പ്രിയ തന്നോട് എപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ് ചെയ്യും. തനിക്കവളെ ഇഷ്ടമാണ് എന്നാണ് എഴുതിയിരിക്കുന്നത്. പ്രിയ തന്നോട് സ്നാപ്ചാറ്റിലാണ് ചാറ്റ് ചെയ്യാറുള്ളത്, വളരെ സുന്ദരിയും ക്യൂട്ടുമാണ് എന്നാണ് എഴുതിയിരിക്കുന്നത്.

പലതരം ഉത്തരക്കടലാസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതുപോലെ, ഇപ്പോൾ വൈറലാവുന്നത് ഒരു ഹൃദയത്തിന്റെ ചിത്രമാണ്. ഒരു വിദ്യാർത്ഥി വരച്ചത് എന്നും പറഞ്ഞാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഹൃദയത്തിന്റെ ഡയ​ഗ്രം വരച്ച് അതിന്റെ പ്രവർത്തനങ്ങൾ എഴുതാനാണ് ചോദ്യത്തിൽ പറയുന്നത്. അതിന് എഴുതിയിരിക്കുന്ന രസകരമായ ഉത്തരമാണ് ചിത്രം വൈറലാവാൻ കാരണമായിത്തീർന്നിരിക്കുന്നത്. ഹൃദയത്തിന്റെ നാല് അറകകളെ കുറിച്ച് എഴുതുന്നതിന് പകരം ചില പെൺകുട്ടികളുടെ പേരാണ് ഉത്തരക്കടലാസിൽ എഴുതിയിരിക്കുന്നത്. ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിങ്ങനെയാണ് പേരുകൾ. പിന്നീട്, ഇവരെ കുറിച്ച് വിശദീകരിച്ചിട്ടുമുണ്ട്. 

പ്രിയ തന്നോട് എപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ് ചെയ്യും. തനിക്കവളെ ഇഷ്ടമാണ് എന്നാണ് എഴുതിയിരിക്കുന്നത്. പ്രിയ തന്നോട് സ്നാപ്ചാറ്റിലാണ് ചാറ്റ് ചെയ്യാറുള്ളത്, വളരെ സുന്ദരിയും ക്യൂട്ടുമാണ് എന്നാണ് എഴുതിയിരിക്കുന്നത്. നമിത തന്റെ അയൽക്കാരന്റെ മകളാണ് എന്നും വലിയ കണ്ണുകളുണ്ട് എന്നും എഴുതിയിട്ടുണ്ട്. പൂജ തന്റെ എക്സ് ലവറാണ് എന്നും തനിക്ക് അവളെ മറക്കാനാവില്ല എന്നുമാണ് എഴുതിയിരിക്കുന്നത്. ഹരിതയാവട്ടെ തന്റെ ക്ലാസ്‍മേറ്റാണ് എന്നും എഴുതിയിട്ടുണ്ട്. 

View post on Instagram

ടീച്ചർ ഇതിന് 10 -ൽ 0 മാർക്കാണ് നൽകിയിരിക്കുന്നത്. രക്ഷിതാവിനെ വിളിക്കാനും പറഞ്ഞിട്ടുണ്ട്. എന്തായാലും, വളരെ പെട്ടെന്ന് തന്നെ ചിത്രമങ്ങ് വൈറലായി. നിരവധിപ്പേർ രസകരമായ കമന്റുകളും നല്കി. അവൻ ഹൃദയത്തിന്റെ ഡയഗ്രമെങ്കിലും വരച്ചിട്ടില്ലേ? അതിന് രണ്ട് മാർക്ക് കൊടുത്തുകൂടേ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞത്, സ്റ്റുഡന്റ് റോക്ഡ്, ടീച്ചർ ഷോക്ക്ഡ് എന്നാണ്. 

അതേസമയം, ടീച്ചറുടെയും വിദ്യാർത്ഥിയുടെയും കയ്യെഴുത്ത് ഒരുപോലെയിരിക്കുന്നു എന്നും ഇത് വൈറലാവാൻ തയ്യാറാക്കിയതാണ് എന്നാണ് മിക്കവരുടെയും അഭിപ്രായം.