തുടർന്ന് സ്കൂൾ അധികൃതരുടെ പരാതിയിൽ അറസ്റ്റ് ചെയ്യാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ കുറ്റം നിഷേധിച്ചു. എന്നാൽ പൊലീസ് വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ ഇയാൾ ശാന്തനായി അറസ്റ്റിന് സമ്മതിക്കുകയായിരുന്നു.
സ്കൂൾ അധികൃതരും രക്ഷിതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ നിരവധി സംഭവങ്ങളാണ് അടുത്തിടയായി റിപ്പോർട്ട് ചെയ്യുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ഇത്തരം അസ്വസ്ഥതകൾ പലപ്പോഴും ചെറിയ ചെറിയ വാക്കു തർക്കങ്ങളിൽ തുടങ്ങി കയ്യാങ്കളിയിൽ വരെ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ സംഭവിച്ച സമാനമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്കൂൾ ബസ്സിൽ കുട്ടിയെ കയറ്റാത്തതിനെ തുടർന്ന് ഒരു രക്ഷിതാവ് സ്കൂൾ ബസിലെ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഫ്ലോറിഡയിലെ ഒകാലയിൽ മെയ് രണ്ടിനാണ് സംഭവം. സ്കൂൾ ജീവനക്കാരനെ ബസ്സിനുള്ളിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ചതിന് എസ്ഡ്ര ബർഗെസ്-ക്രൂസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ മരിയോൺ കൗണ്ടി ഷെരീഫ് ഓഫീസ് ആണ് പുറത്ത് വിട്ടത്.സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്, ഒകാലയിലെ ഒരു സ്റ്റോപ്പിൽ കുട്ടിയുമായി ബസ് കാത്തുനിൽക്കുകയായിരുന്നു എസ്ഡ്ര ബർഗെസ്-ക്രൂസ്. എന്നാൽ ഇവർക്കരികിൽ വാഹനം നിർത്തിയെങ്കിലും ജീവനക്കാരൻ കുട്ടിയെ വാഹനത്തിൽ കയറ്റാൻ തയാറായില്ല. തുടർന്ന് രോഷാകുലനായ ക്രൂസ് ജീവനക്കാരന് പറയാനുണ്ടായിരുന്ന കാര്യങ്ങൾ പോലും കേൾക്കാൻ തയ്യാറാകാതെ ഇയാളെ അസഭ്യം പറയുകയും വാഹനത്തിനുള്ളിൽ ചാടിക്കയറി മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതരുടെ പരാതിയിൽ അറസ്റ്റ് ചെയ്യാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ കുറ്റം നിഷേധിച്ചു. എന്നാൽ പൊലീസ് വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ ഇയാൾ ശാന്തനായി അറസ്റ്റിന് സമ്മതിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇയാളുടെ കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റാതിരുന്നത് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്കൂൾ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
