അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാൻ സേന നടത്തിയ റെയ്ഡിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിലെ ആറ് പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു. 


2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ രണ്ടാമതും അധികാരമേല്‍ക്കുമ്പോള്‍ സൗഹാര്‍ദ്ദത്തിലായിരുന്നു താലിബാനും ഇസ്ലാമിക് സ്റ്റേറ്റും. എന്നാല്‍, താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഇസ്റ്റാമിക് സ്റ്റേറ്റ്സും താലിബാനും രണ്ട് വഴി പിരിഞ്ഞു. പിന്നീടങ്ങോട്ട് ഇരുവിഭാഗവും ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലായിരുന്നു. അധികാരമേറ്റ് ആദ്യത്തെ ആറ് മാസക്കാലത്തോളം ഇരുവിഭാഗത്തില്‍പ്പെട്ട ഭീകരരുടെയും മൃതദേഹങ്ങള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഇത്തരം കൊലപാതകങ്ങള്‍ കുറഞ്ഞെങ്കിലും ഇരുവിഭാഗവും ശത്രുതയില്‍ തന്നെയായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗം വീണ്ടും ഏറ്റുമുട്ടല്‍ പുനരാരംഭിച്ചു. അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാൻ സേന നടത്തിയ റെയ്ഡിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിലെ ആറ് പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു. ഇന്ന് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായി താലിബാന്‍ കണക്കാക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെയാണ്. താലിബാന്‍റെ നിരീക്ഷണ സംഘത്തെയും ഷിയാ മുസ്ലിങ്ങളെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നതായി താലിബാന്‍ ആരോപിച്ചു. '

ഭര്‍ത്താവ് മരിച്ച് ആറാം മാസം; ഭര്‍ത്താവിന്‍റെ സുഹൃത്തുമായി പ്രണയം, ഒടുവില്‍ വിവാഹം

തിങ്കളാഴ്ച രാത്രി നഹ്‌രി ഷാഹി ജില്ലയിലെ ഐഎസ് ഒളിത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് താലിബാന്‍ സംഘം അറിയിച്ചത്. അധികാര ലബ്ദിക്ക് ശേഷം താലിബാന്‍ ശരീയത്ത് നിയമങ്ങള്‍ മയപ്പെടുത്തുന്നുവെന്നതാണ് ഐഎസിന്‍റെ പ്രധാന ആരോപണം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ ബാൽഖിലെ താലിബാന്‍റെ നിയുക്ത ഗവർണർ ദൗദ് മുസ്മൽ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാമതും അധികാരമേറ്റ ശേഷം താലിബാന് നഷ്ടപ്പെട്ടുന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു മുസ്മല്‍. 

ആപ്പിളിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെ വൈറൽ പൂച്ചയ്ക്ക് പിന്നില്‍ ഒരു 'മലയാളി ക്ലിക്ക്' !