ഐടി ജീവനക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഐടി ജീവനക്കാരൻ എന്ന വ്യാജേന താമസിച്ചാണ് പ്രധാന പ്രതിയായ ടെക്കി മോഷണം നടത്തിയിരുന്നത്. 

ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും ഉൾപ്പെടെ 75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷ്ടിച്ച കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ടെക്കി പിടിയിൽ. ബംഗളൂരു പോലീസിന്‍റെ പിടിയിലായ ഇയാളുടെ പേരിൽ 133 ലാപ്‌ടോപ്പുകൾ, 4 ടാബ്‌ലെറ്റുകൾ, 19 മൊബൈൽ ഫോണുകൾ എന്നിങ്ങനെ 75 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ മോഷ്ടിച്ചതിനാണ് കേസെടുത്തത്. ബംഗളൂരുവിലെ ഐടി ജീവനക്കാർ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മോഷണം നടത്തിവന്നിരുന്നത്. ഒരു ഐടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാളെ കൂടാതെ മറ്റ് രണ്ട് കൂട്ടാളികൾ കൂടി കേസിൽ പ്രതികളാണ്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 

ഹൃദാഘാതം വന്ന് 42 കാരന്‍ താഴെ വീണു; ജീവന്‍ രക്ഷിക്കാന്‍ കാരണം കൈയിലെ 'സ്മാര്‍ട്ട് വാച്ച്' !

ഐടി ജീവനക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഐടി ജീവനക്കാരൻ എന്ന വ്യാജേന താമസിച്ചാണ് പ്രധാന പ്രതിയായ ടെക്കി മോഷണം നടത്തിയിരുന്നത്. ഇത്തരത്തിൽ മോഷ്ടിച്ച് എടുക്കുന്ന ഗാഡ്ജറ്റ്സുകൾ കൂട്ടാളികളുടെ സഹായത്തോടെ മറിച്ച് വിൽക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വിവിധ ഗാഡ്ജെറ്റുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട എട്ടോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മൂവർ സംഘം പിടിയിലായത്. പലയിടങ്ങളിൽ നിന്നായി 75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തങ്ങൾ മോഷ്ടിച്ചതായി ഇവർ പോലീസിനോട് സമ്മതിച്ചു. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇതിനുപുറമെ, കഴിഞ്ഞ ദിവസങ്ങളിൽ അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ബെംഗളൂരുവിലെ പ്രത്യേക സ്ഥലങ്ങളിൽ 11 റെയ്ഡുകൾ നടത്തിയതായും അവിഹിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 13 ഓളം പേരെ പിടികൂടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

പൂര്‍ണ്ണവൃത്താകൃതിയുള്ള മഴവില്ല് കണ്ടിട്ടുണ്ടോ? സോഷ്യല്‍ മീഡിയോയില്‍ വൈറലായി ഒരു ചിത്രം !