നഗരം 'കല്ലോട് കല്ല്' മാറ്റി സ്ഥാപിക്കാന്‍ സ്വീഡന്‍; കാരണം, നഗരത്തിനടിയില്‍ അമൂല്യ മൂലകങ്ങള്‍ !
കണ്ടെത്തിയ ധാതുക്കള്‍ 'യൂറോപ്പിന്‍റെ ആവശ്യങ്ങളുടെ ഗണ്യമായ ഭാഗം' നല്‍കാന്‍ കഴിയുന്ന അത്രയും നിക്ഷേപം ഇവിടെ ഉണ്ടെന്നും ഭാവിയില്‍ ഈ ധാതുവിനായി ചൈനയെ ആശ്രയിക്കേണ്ടി വരില്ലെന്നും കമ്പനി അവകാശപ്പെട്ടു.

അസൗകര്യങ്ങളോ അപര്യാപ്തതകളും ഒക്കെ വരുമ്പോൾ വീടുകളും സ്ഥാപനങ്ങളും ഒക്കെ ഒരിടത്തു നിന്നും മാറ്റി സ്ഥാപിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു നഗരത്തെ മുഴുവൻ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അതേപടി മാറ്റി സ്ഥാപിച്ചതായി എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അത്തരത്തിലൊരു മാറ്റി സ്ഥാപിക്കലിനൊരുങ്ങുയാണ് ഒരു സ്വീഡൻ നഗരം. 2016 -ൽ 17,000-ത്തിലധികം ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിന്‍റെ പേര് 'കിരുണ' (Kiruna) എന്നാണ്. സ്വീഡിഷ് ലാപ്‌ലാൻഡിന്‍റെ വടക്കൻ മേഖലയിലെ മനോഹരമായ പട്ടണമായ കിരുണ നിലവിൽ ഉള്ള സ്ഥലത്ത് നിന്നും പൂർണ്ണമായും അല്പം ദൂരേക്ക് മാറ്റി സ്ഥാപിക്കുന്നതിന്‍റെ നടപടികളിലാണ് അധികൃതരിപ്പോള്‍. വെറുതേയല്ല ഈ മാറ്റി സ്ഥാപിക്കല്‍. അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ട്. ചില അതുല്യമായ കണ്ടെത്തലുകൾ ഈ നഗരത്തിൽ നിന്നും ഉണ്ടായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പാചക വിദഗ്ദരെ അനുകരിച്ച് പാചകം ചെയ്യുന്ന കുട്ടി; വൈറലായി വീഡിയോ !
ഈ വർഷം ആദ്യമാണ് നഗരത്തിൽ അപൂർവ ഭൂമി മൂലകങ്ങളുടെ നിക്ഷേപം ഉൾപ്പെടെ വിലയേറിയ ധാതുക്കളുടെ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനം ഇരുമ്പ് അയിര് തന്നെയാണ്. ഭൂ നിരപ്പില്‍ നിന്നും 1365 മീറ്റർ താഴെ മറ്റ് മൂലകങ്ങളും കണ്ടെത്തി. കിരുണയിലെ ഇരുമ്പ് അയിര് ഖനിയുടെ തൊട്ടടുത്താണ് നിക്ഷേപം കണ്ടെത്തിയതെന്നും അതിൽ 1 ദശലക്ഷം ടണ്ണിലധികം അപൂർവ എർത്ത് ഓക്സൈഡുകൾ അടങ്ങിയിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള LKAB എന്ന ഖനന കമ്പനി പറഞ്ഞു. 'യൂറോപ്പിന്‍റെ ആവശ്യങ്ങളുടെ ഗണ്യമായ ഭാഗം' നല്‍കാന്‍ കഴിയുന്ന അത്രയും നിക്ഷേപം ഇവിടെ ഉണ്ടെന്നും ഭാവിയില്‍ ഈ ധാതുവിനായി ചൈനയെ ആശ്രയിക്കേണ്ടി വരില്ലെന്നും കമ്പനി അവകാശപ്പെട്ടു. പുതുതായി കണ്ടെത്തിയ കോബാള്‍ട്ട് നിക്ഷേപം, ഇലക്ട്രിക് കാർ ബാറ്ററികളുടെയും വിന്‍റ് ടർബൈനുകളുടെയും ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ കണ്ടെത്തൽ ഭരണാധികാരികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. കാരണം കഴിഞ്ഞ 18 മാസക്കാലമായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോയിക്കൊണ്ടിരുന്നത്. അതുകൊണ്ട് ഇത്തരത്തിൽ ഒരു കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടതോടെ സ്വീഡന്‍റെ ഉപപ്രധാനമന്ത്രി എബ്ബാ ബുഷ് തന്‍റെ രാജ്യത്തെ ഒരു 'സ്വർണ്ണ ഖനി' എന്നാണ് വിശേഷിപ്പിച്ചത്.
മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !
പക്ഷേ, ഈ ധാതുക്കൾക്കായി കിരുണയിൽ ഖനനം ആരംഭിച്ചതോടെ അത് അവിടുത്തെ പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയായി തീർന്നു. ഇത് ഇവിടുത്തെ ഭൂപ്രദേശത്തിന് രൂപഭേദം വരുത്തുകയും കെട്ടിടങ്ങൾക്കും മറ്റും വിള്ളലുകൾ വീഴ്ത്തുകയും ചെയ്തു. തൽഫലമായി, കിരുണയെ അതിന്‍റെ യഥാർത്ഥ സ്ഥാനത്തിന് ഏകദേശം 1.9 മൈൽ കിഴക്കോട്ട് മാറ്റുന്നതിനുള്ള ഒരു പ്രോജക്റ്റ് ഇപ്പോൾ ഇവിടെ നടന്നു വരികയാണ്. 2026 ൽ മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. 1912 -ൽ സ്ഥാപിതമായ പള്ളി പോലെയുള്ള ചരിത്രപ്രധാനമായ അടയാളങ്ങൾ അതേപടി സംരക്ഷിക്കുമെന്നാണ് ഈ സ്ഥലംമാറ്റ പദ്ധതിക്ക് നേതൃത്വം നൽകുന്നവർ പറയുന്നത്. പ്രദേശവാസികൾ ആ നിർണായക നിമിഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക