രഥൻ ചാർ എന്ന എഐ ആർട്ടിസ്റ്റ് ആണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ സൂപ്പർ ഹീറോസിന്റെ എ ഐ പരിവേഷം പങ്കുവെച്ചത്. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിൻറെ ഈ എ ഐ സൃഷ്ടികൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

സമസ്ത മേഖലകളിലും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തരംഗമാണ്. അനുദിന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നു എന്നത് മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഭാവനയുടെ വലിയ ലോകത്തേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നതും ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഒരു വലിയ സംഭാവനയാണ്. 

AI ടൂളുകൾ ഉപയോഗിച്ച്, കലാകാരന്മാർക്ക് ഇപ്പോൾ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരത്തിലുള്ള നിരവധി AI ആർട്ട് സീരീസുകൾ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭാവനയുടെ മറ്റൊരു സൂപ്പർലോകം കൂടി തീർക്കുകയാണ് DC സൂപ്പർഹീറോകളെ അനായാസം അണിനിരത്തിക്കൊണ്ട് മറ്റൊരു AI ആർട്ട് സീരീസ്.

സൂപ്പർമാനും സ്പൈഡർമാനും വണ്ടർ വുമണും ഒക്കെ അടങ്ങുന്ന സൂപ്പർ ഹീറോകളുടെ ഒരു വലിയ നിരയെ തന്നെ തെരുവിൽ അണിനിരത്തുന്നതാണ് ഈ ആർട്ട് സീരീസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഉടൻ തന്നെ ശ്രദ്ധിക്കപ്പെട്ട സൂപ്പർ ഹീറോകളുടെ ഈ രംഗപ്രവേശം ഇപ്പോൾ ഒരു തരംഗമായി മാറിയിരിക്കുകയാണ്. അസാധാരണമായ കലാവൈഭവം കൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ് എ ഐ സൂപ്പർ ഹീറോ സീരീസ്.

Scroll to load tweet…

സൂപ്പർമാൻ, വണ്ടർ വുമൺ, അക്വാമാൻ, ജോക്കർ, ഗ്രീൻ ലാന്റേൺ, ഫ്ലാഷ്, ബാറ്റ്മാൻ എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ഡിസി കഥാപാത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഈ ആർട്ട് സീരിസ്. രഥൻ ചാർ എന്ന എഐ ആർട്ടിസ്റ്റ് ആണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ സൂപ്പർ ഹീറോസിന്റെ എ ഐ പരിവേഷം പങ്കുവെച്ചത്. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിൻറെ ഈ എ ഐ സൃഷ്ടികൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

Viral video: മദ്യപിച്ച ശേഷം ഉയരത്തിലുള്ള സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്, വൈറലായി വീഡിയോ 

സൺഗ്ലാസുള്ള സൂപ്പർമാൻ, മംഗൾസൂത്ര ധരിച്ച വണ്ടർ വുമൺ, ഡിസി കഥാപാത്രത്തിന് സമാനമായ ടാറ്റൂകളുള്ള അക്വാമാൻ എന്നിങ്ങനെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയായിരുന്നു സൂപ്പർ ഹീറോകളുടെ എ ഐ ആവിഷ്കാരവും. സൂപ്പർ ഹീറോകളുമായി ഇടപഴകുകയും അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്ന സാധാരണക്കാരെയും ഉൾപ്പെടുത്തിയതാണ് ഈ കലാസൃഷ്ടിയെ ശ്രദ്ധേയമാക്കുന്നത്.