വിവാഹമോചനം ചെയ്ത ശേഷം, കോസെൻ ഡിസംബറിന്റെ തുടക്കത്തിൽ തന്നെ ഭാര്യയെ കണ്ടെത്താൻ മോസ്കോയിലെത്തി. റഷ്യൻ സ്ത്രീകൾക്ക് അവിശ്വസനീയമായ സൗന്ദര്യവും സ്നേഹനിർഭരമായ ആത്മാവും ഉണ്ടെന്ന് കേട്ടതുകൊണ്ടാണത്രെ അദ്ദേഹം റഷ്യ തെരഞ്ഞെടുത്തത്.
ലോകത്തിലെ ഏറ്റവും നീളമുള്ള മനുഷ്യന്‍(Tallest Man) റഷ്യ(Russia)യിലെത്തിയിരിക്കുകയാണ്. കാരണം കുറച്ച് വ്യത്യസ്തമാണ്. തന്‍റെ ഒരു മകനെയും മകളെയും പ്രസവിക്കാൻ തയ്യാറുള്ള വധുവിനെ കണ്ടെത്താനായിട്ടാണത്രെ അദ്ദേഹം റഷ്യയിലെത്തിയിരിക്കുന്നത്. 39 -കാരനായ സുൽത്താൻ കോസെൻ(Sultan Kosen) ജനിച്ചത് തെക്ക്-കിഴക്കൻ തുർക്കി നഗരമായ മാർഡിനിലാണ്. കുർദിഷ് വംശജനായ ഒരു കർഷകനാണ് അദ്ദേഹം. 8”3 (251 സെന്റീമീറ്റർ) ഉയരമുള്ള ഈ മനുഷ്യൻ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
കോസൻ ഇത്രയും ഉയരമുള്ള ആളായതിന്റെ കാരണം, അദ്ദേഹത്തിന്റെ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ബാധിക്കുന്ന ഒരു ട്യൂമർ അദ്ദേഹത്തിന് ഉണ്ടായിരുന്നതാണ് എന്ന് പറയുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥി വളരെയധികം വളർച്ചാ ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഈ ഉയരത്തിന് കാരണമായത്. ഇത്രയും ഉയരം ശീലിച്ചെങ്കിലും അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
2013 -ൽ, 175-സെന്റീമീറ്റർ (5'9") ഉയരമുള്ള മെർവ് ഡിബോ എന്ന സിറിയൻ യുവതിയെ അദ്ദേഹം വിവാഹം കഴിച്ചു. അവൾക്ക് കോസെനേക്കാള്‍ 10 വയസ്സ് കുറവാണ്. ഒരു അഭിമുഖത്തിൽ, കോസെൻ തന്റെ ഭാര്യയുമായി ആശയവിനിമയം നടത്തുന്നതിലെ ഏറ്റവും വലിയ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിരുന്നു, കാരണം അദ്ദേഹം ടർക്കിഷ് സംസാരിക്കുന്നു, അതേസമയം അദ്ദേഹത്തിന്റെ മുൻഭാര്യ അറബി മാത്രമേ സംസാരിക്കൂ. ആശയവിനിമയ പ്രശ്നം ഉണ്ടായിരുന്നിട്ടും, ദമ്പതികൾ അടുത്തിടെ മാത്രമാണ് വിവാഹമോചനം നേടിയത്.
വിവാഹമോചനം ചെയ്ത ശേഷം, കോസെൻ ഡിസംബറിന്റെ തുടക്കത്തിൽ തന്നെ ഭാര്യയെ കണ്ടെത്താൻ മോസ്കോയിലെത്തി. റഷ്യൻ സ്ത്രീകൾക്ക് അവിശ്വസനീയമായ സൗന്ദര്യവും സ്നേഹനിർഭരമായ ആത്മാവും ഉണ്ടെന്ന് കേട്ടതുകൊണ്ടാണത്രെ അദ്ദേഹം റഷ്യ തെരഞ്ഞെടുത്തത്. ഡിസംബർ 20 -ന് ടിവി1-ലെ 'ലെറ്റ് ദെം സ്പീക്ക്' എന്ന ടിവി ഷോയിൽ, തനിക്ക് ഒരു മകനെയും മകളെയും പ്രസവിക്കാൻ ഒരു റഷ്യൻ വധുവിനെ വേണമെന്ന് താൻ തീരുമാനിച്ചതായി കോസെൻ പറഞ്ഞു. ഞാനവരെ നന്നായി നോക്കുമെന്നും തനിക്ക് പണം ആവശ്യമില്ല എന്നും കോസെന്‍ പറഞ്ഞു.
“എന്റെ ഭാര്യയെ തുർക്കിയിലേക്ക് തിരികെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു ചരിത്ര സ്ഥലത്താണ് താമസിക്കുന്നത്, തെക്കുകിഴക്ക്, പക്ഷേ കടലിൽ നിന്ന് വളരെ അകലെയാണത്. റഷ്യൻ സ്ത്രീകൾ ഹോട്ടായ, മര്യാദയുള്ള പുരുഷന്മാരെ സ്നേഹിക്കുന്നുവെന്ന് ഞാൻ കേട്ടു. ഇത് എളുപ്പമായിരിക്കണം! ” അദ്ദേഹം പറഞ്ഞു. "പ്രണയമുള്ള ഒരു റഷ്യൻ സ്ത്രീ തന്റെ പുരുഷനെ എന്നേക്കും ആരാധിക്കുമെന്നും കേട്ടിട്ടുണ്ട്" എന്നും കോസെന്‍ കൂട്ടിച്ചേർത്തു.
