ചൈനയിലെ നെയ്ജിയാങ്ങ് സ്വദേശിയാണ് ഈ കുട്ടി. മകന്‍റെ അസാധാരണ അനുകരണശേഷിയും പാചക വൈദഗ്ദ്ധ്യവും അവന്‍റെ അമ്മ തന്നെയാണ് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 


ളരെ ചെറുപ്രായത്തിൽ കുട്ടികൾക്ക് മുതിർന്നവരുടെ വാക്കുകളും പ്രവർത്തികളും ഒക്കെ അതുപോലെ അനുകരിക്കുന്നത് ഒരു ഹരമാണ്. നമ്മുടെ വീട്ടിലും പരിചയത്തിലും ഒക്കെയുള്ള കുട്ടികൾ ഇത്തരത്തിൽ നാം ചെയ്യുന്ന പല കാര്യങ്ങളും അനുകരിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. സാമൂഹിക മാധ്യമങ്ങൾ ജനകീയമായതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ രസകരമായ വീഡിയോകൾ ഓരോ നിമിഷവും നമ്മുടെ കൺമുമ്പിൽ എത്താറുണ്ട്. അത്തരത്തിൽ കൗതുകകരമായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ചൈനീസ് ബാലന്‍റെ അപാരമായ അനുകരണ ശേഷിയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ഒരു പാചകക്കാരന്‍റെ സൂക്ഷ്മ ചലനങ്ങൾ പോലും അതേപടി അനുകരിക്കുന്ന ഈ കൊച്ചു കുട്ടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരമാണ്.

മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !

Scroll to load tweet…

ഇന്ത്യോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന് മുകളില്‍ 700 വര്‍ഷം പഴക്കമുള്ള ഗണേശ വിഗ്രഹം; നിത്യപൂജകളോടെ !

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ X-ൽ മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വീണ്ടും സജീവ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. ചൈനയിലെ നെയ്ജിയാങ്ങ് സ്വദേശിയാണ് ഈ കുട്ടി. മകന്‍റെ അസാധാരണ അനുകരണശേഷിയും പാചക വൈദഗ്ദ്ധ്യവും അവന്‍റെ അമ്മ തന്നെയാണ് പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ തന്നെ പാചകത്തോടും ഭക്ഷണ വിഭവങ്ങളോടും അസാധാരണമായ ഒരു താല്പര്യം അവനിൽ ഉണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ടുതന്നെ ടിവിയിലെ പാചക ഷോകൾ കാണുന്നതാണത്രേ കുട്ടിയുടെ ഇഷ്ടവിനോദം. ടിവിയിൽ പാചകക്കാർ ചെയ്യുന്ന അതേ രീതിയിൽ തന്നെ അവരെ അനുകരിച്ച് കൊണ്ട് വീട്ടിൽ പാചകം ചെയ്യുന്നതും അവന്‍റെ പതിവാണ്. അത്തരത്തിലുള്ള ഒരു പാചക സമയത്തെ വീഡിയോയാണ് അമ്മ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പാചക വിദഗ്ധർ കൈകാര്യം ചെയ്യുന്ന അതേ രീതിയിൽ തന്നെ പാനും തവികളും ഒക്കെ ഉപയോഗിക്കുന്ന ബാലന്‍റെ കഴിവിനെ അഭിനന്ദിക്കുകയാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കൾ. വിവിധ സാമൂഹിക മാധ്യമങ്ങളിലായി വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക