ഗ്രാമവികസന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന ഇവര്‍ ഗ്രാമങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും പ്രത്യേക താത്പര്യം കാണിക്കുന്നു.  


യര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വലിയ ശമ്പളം വാങ്ങുന്ന ചിലര്‍ പെട്ടെന്ന് അതെല്ലാം ഉപേക്ഷിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പോയ കഥകള്‍ ഏറെയുണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍. നിലവിലെ പൊതുബോധ്യത്തോടുള്ള കലഹമാണ് പലരെയും ഇത്തരത്തില്‍ പിന്‍നടത്തത്തിന് പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളില്‍ അസ്വസ്ഥരായിരിക്കും ഇത്തരത്തിലുള്ളവര്‍. ഈ അസമത്വത്തിന്‍റെ അന്തരത്തെ കുറയ്ക്കുന്നതിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഉയര്‍ന്ന ജീവിത നിലവാരത്തില്‍ നിന്ന് പെടുന്നനെ ഇത്തരക്കാര്‍ എല്ലാം ഉപേക്ഷിച്ച് ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അവരുടെ സാധാരണമായ ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന തരത്തില്‍ തങ്ങളെകൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുകയാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നതും. പലപ്പോഴും ഗ്രാമവികസന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന ഇവര്‍ ഗ്രാമങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും പ്രത്യേക താത്പര്യം കാണിക്കുന്നു. 

കൂടുതല്‍ വായിക്കാന്‍: 'ഓ അവന്‍റൊരു മുതലക്കണ്ണീര്...!'; അല്ല ഈ മുതലക്കണ്ണീരെല്ലാം വ്യാജമാണോ ? 

ആ കഥകളിലേക്ക് മറ്റൊരു ജീവിതം കൂടി തുന്നിച്ചേര്‍ക്കപ്പെടുകയാണ്. ഇത്, ശ്രാവണ്‍. ശ്രാവണിനെ കുറിച്ച് ട്വിറ്ററില്‍ എഴുതിയത് അദ്ദേഹത്തിന്‍റെ സുഹൃത്തായ രാഹുല്‍ രാജ് ആണ്. രാഹുല്‍ രാജ് ഇങ്ങനെ എഴുതുന്നു, 'സ്കൂള്‍ സുഹൃത്തായ ശ്രാവണ്‍ ഒരു കണക്ക് പ്രതിഭയാണ്. ജെഇഇ യോഗ്യത നേടിയ അദ്ദേഹം ഐഐടി ഗുവാഹത്തിയില്‍ പഠനത്തിന് ചേര്‍ന്നു. എംഎന്‍സിയിലെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ച്, വളരെ ലളിതമായി കണക്ക് പഠിക്കാനും പഠിപ്പിക്കാനുമുള്ള വഴികള്‍ അദ്ദേഹം കണ്ടെത്തി. അവന്‍ സന്യാസിയെ പോലെ ജീവിക്കുന്നു. നാടോടികളെപോലെ യാത്ര ചെയ്യുന്നു. ഭ്രാന്തമായി ജീവിക്കുന്നു. കോച്ചിങ്ങ് ക്ലാസുകള്‍ കൊലപ്പെടുത്തിയ നല്ല കണക്ക് പഠിപ്പിക്കുന്നു. ' അതോടൊപ്പം ശ്രാവണ്‍ കണക്ക് പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോയില്‍ നിന്നും മുറിച്ചെടുത്ത ഒരു ചിത്രവും രാഹുല്‍ നല്‍കി. 

Scroll to load tweet…

കൂടുതല്‍ വായിക്കാന്‍: 'കാര' ഒരു വെറും കടുവയല്ല; സ്വര്‍ണ്ണപല്ലുള്ള ബംഗാള്‍ കടുവ !

ശ്രാവണിന് ഐഐടിയിലോ ജിഇഇയിലെ കോച്ചിങ്ങ് ക്ലാസുകളിലോ ഒരു ജോലി കിട്ടാന്‍ പാടൊന്നുമില്ല. പക്ഷേ കണക്കിനോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം നല്‍കുന്ന കണക്ക് ക്ലാസുകളോടുള്ള വിയോജിപ്പും അദ്ദേഹത്തെ കണക്ക് ലളിതമാക്കുന്നതിനുള്ള സ്വന്തം തന്ത്രങ്ങള്‍ കണ്ടെത്തുന്നതിനായി പ്രേരിപ്പിച്ചു. ഇത് ഗ്രാമങ്ങളിലെ സാമ്പത്തികമായി താഴ്ന്ന ജീവിത നിലവാരത്തിലുള്ള കുടുംബാംഗങ്ങളിലെ കുട്ടികള്‍ക്കും ഉയര്‍ന്ന ഫീസ് നല്‍കാതെ തന്നെ കണക്ക് ലളിതമായി പഠിക്കുന്നതിന് വഴി തെളിക്കുന്നു. സമ്പത്ത് ഉള്ളവര്‍ക്ക് മാത്രമല്ല, സമ്പത്ത് ഇല്ലാത്തവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നാണ് ശ്രാവണിന്‍റെ ആഗ്രഹം. അതിനായി അദ്ദേഹം സ്വന്തം ജീവിതം തന്നെ മാറ്റിവയ്ക്കുന്നു. 

കൂടുതല്‍ വായിക്കാന്‍: വേദനയായി തുര്‍ക്കിയില്‍ നിന്നുള്ള ആയിരങ്ങളുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍!