Asianet News MalayalamAsianet News Malayalam

വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ചു, എംബിഎ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിപ്പിച്ചു

റിപ്പോർട്ടുകൾ പ്രകാരം ഒരു ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിയാണ് വീഡിയോയിൽ എന്ന് പറയുന്നു. വീഡിയോയിൽ ഒരാൾ വിദ്യാർത്ഥിയോട് അവൻ വിവാഹത്തിന് ചെന്നതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം. 

student gatecrashes wedding forced to wash plates
Author
First Published Dec 2, 2022, 9:13 AM IST

വിളിക്കാത്ത വിവാഹത്തിന് കയറിച്ചെല്ലുന്നവരെ നിരവധി സിനിമകളിലും മറ്റും നാം കാണാറുണ്ട്. അതൊക്കെ സിനിമകളിൽ വളരെ തമാശ ആയിട്ടാണ് അവതരിപ്പിക്കാറും. ചിലപ്പോൾ യഥാർത്ഥ ജീവിതത്തിലും നമ്മൾ അത്തരത്തിലുള്ളവരെ കണ്ടിട്ടുണ്ടാവും. മാത്രമല്ല, അത് ചെയ്തവരും കാണും. വിദ്യാർത്ഥികളായിരിക്കെ ഒരു രസത്തിനു പോയി അങ്ങനെ വിവാഹത്തിന്റെ ഭക്ഷണം കഴിച്ച് വരുന്നവരും ഉണ്ട്. എന്നാൽ, അത് പിടിക്കപ്പെട്ടാൽ ചിലപ്പോൾ പിന്നീട് എന്താവും സംഭവിക്കുക എന്ന് പറയാൻ സാധിക്കില്ല. ഭോപ്പാലിലും അതുപോലെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. 

ഭോപ്പാലിൽ നിന്നുമുള്ള ഒരു എംബിഎ വിദ്യാർത്ഥിയാണ് വിളിക്കാത്ത കല്യാണത്തിന് ചെന്ന് വില കൂടിയ തരം ഭക്ഷണം കഴിച്ചത്. എന്നാൽ, പിടിക്കപ്പെട്ടതോടെ അവനോട് ആളുകൾ വളരെ മോശമായിട്ടാണ് പെരുമാറിയത്. വിദ്യാർത്ഥിയെ കൊണ്ട് ആ വീട്ടുകാർ പാത്രം കഴുകിപ്പിച്ചു. 

വിദ്യാർത്ഥി പാത്രം കഴുകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ വേ​ഗം തന്നെ പ്രചരിച്ചു. അതിൽ എല്ലാവരും ചേർന്ന് അവനെ കൊണ്ട് പാത്രം കഴുകിപ്പിക്കുന്നതും അവൻ പാത്രം കഴുകുന്നതും കാണാം. വീഡിയോ വൈറലായതോടെ ആളുകൾ അവനെ പിന്തുണച്ചും വിമർശിച്ചും കമന്റുകളുമായി മുന്നോട്ട് വന്നു. 

റിപ്പോർട്ടുകൾ പ്രകാരം ഒരു ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിയാണ് വീഡിയോയിൽ എന്ന് പറയുന്നു. വീഡിയോയിൽ ഒരാൾ വിദ്യാർത്ഥിയോട് അവൻ വിവാഹത്തിന് ചെന്നതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം. 

'എന്തിനാണ് കല്യാണത്തിന് വന്നത്, നിന്നെ ആരെങ്കിലും ക്ഷണിച്ചോ' തുടങ്ങിയ ചോദ്യങ്ങളാണ് ഇയാൾ ചോദിക്കുന്നത്. അതോടൊപ്പം മറ്റൊരാൾ 'ഈ പാത്രങ്ങൾ വൃത്തിയായി കഴുകണം, വീട്ടിൽ കഴുകുന്നത് പോലെ' എന്ന് നിർദ്ദേശിക്കുന്നതും കേൾക്കാം. 

ഏതായാലും സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 
 

Follow Us:
Download App:
  • android
  • ios