാശത്ത് നിന്ന് വന്നതാണെന്ന് ഇപ്പോൾ വ്യക്തമാണെങ്കിലും, ഇറ്റാ അക്വാറിഡ്സ് എന്ന് വിളിക്കപ്പെടുന്ന ഉൽക്കാവർഷത്തിൽ നിന്നായിരിക്കാം ഇത് വന്നതെന്ന് കരുതുന്നു. 


യുഎസിലെ ന്യൂജേഴ്സിയില്‍ ഒരു വീട് തകര്‍ത്ത പാറക്കഷ്ണം ഉല്‍ക്കാ പതനമാണെന്ന് കരുതുന്നതായി ശാസ്ത്രസമൂഹം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോപ്‍വെല്‍ ടൗൺഷിപ്പിലെ ഒരു വീടിന്‍റെ മേല്‍ക്കൂരയിലാണ് 500 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ഉല്‍ക്കാ ശില പതിച്ചത്. ഉല്‍ക്കാ പതനത്തില്‍ കുടുംബത്തിലെ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ നന്ദിയുണ്ടെന്ന് ഓൾഡ് വാഷിംഗ്ടൺ ക്രോസിംഗ് പെന്നിംഗ്ടൺ റോഡിലെ വീട്ടുടമസ്ഥയായ സുസി കോപ്പ് പറഞ്ഞു. 

സുസി കോപ്പിന്‍റെ അച്ഛന്‍റെ കിടപ്പുമുറിയുടെ മുകളിലാണ് ഉല്‍ക്കാശില പതിച്ചത്. ഭൂമിയില്‍ പതിച്ച ഉല്‍ക്കാ ശിലയ്ക്ക് 4 -6 ഇഞ്ച് വലിപ്പമുണ്ട്. ഇതിന് ദീര്‍ഘ ചതുരാകൃതിയിലുള്ള ലോഹരൂപമാണ് ഉള്ളതെന്ന് സിബിഎസ് ന്യൂസ് ഫിലാഡൽഫിയ റിപ്പോർട്ട് ചെയ്തു. ഭൂമിയില്‍ പതിച്ചത് ബഹിരാകാശത്ത് നിന്ന് വന്നതാണെന്ന് ഇപ്പോൾ വ്യക്തമാണെങ്കിലും, ഇറ്റാ അക്വാറിഡ്സ് എന്ന് വിളിക്കപ്പെടുന്ന ഉൽക്കാവർഷത്തിൽ നിന്നായിരിക്കാം ഇത് വന്നതെന്ന് കരുതുന്നു. എങ്കിലും ആദ്യം പാറക്കഷ്ണം കണ്ടപ്പോള്‍ അത് ആരോ വീടിന് നേര്‍ക്കെറിഞ്ഞതാണെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍, പിന്നീട് സംശയം തോന്നിയ സുസി കോപ്പ് പ്രാദേശിക പോലീസിനെ വിളിച്ച് 'ആകാശത്ത് നിന്ന് എന്തോ വീണെന്ന്' അറിയിക്കുകയായിരുന്നു.

ഒരച്ഛന്‍, രണ്ട് അമ്മമാര്‍, നാല് കുട്ടികള്‍; ഒരു ഇന്തോ - അമേരിക്കന്‍ സന്തുഷ്ട 'ത്രോപോള്‍' കുടുംബം

'ഭൂമിയില്‍ പതിച്ചത് അഞ്ഞൂറു കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശിലയാണ്. ഇത് സൗരയൂഥത്തിന്‍റെ ആദ്യ കാലങ്ങളില്‍ നിന്നുള്ള അവശിഷ്ടമാണ്. ഇത്രയും കാലം ഈ വസ്തു ബഹിരാകാശത്ത് ഓടി നടക്കുകയായിരുന്നു. ഇപ്പോള്‍ ഇത് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍പ്പെടുകയും ഭൂമിയിലേക്ക് പതിക്കുകയുമായിരുന്നു' എന്ന് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് ജ്യോതിശാസ്ത്രജ്ഞനായ ഡെറിക് പിറ്റ്സ് പറഞ്ഞു. 'ഇത് യഥാർത്ഥത്തിൽ ഒരു വീടിനെ ആക്രമിക്കുക, അല്ലെങ്കില്‍ ആളുകൾക്ക് എടുക്കാൻ പാകത്തിന് അവശേഷിക്കുകയെന്നാല്‍ അത് ശരിക്കും അസാധാരണവും ചരിത്രത്തിൽ തന്നെ വളരെ കുറച്ച് തവണ മാത്രം സംഭവിച്ചിട്ടുള്ളതുമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിച്ച ഉല്‍ക്ക എന്തെങ്കിലും തരത്തില്‍ ഭീഷണിയുള്ളതാണോയെന്ന് പരിശോധിക്കാന്‍ ലഭിച്ച വസ്തുവിനെ റേഡിയോ ആക്ടിവിറ്റിക്കായി സ്കാന്‍ ചെയ്തെന്നും അത് നിലവില്‍ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. 

മുന്‍ കാമുകിക്ക് ചെലവ് കണക്ക് നല്‍കി കാമുകന്‍; ചെലവഴിച്ച പണത്തിന്‍റെ പകുതി വേണമെന്ന് ആവശ്യം

YouTube video player