മുഖംമൂടിയൊക്കെ ധരിച്ചാണ് യുവാക്കൾ എത്തിയത്. തന്റെ വീട്ടിൽ രണ്ട് പെൺമക്കളും ​ഗർഭിണിയായ ഭാര്യയും ഉണ്ടായിരുന്നു.

ഒരു ​ബോക്സറുടെ വീട് മോഷണത്തിന് തെരഞ്ഞെടുക്കുക എന്നത് എന്തൊരു വലിയ മണ്ടത്തരമാണ് അല്ലേ? എന്നാൽ, കുറച്ച് യുവാക്കൾ അത്തരം ഒരു മണ്ടത്തരം ചെയ്തു. ചെയ്തു എന്ന് മാത്രമല്ല, ​ഇയാളുടെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. 

സംഭവത്തിന്റെ വീഡിയോ വലിയ തരത്തിൽ സോഷ്യൽ മീഡ‍ിയയിൽ പ്രചരിച്ചു. അതിൽ, ഹൂഡി ധരിച്ച് രണ്ട് പേർ കയ്യിൽ കത്തിയുമായി വീടിന്റെ പരിസരം നിരീക്ഷിക്കുന്നതും കാണാം. എന്നാൽ, പ്രൊഫഷണൽ ​ബോക്സര്‍ താരമായ കേസി കാസ്‌വെല്ലിന്റെ വീട്ടിലാണ് തങ്ങൾ മോഷ്ടിക്കാനെത്തിയത് എന്നതിനെ കുറിച്ച് യാതൊരു ഐഡിയയും യുവാക്കൾക്ക് ഉണ്ടായിരുന്നില്ല. 

കള്ളന്മാർ അകത്ത് കയറിയത് അറിഞ്ഞ കാസ്‍വെൽ തെരുവ് വരെ ഇരുവരെയും ഓടിച്ചു. ഇരുവരുടെയും പിന്നാലെ ഓടുന്ന സമയത്ത് ​കാസ്‍വെൽ അവരെ ചീത്ത വിളിക്കുന്നതും കേൾക്കാം. തന്റെ ഫോണിൽ സെക്യൂരിറ്റി ക്യാമറകളിൽ നിന്നുമുള്ള അലർട്ട് കിട്ടിയതിനെ തു‌ടർന്നാണ് താൻ മോഷ്ടാക്കളുണ്ടോ എന്ന് പരിശോധിക്കാൻ ഇറങ്ങിയത് എന്നും അവരെ കണ്ടെത്തിയത് എന്നും കാസ്‍വെൽ പിന്നീട് പറഞ്ഞു. 

YouTube video player

മുഖംമൂടിയൊക്കെ ധരിച്ചാണ് യുവാക്കൾ എത്തിയത്. തന്റെ വീട്ടിൽ രണ്ട് പെൺമക്കളും ​ഗർഭിണിയായ ഭാര്യയും ഉണ്ടായിരുന്നു. അവരെ തനിക്ക് സംരക്ഷിക്കേണ്ടിയിരുന്നു. തന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ വർഷങ്ങളോളം ഭയപ്പെടുത്തുന്ന ഒന്നായി കള്ളന്മാർ വരുന്ന രം​ഗം മാറിയേനെ. അതിനാലാണ് അവരെ അടിച്ചോടിച്ചത് എന്നും കാസ്‍വെൽ പറഞ്ഞു. 

ഏതായാലും വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. ​ബോക്സര്‍ താരത്തിന്‍റെ വീടാണ് ‌എന്ന് അറിയാതെ കയറിയ കള്ളന്മാർക്ക് കിട്ടേണ്ടത് തന്നെ കിട്ടി എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഏതായാലും, ചെറിയ പയ്യന്മാരാണ് കത്തിയുമായി വീട്ടിൽ കയറിയത് എന്നും യുവാക്കളുടെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും മറ്റ് പലരും കമന്റ് ചെയ്തു.