ചൈനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സാമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.  


ദ്യയില്‍ വിളമ്പുന്ന പപ്പടത്തിന് പോലും ഒരു വിവാഹം മുടക്കാനുള്ള കെല്‍പ്പുണ്ടെന്ന് മലയാളിയെ പോലെ മറ്റാര്‍ക്കും അറിയില്ല. പപ്പടം മാത്രമല്ല, വിവാഹത്തിന് വിളിക്കാത്തതിന്‍റെ പേരില്‍, വിളമ്പിയ പായസം കുറഞ്ഞതിന്‍റെ പേരില്‍ അങ്ങനെ നിസാര കാര്യങ്ങള്‍ക്ക് വിവാഹവേദികളില്‍ അടി പൊട്ടിയ നിരവധി സന്ദര്‍ഭങ്ങളിലൂടെ ഓരോ മലയാളിയും കടന്ന് പോയിട്ടുണ്ടാകും. എന്നാല്‍, വിവാഹ വേദിയില്‍ വച്ച് വധുവിന്‍റെ മുന്‍ബന്ധത്തെ കുറിച്ച് വെളിപെടുത്തിയതിന് അടിപൊട്ടിയത് അങ്ങ് ചൈനയിലാണ്. വിവാഹ വേദിയില്‍ വച്ച് വരന്‍ തന്നെയായിരുന്നു ആ വെളിപ്പെടുത്തല്‍ നടത്തിയതും. 2019 ല്‍ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്ന ഈ വീഡിയോ കഴിഞ്ഞ ദിവസം റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 

വരനും വധുവും വേദിയിലേക്ക് കയറുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇരുവരും വേദിയില്‍ എത്തുമ്പോള്‍ നവദമ്പതികളെ അനുമോദിച്ചും പ്രകീര്‍ത്തിച്ചും കൊണ്ട് അനൌണ്‍സ്മെന്‍റുകള്‍ വരുന്നു. സദസിലിരിക്കുന്നവര്‍ ഓരോന്നിനും കൈയടിക്കുന്നു. അനുമോദനം കഴിയുന്നതോടെ വേദിക്ക് പുറകിലെ സ്ക്രീനില്‍ വധുവിന്‍റെ ഒരു പഴയവീഡിയോ പ്ലേ ചെയ്യുന്നു. ഇതിന് പിന്നാലെ വരനും വധുവും പരസ്പരം ഏറ്റുമുട്ടാനായി ആയുമ്പോള്‍ സദസില്‍ ഇരുന്ന ചിലര്‍ ഓടിയെത്തി രണ്ട് പേരെയും പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. 'എനിക്ക് ആ ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് നിങ്ങള്‍ കരുതിയോ' എന്ന് ആക്രോശിച്ച് കൊണ്ട് വരന്‍ വധുവിനെ അക്രമിക്കാനാഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യക്തി ബാന്ധങ്ങളിലുണ്ടാകുന്ന മൂല്യച്യുതിയെ കുറിച്ച് ചൈനയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ വീഡിയോ ആയിരുന്നു അത്. 

'നീറ്റ് പോയാൽ പോട്ടെ, ക്ലാറ്റ് ഉണ്ടല്ലോ' എന്ന് പരസ്യം; മുതലാളിത്തം അതിന്‍റെ ഉന്നതിയിലെന്ന് സോഷ്യൽ മീഡിയ

മനുഷ്യരെ പോലെ ആനകളും പരസ്പരം 'പേര് ചൊല്ലി' വിളിക്കുന്നുവെന്ന് പഠനം

വധുവിന്‍റെ വീട്ടിലെ സിസിടിവി ക്യാമറ യാദൃശ്ചികയാ വരന്‍ പരിശോധിച്ചപ്പോളാണ് വധുവിന്‍റെ രഹസ്യ ബന്ധത്തെ കുറിച്ച് വരന് ബോധ്യമായതെന്ന് ഏഷ്യാ വണ്ണിന്‍റെ റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവിന് തന്‍റെ സഹോദരീ ഭര്‍ത്താവുമായി രഹസ്യ ബന്ധമുണ്ടായിരുന്നു. ഇതിന്‍റെ വീഡിയോകളാണ് വരന്‍ യാദൃശ്ചികമായി കാണാന്‍ ഇടവന്നത്. ഈ വീഡിയോകള്‍ വരന്‍, വിവാഹ വേദിയില്‍, ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നില്‍ തന്നെ പ്രദര്‍ശിപ്പിച്ചു. പിന്നാലെയാണ് വിവാഹ വേദിയില്‍ സംഘര്‍ഷം ഉടലെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഇത്തരമൊരു കാര്യം പറയാന്‍ വേണ്ടി എന്തിനാണ് ഇത്രയേറെ പണം മുടക്കി വിവാഹവേദി ഒരുക്കിയത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. 'ആളുകൾ കല്യാണം നിർത്തിയ സമയം ഞാൻ ഓർക്കുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 

വില കൂടിയ ഐഫോണുമായി ഭിക്ഷയാചിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍; പിന്നാലെ അന്വേഷണവുമായി പോലീസ്