Asianet News MalayalamAsianet News Malayalam

മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !


പുരാതന ഈജിപ്ഷ്യൻ ദേവന്മാരുടെ രാജാവിന്‍റെ ക്ഷേത്രമായ അമുൻ ക്ഷേത്രം കണ്ടെത്തിയവയില്‍പ്പെടുന്നു. പുരാതന കാലത്ത് ഫറവോന്മാർ അധികാരത്തിലേറുമ്പോള്‍ അനുഗ്രഹം തേടി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഒപ്പം അമൂല്യമായ നിധി ശേഖരവും.  
 

Thonis-Heracleion temple and a treasure trove was discovered in the Mediterranean Sea bkg
Author
First Published Sep 23, 2023, 1:32 PM IST

പുരാതന ഈജിപ്ഷ്യൻ തുറമുഖ നഗരമായ തോണിസ്-ഹെരാക്ലിയോണ്‍  (Thonis-Heracleion) മെഡിറ്ററേനിയന്‍  സമുദ്രാന്തര്‍ ഭാഗത്ത് കണ്ടെത്തി.  1,000 വർഷങ്ങൾക്ക് മുമ്പ് മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ ഒരു പുരാതന നഗരമാണ് തോണിസ്-ഹെരാക്ലിയോണ്‍. പുരാതന ഈജിപ്യന്‍ ക്ഷേത്രമായ അമുൻ ക്ഷേത്രത്തിലെ സ്വർണ്ണവും വെള്ളിയും അടങ്ങിയ അമൂല്യ നിധിയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. കണ്ടെത്തിയവയില്‍ ഈജിപ്ഷ്യന്‍ ഫറവോന്മാർ സിംഹാസനത്തിൽ കയറുമ്പോൾ അവരെ അനുഗ്രഹിക്കാനായി സമ്മാനിക്കപ്പെട്ട പുരാവസ്തുക്കൾ കൂടി ഉൾപ്പെടുന്നു. അഫ്രോഡൈറ്റിനുള്ള ഒരു ഗ്രീക്ക് ക്ഷേത്രവും പുരാതന ഗ്രീക്ക് ആയുധങ്ങളും ഇതോടൊപ്പം കണ്ടെത്തി. 

2000 ത്തിലാണ് ആദ്യമായി ഈ നഷ്ട നഗരത്തിന്‍റെ സാന്നിധ്യം സമുദ്രാന്തര്‍ഭാഗത്ത് കണ്ടെത്തുന്നത്. നൈൽ നദീമുഖത്ത് സ്ഥാപിച്ച തോണിസ്-ഹെരാക്ലിയോൺ ഒരുകാലത്ത് മെഡിറ്ററേനിയനിലെ ഏറ്റവും വലിയ തുറമുഖ നഗരമായിരുന്നു. അലക്സാണ്ട്രിയ നഗരം സ്ഥാപിക്കപ്പെടുന്നതുവരെ, തോണിസ് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രധാന്യമുള്ള നഗരം കൂടിയായിരുന്നു. ഗ്രീസിൽ നിന്ന് വരുന്ന എല്ലാ കപ്പലുകൾക്കും ഈജിപ്തിലേക്കുള്ള പ്രവേശനത്തിന് നിർബന്ധമായും ഈ നഗരത്തിലൂടെ കടന്ന് പോകേണ്ടിവന്നു. അക്കാലത്തെ ഭരണവർഗത്തിന്‍റെ ആചാരപരമായ ചടങ്ങുകളുടെയും കേന്ദ്രമായിരുന്നു ഇവിടം  എന്നാൽ, കാലക്രമേണ സമുദ്രജലം ഉയര്‍ന്നതും തുടർച്ചയായ ഭൂകമ്പങ്ങളും വേലിയേറ്റവും നഗരത്തിനെ പതുക്കെ കടലിന്‍റെ അടിത്തട്ടില്ലേക്ക് നീക്കി. അങ്ങനെ പതുക്കെ പതുക്കെ തോണിസ്-ഹെരാക്ലിയോൺ മെഡിറ്ററേനിയന്‍ കടലില്‍ അപ്രത്യക്ഷമായി. എട്ടാം നൂറ്റാണ്ടോടെ നഗരം പൂര്‍ണ്ണമായും കടലിനടിയിലായി. ഈ സമയത്ത് പ്രദേശം ഈജിപ്തിലെ 'അബൂകിർ ബേ' എന്നാണ് അറിയപ്പെട്ടത്. പുരാതന ക്ലാസിക് ഗ്രന്ഥങ്ങളിലും അപൂർവ ലിഖിതങ്ങളിളുമായി ഒടുവില്‍ ഈ നഗരത്തിന്‍റെ പേരും കഥകളും അവശേഷിച്ചു. 

ഇന്ത്യോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന് മുകളില്‍ 700 വര്‍ഷം പഴക്കമുള്ള ഗണേശ വിഗ്രഹം; നിത്യപൂജകളോടെ !

പൂച്ചയെന്ന് കരുതി യുവതി വളര്‍ത്തിയത് 'ബ്ലാക്ക് പാന്തറി'നെ; ഇതൊരു അപൂര്‍വ്വ സൗഹൃദ കഥ !

ഈജിപ്തിലെ ടൂറിസം പുരാവസ്തു മന്ത്രാലയവുമായി ചേർന്ന് ഖനനത്തിന് നേതൃത്വം നൽകിയത് യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അണ്ടർവാട്ടർ ആർക്കിയോളജി പ്രസിഡന്‍റ് ഫ്രാങ്ക് ഗോഡിയോയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ നഗരത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു പുരാവസ്തു സംഘം. ഏറ്റവും ഒടുവില്‍ നടന്ന ഖനന പ്രവര്‍ത്തനത്തിനിടെ മുങ്ങിപ്പോയ അമുൻ ക്ഷേത്രം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. അമുൻ ക്ഷേത്രം പുരാതന ഈജിപ്ഷ്യൻ ദേവന്മാരുടെ രാജാവിന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നു. പുരാതന കാലത്ത് ഫറവോന്മാർ അധികാരത്തിലേറുമ്പോള്‍ അനുഗ്രഹം തേടി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. പുരാവസ്തു ഗവേഷകർ ക്ഷേത്രത്തിന്‍റെ ഭണ്ഡാരത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങളും സ്ഥിരതയുടെ പ്രതീകമായ "ഡിജെഡ് സ്തംഭവും" ഉൾപ്പെടെയുള്ള പുരാവസ്തുക്കളും വിലയേറിയ അർദ്ധ നീല കല്ലുകൊണ്ട് നിർമ്മിച്ച  ലാപിസ് ലാസുലിയും കണ്ടെത്തി.

'സ്വാതന്ത്ര്യം അത് അനുഭവിച്ചാലേ അറിയൂ'; കടല്‍ത്തീരത്തെ നായയുടെ സന്തോഷത്തില്‍ മതി മറന്ന് നെറ്റിസണ്‍സ് !

തെരുവ് നായ്ക്കളെ ദത്തെടുക്കാന്‍ പള്ളി വാതില്‍ തുറന്ന് കൊടുത്ത് ബ്രസീൽ പുരോഹിതൻ

500 ബിസി മുതലുള്ള പാപ്പിറസിൽ പൊതിഞ്ഞ മരത്തിന്‍റെ നിര്‍മ്മിതകളും ഖനനത്തിനിടെ കണ്ടെത്തി. ഖനനത്തിനിടെ ഇതുവരെ അറിവില്ലാതിരുന്ന മറ്റൊരു പുണ്യ സ്ഥലവും കണ്ടെത്തി. പുരാണത്തിലെ സ്നേഹത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ദേവതയായ അഫ്രോഡൈറ്റിന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമായിരുന്നു അത്. അമുൻ ക്ഷേത്രത്തിന് കിഴക്കാണ് വെങ്കലവും സെറാമിക് വസ്തുക്കളും കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം കണ്ടെത്തിയത് നഗരത്തിൽ വ്യാപാരം നടത്താൻ അനുവാദം ഉണ്ടായിരുന്ന പുരാതന ഗ്രീക്കുകാർ നിര്‍മ്മിച്ചതാകാം ഈ ക്ഷേത്രമെന്ന് കരുതുന്നു. ഏകദേശം 2,500 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലെ 26-ാമത് രാജവംശത്തിന്‍റെ കാലത്ത് തോണിസ്-ഹെരാക്ലിയോണിൽ ഗ്രീക്കുകാരെത്തിയിരുന്നിരിക്കണം. മാത്രമല്ല, തോണിസ്-ഹെരാക്ലിയോണിൽ ഗ്രീക്ക് കൂലിപ്പടയാളികൾ ജോലി ചെയ്തിരുന്നതായും ഗവേഷണ സംഘത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios